17.1 C
New York
Thursday, December 2, 2021
Home Special ലോക ഭക്ഷ്യദിനം…

ലോക ഭക്ഷ്യദിനം…

അഫ്സൽ ബഷീർ തൃക്കോമല.

1945 ഒക്ടോബർ 16 ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ “എല്ലാവർക്കും ഭക്ഷണം” എന്ന മുദ്രാവാക്യവുമായി ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചു .പിന്നീട് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു .

പ്രതിവർഷം 50 ലക്ഷം കുട്ടികളാണ് ലോകത്തു പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത് മാത്രമല്ല അതിന്റെ മൂന്നിരട്ടിയിലേറെ മുതിർന്ന ആളുകൾ ഒരു നേരെത്തെ ഭക്ഷണമില്ലാതെ വലയുകയും ചെയ്യുന്നു .”പട്ടിണി രഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതി” എന്നാതാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം മുന്നോട്ട് വെച്ച പ്രമേയമെങ്കിൽ .2019- ൽ “നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികൾ” എന്നതായിരുന്നു പ്രമേയം. എന്നാൽ ഈ വര്ഷം “ആരോഗ്യകരമായ നാളെയുടെ സുരക്ഷിതമായ ഭക്ഷണം ഇന്ന് ” എന്നതാണ് .

ലോകത്ത് 67 കോടി ജനങ്ങൾ ഭക്ഷണക്രമത്തിലെ അനാരോഗ്യ പ്രവണതകൾ മൂലം അമിതവണ്ണം കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുകയാണെന്നുള്ളത് ഇതിന്റെ മറു വശം . രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണം അഥവാ ജങ്ക് ഫുഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഭക്ഷണം ഗുണത്തേക്കാൾ ഏറെ ദോഷമാണെന്ന് പറയേണ്ടടത്തില്ല .അറിഞ്ഞുകൊണ്ട് അത്തരം ഭക്ഷണം നിരന്തരം കഴിച്ചു രോഗാവസ്ഥയിലെത്തിയവരും മരണം വരിച്ചവരുടെയും കണക്കെടുക്കാൻ പോലും കഴിയാതെ രാജ്യങ്ങൾ അമ്പരന്നു നിൽക്കുന്നു.

കേരളമുൾപ്പടെയുള്ള സ്ഥലങ്ങളിൽ കപ്പയും ചേമ്പും കാച്ചിലും പ്രഭാത ഭക്ഷണമായിരുന്ന സ്ഥാനത്തു നൂഡിൽസും ബർഗറും സാൻഡ്വിച്ചും തീന്മേശകൾ കൈയടക്കിയാപ്പോളാണ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ കൂണ് പോലെ മുളച്ചു വന്നതെന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം കാണാത്ത പോകാൻ കഴിയില്ല .

എല്ലാവര്ക്കും ഭക്ഷണമെന്ന ഐക്യ രാഷ്ട്ര സഭയുടെ നിർദ്ദേശം കൃത്യമായി പാലിക്കാൻ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈയെടുക്കാതെ ലോകത്തെ പട്ടിണിക്കും പോഷകാഹാരക്കുറവിനും അറുതിയുണ്ടാകില്ല . കഴിഞ്ഞ ദിവസം പുറത്തു വന്ന ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മഹാ രാജ്യം 101-ാം സ്ഥാനത്ത് എന്നത് ഇന്ത്യയിലെ അതി തീവ്രമായ പട്ടിണിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത് .രാജ്യത്തിന്റെ പൊതു മുതലുകൾ സ്വകാര്യവത്കരിക്കുന്നതിനു ഭരണാധികാരികൾ ഊര്ജ്ജസ്വലമായി പ്രവർത്തിക്കുന്നതിനിടയിൽ രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും കണ്ടില്ലെന്നു നടിക്കുകയും ഇടത്തരക്കാരെ പൂർണ്ണമായും ഇല്ലാതാക്കി ദരിദ്രരുടെ പട്ടികയിലേക്ക് മാറ്റുവാനുള്ള നിഗൂഢ ശ്രമങ്ങളെയും പണക്കാരും പാവപ്പെട്ടവരും മാത്രമായി ചുരുക്കാനുള്ള ഫാസിസ്റ്റു നയങ്ങളെയും രാജ്യമൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട് .

പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ പ്രകൃതിക്കു നിരക്കാത്തതും എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണ ക്രമങ്ങൾ പൊണ്ണത്തടിയിലേക്കു നയിക്കുന്നതും അത് വഴി മാരക രോഗങ്ങളുണ്ടാകുന്നതും ഒഴിവാക്കിയില്ലെങ്കിൽ വലിയ വിപത്തും നേരിടേണ്ടി വരും. വന്യമൃഗങ്ങളെ ഉൾപ്പടെ വേട്ടയാടി അതിന്റെ മാംസം പച്ചക്കും അർത്ഥ വേവിലും ഉപയോഗിക്കുന്നത് ലോകത്തു വർധിച്ചു വരുന്നതും അതു മൂലമാണ് വർത്തമാന കാലത്തെ മഹാവ്യാധിയുടെ ഉത്ഭവം എന്നതും നാളെ മനുഷ്യരാശി തന്നെ ഉന്മൂലനം ചെയ്യപ്പെടാൻ ഇത്തരം ഭക്ഷണരീതികൾ കാരണമായേക്കാം എന്നതും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

അനുകരിച്ചു ജീവിച്ചു മടുത്തു
അനുസരിച്ചു ജീവിച്ചു കൊള്ളാം
പ്രകൃതിയോടൊപ്പം ഒന്ന് ചേരാം
മുറ്റത്തുള്ളൊരു ചീര തണ്ടിനെ
കളയോടൊപ്പം പിഴുതെറിഞ്ഞു .
എന്നിട്ടോ ചന്തയിലേക്കോടി
വിഷമയള്ളൊരു പച്ചക്കറികൾ
വില കൊടുത്തു പേശി വാങ്ങി
” എന്ന് തുടങ്ങി
പ്രമേഹസമൂലാതികളിൽ കുരുങ്ങി
എന്തിനു വെറുതെ സമ്മർദ്ദം .
പ്രകൃതിയിലേക്ക് മടങ്ങാം
നമുക്കൊന്നായി
” …എന്നവസാനിക്കുന്ന എന്റെ കവിത …..
ലോക ഭക്ഷ്യ ദിനാശംസകളോടൊപ്പം സമർപ്പിക്കുന്നു …

COMMENTS

1 COMMENT

  1. നല്ല ലേഖനം.ഒരു നേരത്തെ ഭക്ഷണം ഈ ലോക ഭക്ഷ്യ ദിനത്തിൽ ഒരാൾക്ക് കൊടുത്തു കൊണ്ട് ഈ ഭക്ഷ്യദിനം ആഘോഷിയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: