17.1 C
New York
Saturday, October 16, 2021
Home Special ലോക നദി ദിനം (ലേഖനം)

ലോക നദി ദിനം (ലേഖനം)

✍സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും മണ്ണിൽ ഇറങ്ങി നിരന്നൊഴുകി തോടും പുഴയും ആറും, കായലും കടന്നു വീണ്ടും കടലിൽ …..ചക്രം തുടരുകയാണ്….

എത്ര സുന്ദരിയാണ് പുഴയും അതിന്റെ കാഴ്ചകളും ജീവന്റെ പച്ചപ്പ് നൽകുന്ന പുഴ .അനന്തമാം സാഗരത്തെപ്പുൽകാൻ പുഞ്ചിരിയോടെ ഒഴുകുന്ന പ്രവാഹിനിയെ പുകഴ്ത്തി പാടാത്തവർ ആരുമില്ല. പുഴകളെ കഥാപാത്രമാക്കാത്ത സാഹിത്യകാരുമില്ല. മലയാളിക്ക് സുപരിചിതനായ എം മുകുന്ദനെക്കുറിച്ചു പറയുമ്പോൾ മനസിലേയ്ക്ക് ഓടി വരുന്നത് മയ്യഴിപ്പുഴയാണ്. അങ്ങനെ നമ്മളിൽ അലിഞ്ഞുചേർന്നിരിക്കുന്നു പുഴ. പുഴയുടെ തീരങ്ങളിലായിരുന്നു സംസ്ക്കാരങ്ങളുടെ തുടക്കം . കേരള കലകൾ വളർന്നു വന്നത് നിളയുടെ തീരത്താണ് : ശബരിമല എന്നു കേൾക്കുമ്പോൾ അയ്യപ്പനൊപ്പം നമ്മളിലേയ്ക്ക് ഒഴുകിവരുന്നു പമ്പാ നദി . ഓരോ നഗരങ്ങളും വളർന്നു പന്തലിച്ചത് പുഴയുടെ തീരങ്ങളിലാണ്.

ഇന്ന് പുഴകൾ കയ്യേറ്റങ്ങളുടെ മുറിപ്പാടുകളിലൂടെ വേദനയോടെ ഞെരുങ്ങി ഒഴുകുമ്പോൾ ഈ നദീ ദിനത്തിൽ കേരളത്തെ സമ്പന്നമാക്കിയ പുഴ കളുടെ ആ മനോഹര പ്രവാഹത്തിലൂടെ നമുക്കൊന്നു സഞ്ചരിച്ചാലോ

44 നദികളുടെ പരിലാളനത്താലാണ് ഈ ദൈവത്തിന്റെ സ്വന്തംനാട് ഉയർന്നത്. 41 നദികൾ പടിഞ്ഞാറോട്ടും 3 നദികൾ കിഴക്കോട്ടും ഒഴുകുന്നു. ഏറ്റവും നീളംകൂടിയ പെരിയാറിലൂടെ നീ ങ്ങാം. ശിവഗിരി മലയിൽ നിന്ന് ഒഴുകി കൊടുങ്ങല്ലൂർ കായലിൽ പതിക്കുന്നു. ‘കേരളത്തിന്റെ ജീവരേഖ’ എന്ന് ഈ പുഴ അറിയപ്പെടുന്നു. കൃഷിയ്ക്കും, കുടിവെള്ളത്തിനും വൈദ്യുതിക്കും, എന്തിനേറെ പറയുന്നു എറണാകുളം ഇടുക്കി ജില്ലകളിലേയ്ക്കുള്ള ശുദ്ധജലവും ഈ പുഴയിൽനിന്നാണ് , ഈ പട്ടണങ്ങളെ സമ്പന്നമാക്കിയതും പെരിയാറ് തന്നെ . പേരു പോലെ തന്നെ പെരിയതായി [ വലുതായി] തന്നെ ഈ നാടിനെ വളർത്തി. മുതിരപ്പുഴ, ചെറുതോണി, കട്ടപ്പനയാർ, പ്രശസ്തമായ മുല്ലപ്പെരിയാർ , ആന മലയാർ, വൈദ്യുതി കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന ഇടമലയാർ, മേലാശ്ശേരിയാർ , പാലാർ, കരിന്തിരിയാർ , ആനക്കുളം, പെരിഞ്ഞാൻ കുട്ടി : പന്നിയാർ, കല്ലാർകുട്ടി, തുടങ്ങിയ നദികൾ പെരിയാറിന്റെ കൈവഴികളാണ്. കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാർ ഡാം, ആർച്ച് ഡാം ആയ ഇടുക്കി, ഉയരം കൂടിയ ഡാം ആയ ചെറുതോണി, ആദ്യത്തെ കോൺക്രീറ്റു ഡാമായ മാട്ടുപ്പെട്ടി, കുളമാവ്, ഭൂതത്താൻകെട്ട്, പൊൻമുടി, ഇരട്ടയാർ , മലങ്കര , സെൻകുളം, കല്ലാർകുട്ടി, ഹെഡ് വർക്സ്, ലോവർപെരിയാർ തുടങ്ങിയ ഡാമുകളും ആദ്യ ജലവൈദ്യുത നിലയമായ പള്ളിവാസലും പെരിയാറിലാണ്. പെരിയാർ വന്യജീവി സങ്കേതം, പൈനാവ്, , തട്ടേക്കാട് തുടങ്ങിയ വന്യജീവി സങ്കേത കേന്ദ്രവും പെരിയാറിലാണ്.

ആയിരം കഥകൾ പറഞ്ഞു കൊണ്ട് ശിവഗിരി മലയിൽ നിന്നെത്തിയ പുഴ….ഭാരതപ്പുഴ – നിളാ നദി, മലയാള മനസ്സുകളിൽ ചിലങ്ക കെട്ടിയൊഴുകുന്ന നദി …. നിള…… എഴുതിയാലും പാടിയാലും തീരില്ല ഈ സുന്ദരി പുഴയോടുള്ള പ്രണയം . ആനമലയെ പുൽകി ആറാടിക്കളിച്ച് അറബിക്കടലിനെയുമ്മവയ്ക്കുവാനെത്തുന്ന നിള ….. പുഴകളിൽ സുന്ദരിയാണ് നിള…കേരളത്തിന്റെ കലാസാഹിത്യ സാംസ്ക്കാരിക വളർച്ചയിൽ നിളയ്ക്ക് പ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ പുഴയാണ് നിള…. തൂതപ്പുഴ, കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ , അമ്പൻ കാവ്, തുപ്പാണ്ടിപ്പുഴ, ഗായത്രിപ്പുഴ, മംഗലനദി, അയലൂർപ്പുഴ, വണാഴിപ്പുഴ, മീങ്കാരപ്പുഴ ചുള്ളിയാൻ, കൽപ്പാത്തി ,കോരയാർ, വരട്ടാർ , വാളയാർ , മലമ്പുഴ , കണ്ണാടിപ്പുഴ, പാലാറ്, അലിയാറ് , ഉപ്പാറ് തുടങ്ങിയ കൈവഴികളുമായി നിള ഒഴുകുന്നു. കേരളത്തിലെ ഏറ്റവും വലിയ അണക്കട്ടായ മലമ്പുഴ ഡാമും കാഞ്ഞിരപ്പുഴ അണക്കെട്ട്, ചീരക്കുഴി, മീങ്കര, മുലത്തറ റഗുലേറ്റർ, വാളയാർ, പറമ്പിക്കുളം, ശിരുവാണി , പീച്ചി വാഴാനി, നിളയിലാണ്….. കലയുടെ ഈറ്റില്ലമായ കലാമണ്ഡലം നിളയുടെ തീരത്താണ് . നിശബ്ദ തീരമായ സൈലന്റ് വാലിയും നിളയിലാണ്…..വേനൽക്കാലത്ത്
പുഴ ചെറുതായി ഒഴുകുന്നു…പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ സമ്പന്നമാക്കി അറബിക്കടലിൽ നിപതിക്കുന്നു.

ദക്ഷിണഭാഗീരഥിയായ പമ്പയാണ് നദികളിൽ 176 km നീളത്തോടെ ഒഴുകുന്ന മൂന്നാമത്തെ നദി . പുളച്ചി മലയിൽ നിന്ന് ഉത്ഭവിച്ച് വേമ്പനാട്ടുകായലിൽ നിപതിക്കുന്നു. കേരളത്തിന്റെ പുണ്യ നദിയാണ് പമ്പയുടെ ദാനമാണ് ഫലഭൂയിഷ്ടമായ കുട്ടനാട് . ചരിത്രാതീത കാലത്ത് ബാരിസ് എന്നാണ് ഈ പുഴ അറിയപ്പെട്ടിരുന്നത്. അച്ചൻ കോവിലാർ, വരട്ടാർ, കക്കിയാർ, മണിമലയാർ, മൂഴിയാർ തുടങ്ങിയവയാണ് ഇതിന്റെ കൈവഴികൾ . ഗവി, മൂഴിയാർ, കക്കി, മീനാർ, കുളളാർ , മൂഴിയാർ, പമ്പ തുടങ്ങിയ ഡാമുകളും ഇതിലുണ്ട്. പ്രകൃതി സുന്ദരമായ ഗ്രാമീണ സൗന്ദര്യം ഇത് പ്രദാനം ചെയ്യുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഈ നദിയുടെ തീരത്താണ്….

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ സമ്യദ്ധമാക്കിയ പുഴയാണ് 169- കിലോമീറ്റർ നീളമുള്ള നാലാമനായ ചാലിയാർപ്പുഴ ഇലുമ്പളേരി മലയിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ അവസാനിക്കുന്നു. ചാലിപ്പുഴ, കരിമ്പുഴ, ചെറുപുഴ |കാഞ്ഞിരപ്പുഴ ,വടപ്പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ , ഇരുനില്ലിപ്പുഴ തുടങ്ങിയ പോഷക നദികളോടു കൂടി ഒഴുകുന്നു.
ആനമലയിൽ നിന്ന് ഉത്ഭവിച്ച് കൊടുങ്ങല്ലൂർ കായലിൽ നിപതിക്കുന്ന ചാലക്കുടിപ്പുഴയാണ് 145.5കിലോമീറ്റർ നീളത്തിൽ എറണാകുളം, തൃശൂർ , ജില്ലകളിലൂടെ ഒഴുകുന്നു. ചാലക്കുടി പട്ടണപ്രാന്തങ്ങളിലൂടെ ഒഴുകുന്നതിനാൽ ചാലക്കുടിപ്പുഴയായി. കേരളത്തിലെ ജൈവ വൈവിധ്യമാർന്ന പുഴ എന്നറിയപ്പെടുന്നു. പ്രശസ്തമായ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഈ പുഴയെ ആകർഷകമാക്കുന്നു. കാരപ്പാറപ്പുഴ, കുര്യാൻ കുട്ടിപ്പുഴ, പെരുവരിപ്പല്ലം, തുണക്കടവ്, ഷോളയാർ തുടങ്ങിയ പോഷക നദികൾ…

നീളത്തിന്റെ കാര്യത്തിൽ കടലുണ്ടിപ്പുഴയ്ക്കാണ് ആറാം സ്ഥാനം. ചേരക്കൊമ്പൻ മലയിൽ നിന്ന് ഒഴുകി മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.ഓലിപ്പുഴയും, വെള്ളിയാർപ്പുഴ യും ആണ് ഇതിന്റെ കൈവഴികൾ. മത്സ്യ സമ്പത്തിന്റെ ഈറ്റില്ലമാണ് ഈ പുഴ. പശുക്കിടമേട്ടിൽനിന്ന് ഉത്ഭവിച്ച് പമ്പയിൽ നിപതിക്കുന്ന നീളത്തിൽ ഏഴാം സ്ഥാനമാണ് അച്ചൻകോവിലാറിന്… പത്തനംതിട്ട, കൊല്ലം, ജില്ലകളിലൂടെ ഒഴുകുന്നു. ഓലിപ്പുഴയും വെള്ളിയാർ പ്പുഴയുമാണ് ഇതിന്റെ പോഷക നദികൾ….

ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന പാലരുവി വെള്ളച്ചാട്ടം കല്ലടയാറിലാണ്. 121. കി.മീ. നീളമുള്ള എട്ടാമത്തെ പുഴ കരിമലയിൽ ഉത്‌ഭവിച്ച് കൊല്ലം ജില്ലയിലൂടെ ഒഴുകി അഷ്ടമുടിക്കായലിൽ ചേരുന്നു. പാരിപ്പാറ, ഒറ്റക്കൽ , ജലവൈദ്യുത പദ്ധതി, പ്രശസ്തമായ പുനലൂർ തൂക്കുപാലം, തെന്മല ഇക്കോ ടൂറിസം ഈ നദിതീരത്താണ് . കുളത്തുപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ, പോഷക നദികൾ തരംഗം കാനം കുന്നിൽ നിന്ന് ഉത്ഭവിച്ച് വേമ്പനാട്ടുകായലിൽ ചെന്നുചേരുന്ന മൂവാറ്റുപുഴയാണ് പുഴകളിൽ ഒമ്പതാമൻ . തൊടുപുഴ, കോതമംഗലം കാളിയാർ-ഈ മൂന്നു നദികൾ ചേരുന്നതിനാൽ മൂവാറ്റുപുഴയായി. എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലൂടെ ഒഴുകുന്നു…

വളപട്ടണം പുഴയാണ് പത്താമൻ. ബ്രഹ്മഗിരിയിൽ നിന്ന് കണ്ണൂർ ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ എത്തുന്നു. പഴശിനി അണക്കെട്ടും ആറളം വന്യജീവി സുരക്ഷണ കേന്ദ്രവും ഇവിടെയാണ്. തെർലി, കൊർലായ, പാമ്പുരത്തി ദ്വീപുകൾ ഈ പുഴയിലുണ്ട്. ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ, കൂപ്പം പുഴ ഇതിന്റെ കൈവഴികളാണ്. ചരിത്രസ്മാരകമായ ചന്ദ്രഗിരി കോട്ട നിൽക്കുന്നത് ചന്ദ്രഗിരി പുഴയുടെ തീരത്താണ്…കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്ന പുഴ. പട്ടിഘാട്ടമലയിൽ നിന്ന് ഒഴുകി അറബിക്കടലിൽ നിപതിക്കുന്നു. 105 -കിലോമീറ്റർ നീളത്തോടെ പതിനൊന്നാമനായി നിൽക്കുന്നു. പയസ്വിനിയും കുടമ്പൂർ പുഴയുമാണ് ഇതിന്റെ പോഷക നദികൾ 90- കിലോമീറ്റർ നീളത്തിൽ കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന മണിമലയാറാണ് 12 -ആമതായി നിൽക്കുന്നത് . മുതുവറയിൽ നിന്ന് ഉത്ഭവിച്ച് പമ്പാ നദിയിൽ ചേരുന്നു.

തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകുന്ന വാമനപുരം പുഴയാണ് 13 – ആം സ്ഥാനത്ത്. 88 -കിലോമീറ്റർ നീളമുണ്ട്. ചെമ്മഞ്ചി മേട്ടിൽ നിന്നൊഴുകിവന്ന് അഞ്ചുതെങ്ങു കായലിൽ ചേരുന്നു.
കേരളത്തിലെ പുഴകളിൽ ഏറ്റവും ആഴംകൂടിയ പുഴയാണ് കുപ്പംപുഴ. പാടിനെൽക്കോട്ട മലയിൽ നിന്നൊഴുകിവന്ന് വളപട്ടണം പുഴയിൽ അവസാനിക്കുന്നു. കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. പതിനാലാമനായി നിൽക്കുന്നു. ഗോൾഡ് ഓഫ് സ്മോൺ തിങ്ങ്സ് എന്ന നോവലിലെ കഥാപാത്രമായ മീനച്ചിലാർ കോട്ടയം ജില്ലയെ സുന്ദരിയാക്കുന്നു. പതിനഞ്ചാമനായ ഈ പുഴ കുടമുരുട്ടി മലയിൽ നിന്നൊഴുകി വേമ്പനാട്ടുകായലിൽ അവസാനിക്കുന്നു. വയനാടിന്റെ ജലസംഭരണിയായ കുറ്റ്യാടിപ്പുഴ, മഞ്ഞ നിറത്തിലൊഴുകുന്ന ഈ പുഴ കോഴിക്കോടും കൊയിലാണ്ടിയിലും കാണാം. കക്കയം ഡാം ഈ പുഴയിലാണ്. നീളത്തിന്റെ കാര്യത്തിൽ പതിനാറ മനാണ്. നരിക്കോട്ട് മലയിൽ നിന്നു പ്രവഹിച്ച് അറബിക്കടലിൽ അവസാനിക്കുന്നു…

ചെമ്മഞ്ചിമേട്ടിൽനിന്നു പ്രവഹിക്കുന്ന മറ്റൊരുപുഴയാണ് കരമനയാറ്. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ ആറ് 68 -കിലോമീറ്റർ നീളത്തിൽ പതിനേഴാമതായി നിൽക്കുന്നു. കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്ന ഷിറിയപ്പുഴയാണ് പതിനെട്ടാമൻ… ആനക്കുന്നി വനത്തിലൂടെ ഒഴുകി അറബിക്കടലിൽ അവസാനിക്കുന്നു.

കൂർഗുമലയിൽ നിന്ന് ഒഴുകി വരുന്ന കാര്യങ്കോട് പുഴയ്ക്ക് 64- കിലോമീറ്റർ നീളമുണ്ട്. പത്തൊൻമ്പതാമനായ ഈ പുഴ കണ്ണൂർ, കാസർകോഡ് ജില്ലകളിലൂടെ ഒഴുകി കവ്വായി കായലിൽ അവസാനിക്കുന്നു. ചൈത്രവാഹിനി പുഴ ഇതിന്റെ കൈവഴിയാണ്. കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന ഇത്തിക്കരയാറ് മടത്തറയിൽ നിന്ന് ഒഴുകി അറബിക്കടലിൽ അവസാനിക്കുന്നു. നീളത്തിന്റെ കാര്യത്തിൽ ഇരുപതാമനാണ് ഈ പുഴ..

പ്രശസ്തമായ നെയ്യാർ ഡാം ഉള്ളത് നെയ്യാറിലാണ്. തിരുവനന്തപുരം ജില്ലയിലെ ഈ പുഴ അഗസ്ത്യമലയിൽ നിന്നാണ് ഉത്ഭവിക്കുന്നത്… ജൈവവൈവിദ്ധ്യ മാറാർന്നതാണ് ഇതിന്റെ തീരപ്രദേശങ്ങൾ 56 -കിലോമീറ്റർ നീളമുള്ള ഈ പുഴ ഇരുപത്തിയൊന്നാമനായി നിലകൊള്ളുന്നു.
മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ പുഴ കേരള ചരിത്രത്തിൽ ഒരു സ്ഥാനം നേടിയ പുഴയാണ് മയ്യഴിപ്പുഴ. വയനാട് ചുരത്തിൽ നിന്ന് വയനാട് ,കണ്ണൂർ, മാഹി, തുടിയ സ്ഥലങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു.

പെരുമ്പ്രയാർ എന്നറിയപ്പെടുന്ന പയന്നൂർപ്പുഴ പേക്കുന്നിൽ നിന്നു പ്രവഹിച്ച് കണ്ണൂർ ജില്ലയിലൂടെ ഒഴുകി കവ്വായി കായലിൽ ചേരുന്ന ഈ നദിക്ക് 51- കിലോമീറ്റർ നീളമുണ്ട്. കാസർകോഡ് ജില്ലയിൽ ഒഴുകുന്ന മറ്റൊരു പുഴയാണ് ഉപ്പളപ്പുഴ .വീരക്കം ബാക്കുന്നുകളിൽനിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ നിപതിക്കുന്നു… പൂമലയിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു പുഴയാണ് കരുവന്നൂർപ്പുഴ. തൃശൂർ ജില്ലയിലൂടെ ഒഴുകി എനമക്കൽ തടാകത്തിൽ ചേരുന്നു.

തൃശൂർ ജില്ലയിലെ മറ്റൊരുപുഴയാണ് കീച്ചേരീപ്പുഴ. വെലോപ്പിള്ളി കവിതകളിലെ പുഴ. മച്ചാട്ടുമലയിൽനിന്ന് അറബിക്കടലിൽ ചേരുന്നു. കണ്ണൂർ ജില്ലയിൽ കൂടി ഒഴുകുന്ന 48- കിലോമീറ്റോളം മാത്രമുള്ള 27-ാം സ്ഥാനത്തു നിൽക്കുന്ന പുഴയാണ് അഞ്ചരക്കണ്ടിപ്പുഴ. കണ്ണോത്തു വനത്തിൽ നിന്നു പ്രവഹിച്ച് അറബിക്കടലിൽ ചേരുന്നു. ഭാഷാ പിതാവിന്റെ നാട്ടിലൂടെയൊഴുകുന്ന പുഴയാണ് തിരൂർ പുഴ. ആതവനാട്ടിൽ നിന്ന് വന്ന് ഭാരതപ്പുഴയിൽ ലയിക്കുന്നു.

കാസർകോഡ് ജില്ലയിലെ പ്രശസ്തമായ നീലേശ്വര ക്ഷേത്രo, നിൽക്കുന്നത് നീലേശ്വരം പുഴയുടെ തീരത്താണ് കിനാനൂർ കുന്നിൽ നിന്ന് ഒഴുകി കവ്വായി കായലിൽ പതിക്കുന്ന നദി. മയ്യങ്ങാനം എന്ന പോഷകനദിയുണ്ട്.ഇതിന് കൊടുമൺകുട്ടി വനത്തിൽ നിന്ന് വട്ടയാർക്കായലിൽ ലയിക്കുന്ന പുഴയാണ് പള്ളിക്കൽ പുഴ.പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്നു.

കോഴിക്കോട് ജില്ലയിലൂടെ ഒഴുകുന്ന കോരപ്പുഴയ്ക്ക് 40- കിലോമീറ്റർ നീളമുണ്ട്. നീളത്തിന്റെ കാര്യ ത്തിൽ മുപ്പത്തി ഒന്നാമൻ . അരിക്കൽകുന്നിൽ ജനിച്ച് അറബിക്കടലിൽ വിശ്രമിക്കുന്നു. 34- കിലോമീറ്റർ നീളമുള്ള മോഗ്രാൽ പുഴ കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്നു. കാണന്നൂർ കുന്നിൽ നിന്ന് ഇറങ്ങികവ്വായ കായലിൽ ലയിക്കുന്നു. ചീമേനിക്കുന്നിൽ നിന്ന് ഒഴുകി അറബിക്കടലിൽ ലയിക്കുന്ന കാസർകോഡു ജില്ലയിലുള്ള പുഴയാണ് കവ്വായ് പുഴ. ഏനമാക്കൽ താടാകത്തിൽ ചേരുന്ന ഒരു നദിയാണ് തൃശൂർ ജില്ലയിലെ പുഴക്കൽ പുഴ. മച്ചാട്ടു മലയിൽ നിന്ന് ഉത്ഭവിക്കുന്നു.

തിരുവനന്തപുരത്തുകൂടി ഒഴുകുന്ന മാമംപുഴ പന്നക്കോട്ടു കുന്നിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ ലയിക്കുന്നു. തലശ്ശേരി എന്ന പട്ടണത്തെ സമ്പന്നമാക്കിയ പുഴ തലശ്ശേരിപ്പുഴ കണ്ണേത്തു വനത്തിൽ നിന്ന് ഉത്ഭവിക്കുന്നു. അറബിക്കടലിൽ ലയിക്കുന്നു. ചെട്ടിയാർ കുന്നിൽ നിന്ന് ഉത്ഭവിക്കു ചിറ്റാരിപ്പുഴ കാസർകോഡ് ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ അവസാനിക്കുന്നു.

തടി വ്യവസായത്തിന് പേരു കേട്ടതും സിനിമ ഗാനങ്ങളിൽ സ്ഥാനം പിടിച്ചതുമായ കോഴിക്കോടിന്റെ കല്ലായിപ്പുഴ ചേരിക്കളത്തൂരിൽ നിന്ന് ഒഴുകി അറബിക്കടലിൽ ലയിക്കുന്നു.
കണ്ണൂർ ജില്ലയിലെ രാമപുരം പുഴ ഇരിഞ്ഞോൽകുത്തിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്നു.

17-കിലോമീറ്റർ മാത്രം നീളമുള്ള അരിയൂർപ്പുഴ നാവായിൽ നിന്നുമൊഴുകി നടയറക്കായൽ ലയിക്കുന്നു. തിരുവനന്തപുരത്തുകൂടി ഒഴുകുന്ന ചെറിയ പുഴ കേരളത്തിലെ ഏറ്റവും ചെറിയ പുഴ പടിഞ്ഞാറോട്ടൊഴുകുന്ന പുഴകളിൽ അവസാനത്തേത്. 16- കിലോമീറ്റർ നീളം. ബാലെപ്പണി കുന്നിൽ നിന്ന് പ്രവഹിച്ച് ഉപ്പള ക്കായലിൽ ചേരുന്നു. കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്നു.

കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും നീളംകൂടിയ പുഴയാണ് കബനി . മണ്ണുകൊണ്ടു മാത്രം നിർമ്മിച്ച അണക്കെട്ടായ ബാണാസുര സാഗർ അണക്കെട്ട് ഈ പുഴയിലാണ്. തൊണ്ടാർ മൂഴിയിൽ നിന്ന് പ്രവഹിച്ച് കർണ്ണാടകയിലെ കാവേരിനദിയിൽ ലയിക്കുന്നു. പ്രശസ്തമായ കുറുവ ദ്വീപ് ഈ നദിയിലാണ്…

കാവേരിപ്പുഴയിൽ ലയിക്കുന്ന കിഴക്കോട്ടേയ്ക്ക് ഒഴുകുന്ന മറ്റൊരു പുഴയാണ് ഭവാനിപ്പുഴ. ശിരുവാണി മലയിൽ നിന്നാണ് ഉത്ഭവിക്കുന്നത് പാലക്കാട് ജില്ലയിലൂടെ ഒഴുകുന്നു. കിഴക്കോട്ടൊഴുകന്ന ചെറിയ പുഴയാണ് പാമ്പാർ . ഇടുക്കി ജില്ലയിലൂടെ ഒഴുകി കാവേരിയിൽ നിപതിക്കുന്നു. ബെൻ മൂർമലയിൽ നിന്നാണ് ഇതു വരുന്നത്. പ്രശസ്തമായ തൂവാനം വെള്ളച്ചാട്ടം ഈ പുഴയിലാണ്.

മനോഹരമായ പുഴകളാൽ എത്ര സമ്പന്നമാണ് നമ്മുടെ കേരളം. ഈ സമ്പത്ത് കാത്തുസൂക്ഷിച്ചാൽ വരും തലമുറയ്ക്ക് ജീവിക്കാൻ കഴിയും.ഭൂമിയുടെ ഞരമ്പുകളാണ് നദികൾ , ജലം രക്തവും. രക്തം വാർന്നു മനുഷ്യൻ മരിക്കുന്നതുപോലെ പുഴ വറ്റി വരളുമ്പോൾ ഭൂമി മരിക്കുന്നു.ഒപ്പം പ്രകൃതിയും -പച്ചപ്പും, ജീവജാലങ്ങളും, മനുഷ്യനും -ഇനിയും ചിന്തിക്കു നമ്മുടെ സ്വാർത്ഥതയ്ക്കു വേണ്ടി ഈ വരദാനങ്ങളെ നശിപ്പിക്കണോ.

മണ്ണിനേയും, മരത്തിനെയും, പുഴയെയും സാരക്ഷിക്കാൻ മറ്റുള്ളവരിലേയ്ക്ക് വിരൽ ചൂണ്ടും മുൻപ് നമ്മിലേയ്ക്കുതന്നെയൊന്നു തിരിഞ്ഞു നോക്കാം…. പെയ്തിറങ്ങുന്ന മഴയെ നമ്മുടെ സ്വന്തം മണ്ണിൽ ഉറക്കി കിടത്താം.. ജാഗ്രതയോടെ, അടുത്ത തലമുറയ്ക്കായ്… മറക്കേണ്ട ഭൂമിമാതാവ് അത്യസന്നനിലയിൽ ആണ്…. ശ്രദ്ധയോടെ പരിചരിക്കാം….

കാലം നമുക്ക് നൽകിയ സൗഭാഗ്യങ്ങൾ നമ്മൾതന്നെ പുറംകാലുകൊണ്ട് തട്ടികളഞ്ഞു… അഹങ്കാര ഗർവ്വ് അസ്തമിക്കാത്ത മനുഷ്യൻ ഇനിയെന്നാണ് ജീവിതപാഠം പഠിക്കുക…. അക്ഷരങ്ങൾ ചേർത്തുവച്ചു കേവലം യന്ത്രമനുഷ്യനാകാതെ, മണ്ണിനെയും പ്രകൃതിയേയും ജീവജാലങ്ങളെയും സഹജീവികളെയും ഒരുപാട് സ്നേഹിച്ചിരുന്നു നമ്മുടെ പൂർവികരുടെ ജീവിതം കടമെടുക്കാം… ആ നന്മകൾ ഹൃദയത്തിലേറ്റാം….ഒരറിവും ദോഷമല്ല… അറിവേറുംതോറും നിറവേറും… പക്ഷേ… നമുക്ക് പലപ്പോഴും ഇല്ലാതെപോയത് ആ നിറവാണ്….

ജീവന്റെ അമൃതാണ് ജലം… അതിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, ഉത്തരവാദിത്വമാണ്…. നമ്മുടെ നദികൾ പ്രകൃതിയുടെ സമ്പത്താണ്… ആ നദികളെ കണ്ണിലെ കൃഷ്ണമണികൾപോലെ കാത്തു സംരക്ഷിക്കുവാൻ ഈ ലോക നദി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം….

✍സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: