ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്.ലോകം മുഴുവൻ പരിസ്ഥിതി വിരുദ്ധ മനോഭാവം കൂടി കൊണ്ടിരിക്കുന്നു .പ്രകൃതിയെ മറന്ന് അടിപൊളി.( ?) ജീവിതം ആഘോഷിക്കുമ്പോൾ ഒരു നിമിഷം ഒന്നോർക്കുക ഈ ഭൂമിയും പരിസ്ഥിതിയും എല്ലാം നാളത്തെ തലമുറക്ക് കൂടി അവകാശ പെട്ടതാണന്ന് .ജിവിത ക്രമം പൂർണ്ണമായും ആഗോളവത്കരിക്കപ്പെട്ടു .
കപ്പയും ചേനയും ചേമ്പും പ്രഭാത ഭക്ഷണമായിരുന്ന കേരളം ഇന്നു നൂഡിൽസും ഷവര്മയിലേക്കും ഒക്കെമാറി .നാടൻ വിഭവങ്ങൾ മാറി ബ്രോയിലർ സംസ്കാരത്തിലെത്തി നിൽക്കുന്നു .ആവാസ വ്യവസ്ഥകളെയും പരിസ്ഥിതിയെയും പൂർണമായും. മറന്നുള്ള വികസന പദ്ധതികളും, മുൻപുണ്ടായിരുന്ന വയലുകളും ,അരുവികളും കുളങ്ങളും എന്ന് വേണ്ട ഏതാണ്ട് മുഴുവൻ നീർത്തടങ്ങളും പ്രകൃതി സമ്പത്തും ഇന്ന് അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്നു .
കൃഷിയിടങ്ങളില്‍ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍,ഡി.ഡി.ടി, ഉൾപ്പടെയുള്ള കീടനാശിനികളുടെ നിയന്ത്രിതമായ ഉപയോഗം മൂലം മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു കൂടാതെ അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയവ ഓസോൺ പാളികളുടെ പൂർണ്ണമായോ ഭാഗികമായോ തകർച്ചയ്ക്കു കാരണമാകുകയും ആഗോളതാപനത്തിലേക്കു വഴിവെക്കുകയും ചെയ്യുന്നു.
ഇതിനൊക്കെ അപ്പുറം വ്യക്തികൾ സ്വയം ചര യന്ത്ര ഫോണുകളുടെ തടവറയിൽ രക്ഷ നേടാനാകാതെ അടിമപ്പെട്ടു നാടൻ കൃഷി രീതികളും സാമൂഹിക ചുറ്റുപാടുകളും സഹ ജീവി ബന്ധങ്ങളും എല്ലാം നഷ്ടപ്പെട്ട് മൗസ് പൊട്ടറ്റൊകളായി മാറുന്നതും വർത്തമാന കാലത്തിന്റെ നേർ കാഴ്ചയാണ് .
അധികാരികളും നേതാക്കന്മാരുമെല്ലാം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകൾ വളർന്നു വന്നാൽ തീരാവുന്ന അസന്തുലിതാവസ്ഥയെ ഇന്നു നമ്മുടെ നാട്ടിലുള്ളു. എല്ലാ വർഷവും ഒരു കുഴിയിൽ തന്നെ ചെടികൾ നടുന്നവർ വരെ നമുക്കിടയിലുണ്ട്.നിർഭാഗ്യവശാൽ ഒരു പ്രഹസനത്തിനു വേണ്ടി കാണിക്കുന്ന കോപ്രായമായേ ഇത്തരം നടീലുകളെ കാണാൻ കഴിയു .പരിസ്ഥിതി എന്നതു കൊണ്ടുദ്ദേശിക്കുന്നത് മരങ്ങൾ മത്രമല്ല മനുഷ്യനാവശ്യമായ എല്ലാ പ്രകൃതി വിഭവങ്ങളുടെയും കൂട്ടായ്മയാണ് നമമുടെ പരിസ്ഥിതി .വനങ്ങൾ സംരക്ഷിക്കുക വഴി മരങ്ങളെയുംകടൽ സംരക്ഷിക്കുക വഴി മൽസ്യ സമ്പത്തും പ്രകൃതി (മലകൾ,അരുവികൾ, പാറക്കെട്ടുകൾ, ) പൂര്ണമായും സംരക്ഷിക്കുക വഴി അന്തരീക്ഷ വായുവും, മലിനീകരണം തടയുക വഴി ജീവ ജലവും സംരക്ഷിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്താൻ കഴിയൂ .ഇതെല്ലാം മറന്ന് വർഷത്തിൽ ഒരു ദിവസം പരിസ്ഥിതി ദിനമാണെന്ന് പറഞ്ഞു ആശംസ അറിയിക്കലുകൊണ്ടു പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല .
കഴിഞ്ഞ വര്ഷം “പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക”എന്നതായിരുന്നെങ്കിൽ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം “ആവാസവ്യവസ്ഥയെ പുനർനിർമ്മിക്കുക” എന്നതാണ് പരിസ്ഥിതിയെ വെല്ലുവിളിച്ചു പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്ന മനുഷ്യരാശിക്ക് ലഭിച്ച വലിയ ശിക്ഷയാണ് ഇന്ന് നാം നേരിടുന്ന മഹാവ്യാധിയും എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് ….
ഏവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ.
✍അഫ്‌സൽ ബഷീർ തൃക്കോമല