17.1 C
New York
Wednesday, December 1, 2021
Home Special ലോക ടെലിവിഷൻ ദിനം.

ലോക ടെലിവിഷൻ ദിനം.

1996ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നവംബർ 21ആം തീയതി ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി.
സ്​മാർട്​ ഫോണും ഐപാടും ​ലാപ്​ടോപും കാഴ്​ചയുടെ ലോകം കവർന്നെടുക്കുന്നതിനു മുമ്പ്​​ കാണാകാഴ്​ചകൾ കാട്ടി നമ്മെ കൊതിപ്പിച്ച ടെലിവിഷൻ, ദൃശ്യമാധ്യമം എന്ന നിലക്ക്​ നമ്മിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ ചുറ്റുവട്ടത്തിൽ തുടങ്ങി രാജ്യവും വൻകരയും കടന്നുള്ള വാർത്തകളും വിശേഷങ്ങളും കൺമുന്നിൽ അപ്പ
പ്പോൾ എത്തിക്കാൻ പാകത്തിൽ വളർന്ന സാ​േങ്കതിക വിദ്യയുടെ കണ്ടുപിടുത്തം കഴിഞ്ഞ നൂറ്റാണ്ടി​െൻറ തുടക്കത്തിലായിരുന്നു. കൃഷിക്കാരനും ​കച്ചവടക്കാരനും അധ്യാപകനും വിദ്യാർഥിക്കും ഡോക്​ടർമാർക്കും രോഗികൾക്കുമെന്നുവേണ്ട ലോകത്തിലെ നാനാ വിധ ജനങ്ങൾക്കും ആവശ്യമുള്ള പരിപാടികൾ ഇന്ന്​ ടെലിവിഷനിൽ സുലഭം. കൈയിൽ റിമോട്ട്​ ഉണ്ടെങ്കിൽ കാഴ്​ചയുടെ ലോകം നിങ്ങൾക്ക്​ സ്വന്തം. ശാസ്​ത്രത്തോടൊപ്പം ടെലിവിഷനും വളർന്നതോടെ ബ്ലാക്​ ആൻഡ്​ വൈറ്റ്​ കളറായി, പിന്നീട്​ എൽ.സി.ഡിയും എൽ.ഇ.ഡിയും വിപണി കീഴടക്കി. ദേ ഇപ്പോൾ 3ഡിയും 4കെയുമാണ്​ താരങ്ങൾ.

ലോക ടെലിവിഷൻദിനം

1996 ഡിസംബർ 17ന്​ ​െഎക്യരാഷ്​ട്രസഭയുടെ ജനറൽ അസംബ്ലിയിലാണ്​ നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനമുണ്ടായത്​. ​െഎക്യരാഷ്​ട്ര സഭയിൽ ആദ്യമായി ടെലിവിഷൻ ഫോറം നടത്തിയതി​െൻറ ഒാർമക്കായാണ്​ ഇൗ ദിനാചരണം. ​െടലിവിഷൻ ദിനാചരണാർഥം അംഗരാജ്യങ്ങളെ ക്ഷണിച്ച ​െഎക്യരാഷ്​ട്രസഭ, ലോക സമാധാനത്തിനും സുരക്ഷക്കും സാമൂഹിക-സാംസ്​കാരിക വികസനത്തിനും ഉൗന്നൽ നൽകുന്ന വിധത്തിലുള്ള ടെലിവിഷൻ പരിപാടികളുടെ ആഗോളതലത്തിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കാൻ അംഗരാജ്യങ്ങ​േളാട്​ ആഹ്വാനം ചെയ്​തു.

ചരിത്രം

ടെലിവിഷ​െൻറ കണ്ടുപിടുത്തത്തിനു പിന്നിൽ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നില്ല. മറിച്ച്​ 19ാം നൂറ്റാണ്ടിലേയും 20ാം നൂറ്റാണ്ടിലേയും പ്രഗത്ഭരായ ശാസ്​ത്രജ്ഞരുടെ കഠിനാധ്വാനത്തി​െൻറ ഫലമായിരുന്നു നാം ഇന്നു കാണുന്ന ടെലിവിഷൻ. 1926 ജനുവരിയിൽ ഇംഗ്ലണ്ടിലുള്ള ജോൺ ലൂജി ബേഡും അമേരിക്കയിലെ ചാൾസ്​ ഫ്രാൻസിസ്​ ജെൻകിൻസും ചേർന്നാണ്​​ ആദ്യത്തെ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചത്. 1927 സെപ്​റ്റംബർ ഏഴിന്​​ സാൻഫ്രാൻസിസ്​കോയിലാണ്​ ഇന്നു നാം കാണുന്ന ടെലിവിഷ​െൻറ പരീക്ഷണം വിജയംകണ്ടത്​​. 21 കാരനായ ഫിലോ ടൈലർ ഫാൻസ്​വർത്താണ് ഇലക്​ട്രോണിക്​​ ടെലിവിഷൻ നിർമിച്ചത്​. ഇതിലെ പ്രധാന കൗതുകം 14 വയസ്സുവരെ ഫാൻസ്​വർത്തി​െൻറ വീട്ടിൽ വൈദ്യുതി കണക്ഷനില്ലായിരുന്നു. ചലിക്കുന്ന ചിത്രങ്ങളെ റേഡിയോ തരംഗങ്ങളിലേക്ക് പകർത്തി ഒരു സ്ക്രീനിൽ ഒരു ചിത്രമായി രൂപാന്തരപ്പെടുത്താനുള്ള സംവിധാനമാണ്​ ഫാൻസ്​വർത്ത്​ ​കണ്ടെത്തിയത്. ഇലക്ട്രോണുകളുടെ ഒരു ബീം ഉപയോഗിച്ച് ചിത്രങ്ങൾ സ്കാൻ ചെയ്യുന്ന രീതിയാണ്​ ഫാൻസ്​വർത്തി​െൻറ ടെലിവിഷനിൽ ഉണ്ടായിരുന്നത്​. ഫലത്തിൽ ഇൗ കണ്ടുപിടുത്തം ആധുനിക ടെലിവിഷ​െൻറ പൂർവികനായി. ആദ്യത്തെ കളർ ടെലിവിഷൻ 1960കളിലാണ്​ നിലവിൽവന്നത്​. അമേരിക്കക്കാരനായ പീറ്റർ കാൾ ഗോൾഡ്​മാർകാണ്​ ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ ടിവിയെ വിസ്​മൃതിയിലാക്കിയ കളർ ​ടി.വിയുടെ പിതാവ്​.

ആദ്യത്തെ ദൃശ്യം

ടെലിവിഷനിൽ കാണിച്ച ആദ്യത്തെ ദൃശ്യം ‘ഒരു വര’ ആയിരുന്നു. അതിനുശേഷം കാണിച്ചതാക​െട്ട ഡോളർ ചിഹ്നവും. കണ്ടുപിടുത്തത്തിന്​ പണം മുടക്കിയ ആൾ ചോദിച്ചത്രെ ‘നമുക്കെന്നാണ്​ ​ ഇതിൽ കുറച്ച്​ ഡോളർ കാണാൻ സാധിക്കുക’ എന്ന്​. ഉടൻതന്നെ ഫാൻസ്​വർത്ത് കാമറ ഡോളറിലേക്ക്​ ലക്ഷ്യംവെച്ചു, ടിവിയിൽ ഡോളർ ദൃശ്യമായി.

ടെലിവിഷൻ കേരളത്തി​ൽ

1985 ജനുവരി ഒന്നിനാണ് ദൂരദർശൻ കേരളത്തിൽ​ ഒൗദ്യോഗികമായി തുടങ്ങുന്നത്​. തിരുവനന്തപുരത്തെ ടാഗോർ ഹാളിൽ ​െവച്ച്​ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ആയിരുന്നു ഉദ്​ഘാടനം നിർവഹിച്ചത്​. ഡി.ഡി 4 എന്ന പേരിലാണ്​ സംപ്രേഷണം തുടങ്ങിയത്​. 2000ത്തിൽ അത്​ ‘ഡിഡി മലയാളം’ എന്നായിമാറി. ദൂരദർശൻ ഇന്ത്യയിൽ അവതരിച്ചത്​ 1959ൽ ആയിരു​ന്നെങ്കിലും, ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്​ഥാനത്തിലേക്കെത്താൻ 26 വർഷമെടുത്തു. പ്രശസ്​ത എഴുത്തുകാരൻ ജി. ശങ്കരപ്പിള്ള എഴുതിയ കുട്ടികളുടെ നാടകമായ ഒരുകൂട്ടം ഉറുമ്പുകൾ ആയിരുന്നു ആദ്യമായി സംപ്രേഷണം ചെയ്​ത ടെലിവിഷൻ പരിപാടി. വെഞ്ഞാറമൂടുള്ള രംഗപ്രഭാത്​​ ചിൽഡ്രൻസ്​ തിയറ്റർ അവതരിപ്പിച്ച നാടകം നിർമിച്ചത്​ പ്രശസ്​ത ടെലിവിഷൻ നിർമാതാവും സംവിധായകനുമായ എ. അൻവർ ആയിരുന്നു. 1985 ജനുവരി രണ്ട്​ വൈകുന്നേരം 6.30ന്​ ആയിരുന്നു 15 മിനിറ്റ്​ ദൈർഘ്യമുള്ള നാടകം സംപ്രേഷണം ചെയ്​തത്​.
ആദ്യത്തെ തത്സമയ വാർത്തവായനയും ഇൗ ദിവസം തന്നെയായിരുന്നു, ഏഴുമണിക്ക്​. ടി. ചാമിയാർ നിർമിച്ച വാർത്ത അവതരിപ്പിച്ചത്​ ജി.ആർ. കണ്ണൻ ആയിരുന്നു. തുടക്കത്തിൽ ​6.30 മുതൽ 7.10 വരെ മാത്രമായിരുന്നു സംപ്രേഷണം.

ദൂരദർശ​െൻറ ചില ആദ്യകാല പരിപാടികൾ

ചിത്രഗീതം ചലച്ചിത്ര ഗാനങ്ങൾ
പൂ​മൊട്ടുകൾ -കുട്ടികളുടെ പരിപാടി
ആരോഗ്യവേദി ^ആരോഗ്യ വിവരങ്ങൾ
സിന്ദൂരം ^സ്​ത്രീകളുടെ പരിപാടി
പടവുകൾ ^വികസന പരിപാടി
കളിക്കളം ^സ്​പോർട്​സ്​
യുവദർശനം ^യുവാക്കൾക്കു
വേണ്ടിയുള്ള പരിപാടി
റെയിൻബോ ^ഇംഗ്ലീഷ്​ പരിപാടി

1990ലായിരുന്നു കേരള ചരിത്രത്തിലെ ആദ്യത്തെ പരമ്പര (സീരിയൽ) സംപ്രേഷണം ചെയ്​തത്​. ഇരവി ഗോപാലൻ സംവിധാനം ചെയ്​ത്​ യുനിസെഫും ദൂരദർശനും സംയുക്​തമായി നിർമിച്ച്​ വൻ ജനപ്രീതിയാർജിച്ച പരമ്പരയുടെ പേര് ​‘ഒരു പൂ വിരിയുന്നു’ എന്നായിരുന്നു​. 13 എപിസോഡുകൾ ഉണ്ടായിരുന്ന പരമ്പര, ആഴ്​ചയിൽ ഒരു എപിസോഡ്​ ​െവച്ചായിരുന്നു സംപ്രേഷണം ചെയ്​തുകൊണ്ടിരുന്നത്. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ പരമ്പര, എം.എസ്​ ത്രിപ്പൂണിത്തുറയും നെടുമുടി വേണുവും അഭിനയിച്ച ‘കൈരളി വിലാസം ലോഡ്​ജ്’ അതേ വർഷം തന്നെ സംപ്രേഷണം ചെയ്​തു.
ഏഷ്യാനെറ്റ്​
ആദ്യത്തെ സ്വകാര്യ മലയാളം ചാനൽ നിലവിൽ വന്നത്​ 1993 ആഗസ്​റ്റ്​ 30നായിരുന്നു. ഇന്ന്​ 21ാം നൂറ്റാണ്ടിലെത്തി നിൽക്കു​േമ്പാൾ കേരളത്തിൽ 10ലധികം വാർത്താ ചാനലുകളടക്കം നിറയെ സ്വകാര്യ ചാനലുകളായി.

പ്രതീക്ഷകൾ

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പലവിധത്തിലുള്ള കാര്യങ്ങൾ കൺമുമ്പിലെത്തിക്കുക വഴി ജനങ്ങളെ അറിവുള്ളവരാക്കാം.
സംസ്​കാരങ്ങള​ുടെയും വിവരങ്ങളുടെയും വ്യാപകമായ കൈമാറ്റം സാധ്യമാകും. ഇതുവ​ഴി മന​ുഷ്യർക്കിടയിൽ പരസ്​പര ധാരണയും സൗഹൃദവും സഹിഷ്​ണുതയും വളർത്താൻ കഴിയും.
അധികാരികളെന്നോ അധഃസ്​ഥിതരെ
ന്നോ ധനികനെന്നോ ദരിദ്രനെന്നോ വകഭേദമില്ലാതെ വികസിത രാജ്യങ്ങൾ മുതൽ അവികസിത ഭൂപ്രദേശങ്ങളിൽവരെ ടെലിവിഷൻ സ്വീകരണമുറി​യിലെത്തും
ആഗോളതലത്തിലുള്ള പ്രശ്​നങ്ങളും അവ ബാധിക്കപ്പെടുന്ന മനുഷ്യരെയും ലോകത്തിന്​ പരിചയപ്പെടുത്താം.

ചില ടെലിവിഷൻ കാര്യങ്ങൾ

ടെലിവിഷൻ എന്ന സാ​േങ്കതികവിദ്യ അതി​െൻറ ഉത്ഭവം മുതൽ ഇന്നുവരെ സമൂഹത്തിലുണ്ടാക്കിയ ചില വിപ്ലവകരമായ സംഭവങ്ങൾ പരിചയപ്പെട്ടാ​ലോ

സമൂഹ നിർമാണം

അതെ! ടെലിവിഷൻ പുതിയ സമൂഹ​ത്തെ നിർമിച്ചുകൊണ്ടിരിക്കുകയാണ്​. ലോകം ഒരു ആഗോള ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്നു. അതിലൂടെ ലോകത്തിലെ ഒാരോ മുക്കിലും മൂലയിലുമുള്ള ഏതു വിവരവും നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലെത്തുന്നു. അരികുവത്​കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോക സമൂഹത്തെ തുറന്നുകാട്ടാനും വികസനം എന്നത്​ സ്വപ്​നം മാത്രമായ, ഒരിറ്റ്​ ശുദ്ധജലത്തിനുവേണ്ടി കേഴുന്ന ജനതക്ക്​ ആശ്വാസമാകാനും, അങ്ങനെയും ഒരു സമൂഹം ലോകത്ത്​ ജീവിച്ചിരിക്കുന്നുണ്ടെന്ന്​ ഒാർമപ്പെടുത്തി അവരെ ജീവിതത്തിലേക്ക്​ കൈപിടിച്ചുയർത്താനും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്​ ചെറുതല്ല. യഥാർഥത്തിൽ മറ്റൊരു സമൂഹത്തെ നിർമിച്ചെടുക്കുകയാണ്​ മാധ്യമങ്ങൾ. ടെലിവിഷൻ അതി​െൻറ പ്രധാന ഉപകരണമായി മാറുകയും ചെയ്യുന്നു.

കായിക മേഖലയുടെ വികാസം

ടെലിവിഷൻ കായിക മേഖല​ക്ക്​ നൽകിയ സംഭാവനകൾ അളവറ്റതാണ്​. ടെലിവിഷനില്ലായിരുന്നെങ്കിൽ പല കായിക ഇനങ്ങളും അറിയപ്പെടാതെ പോയേനെ. ഇന്ന്​ നാം ആരാധനയോടെ കാണുന്ന കായികതാരങ്ങൾക്ക്​ അവരുടെ പ്രകടനം കാണിക്കാൻ ഇടമില്ലാതാവുമായിരുന്നു. സചിനെ കാണാൻ മുംബൈ വരെ പോകേണ്ടിവരുന്ന അവസ്​ഥ ചിന്തിച്ചുനോക്കൂ.

സാമ്പത്തികനേട്ടം

ഒരു ചാനൽ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്​ടിക്കും, അ​േപ്പാൾ ഇന്ന്​ നിലവിലുള്ള ആയിരക്കണക്കിന്​ ചാനലുക​​ൾ എത്ര തൊഴിലവസരങ്ങ​ൾ സൃഷ്​ടിക്കുമെന്ന്​ ചിന്തിച്ചിട്ടുണ്ടോ. ലക്ഷക്കണക്കിന്​ വരുമത്​. കൂടാതെ ചാനലുകളുടെ പരസ്യ വരുമാനവും പരസ്യങ്ങൾവഴി കമ്പനികൾക്കുണ്ടാവുന്ന നേട്ടവുമൊ​ക്കെ കൂട്ടി നോക്കിയാൽ, ടെലിവിഷൻ ഒരു രാജ്യത്തി​െൻറ സാമ്പത്തിക മേഖലയെ കൂടി സ്വാധീനിക്കുന്നു എന്നും പറയാം.

വിൽപന സഹായി

ഉൽപാദകർക്ക്​ അവരുടെ ഉത്​പന്നങ്ങൾ പരിചയപ്പെടുത്താൻ ഏറ്റവും നല്ല മാധ്യമമായി ടെലിവിഷൻ മാറിയത്​ അതി​െൻറ വലിയ രീതിയിലുള്ള ജനപ്രീതിക്ക്​ ശേഷമായിരുന്നു. ഉപഭോക്താക്ക​ൾ പുതിയ ഉത്​പന്നങ്ങളെ കുറിച്ചറിയാൻ ടെലിവിഷ​നെ ആ​ശ്രയിക്കുന്നു. ഇത്​ കച്ചവടക്കാർക്ക്​ ഗുണമായി.

അപകട സൈറൺ

പ്രകൃതി ദുരന്തങ്ങളുണ്ടാകു​േമ്പാ​ഴും യുദ്ധ സാധ്യതകൾ നിലനിൽക്കു​േമ്പാഴും ​മാരക രോഗങ്ങ​ൾ പടരു​േമ്പാഴുമൊക്കെ ജനങ്ങളെ അറിയിക്കാനും ബോധവാൻമാരാക്കാനും രാജ്യങ്ങൾ ആശ്രയിക്കുന്ന മാർഗം ടെലിവിഷൻ ആണ്​. ഇറാഖ്​ യുദ്ധത്തി​െൻറ ദൃശ്യങ്ങൾ ലൈവായി നമുക്ക്​ മുന്നിലെത്തിയ
പ്പോൾ യുദ്ധത്തി​െൻറ തീവ്രതയെക്കുറിച്ച്​ നാം കൂടുതൽ ബോധവാൻമാരായി.

ടെലിവിഷൻ ദിനം എങ്ങനെ ആഘോഷിക്കാം?

പ്രശസ്​​തരായ ടെലിവിഷൻ അവതാരകരെ അതിഥികളായി വിളിച്ച്​ അവരുടെ അനുഭവങ്ങ​ൾ കേട്ടാലോ. അവരോട്​ ചോദ്യങ്ങളും ചോദിക്കാം.
വിദ്യാഭ്യാസപരമായ വിവിധ ടെലിവിഷൻ പരിപാടിക​ളുടെ പ്രദർശനം സംഘടിപ്പിക്കാം.
വാർത്തവായന നടത്താം. സ്​കൂളിൽ നടന്ന പ്രധാന സംഭവങ്ങ​ൾ ഉൾപ്പെടുത്തി ന്യൂസ്​ ബുള്ളറ്റിൻ അവതരിപ്പിക്കാം.
ടെലിവിഷ​​െൻറ ഗുണദോഷങ്ങൾ അടിസ്​ഥാനമാക്കി ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കാം.
‘ടെലിവിഷ​െൻറ ചരിത്രം’ വിഷയത്തിൽ ചിത്ര പ്രദർശനം നടത്താം. പ​ഴയതും പുതിയതുമായ ടെലിവിഷനെ കുറിച്ച്​ വിവരങ്ങളും നൽകാം.
ഇതുപോലെ എത്രയെത്ര പരിപാടികൾ നടത്താം. പുതിയ ആശയങ്ങ​ൾ കണ്ടെത്തി ചെയ്യുമല്ലോ?

അധികമായാൽ ടി.വിയും…

ടെലിവിഷ​െൻറ മുന്നിൽ അധികനേരം ഇരിക്കുന്നത്​ ആരോഗ്യപരവും മാനസികവുമായ പ്രശ്​നങ്ങളുണ്ടാക്കും.
തുടർച്ചയായ ടെലിവിഷനുമുന്നിലെ ഇരുത്തം നിങ്ങളെ പൊണ്ണത്തടിയൻമാരാക്കും.
കണ്ണിനും കാര്യമായ പ്രശ്​നങ്ങൾ സൃഷ്​ടിക്കും.
നിങ്ങള​ുടെ ക്രിയാത്മകതയെ നശിപ്പിച്ച്​ അലസനാക്കും.
പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കും.
ചിന്തിക്കാനുള്ള കഴിവിനെ ബാധിക്കും.
ചില പരിപാടികൾ അക്രമണോത്സുകത വർധിപ്പിക്കും. ടെലിവിഷൻ നിങ്ങളുടെ സ്വഭാവ രൂപവത്​കരണത്തെ സ്വാധീനിക്കും. നിങ്ങൾ കാണുന്നത്​ അർഥ​ശൂന്യമായ കാഴ്​ചകളാണെങ്കിൽ നിങ്ങൾ ബുദ്ധിശൂന്യരായി മാറും. മറിച്ചാണെങ്കിൽ ടെലിവിഷനും നിങ്ങൾക്കൊരു അധ്യാപകനാണ്​.

ആദ്യത്തെ ദൃശ്യം

ലിവിഷനിൽ കാണിച്ച ആദ്യത്തെ ദൃശ്യം ‘ഒരു വര’ ആയിരുന്നു. അതിനുശേഷം കാണിച്ചതാക​െട്ട ഡോളർ ചിഹ്നവും. കണ്ടുപിടുത്തത്തിന്​ പണം മുടക്കിയ ആൾ ചോദിച്ചത്രെ ‘നമുക്കെന്നാണ്​ ​ ഇതിൽ കുറച്ച്​ ഡോളർ കാണാൻ സാധിക്കുക’ എന്ന്​. ഉടൻതന്നെ ഫാൻസ്​വർത്ത് കാമറ ഡോളറിലേക്ക്​ ലക്ഷ്യംവെച്ചു, ടിവിയിൽ ഡോളർ ദൃശ്യമായി.

ഇന്ത്യയുടെ ടെലിവിഷൻചരിത്രം

1959 സെപ്​റ്റംബർ 15ന്​ ഡൽഹിയിലാണ്​ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്​. അറിവി​െൻറയും വിനോദത്തി​െൻറയും അതിവിശാലമായ ​ലോകം ഇന്ത്യക്കാർക്കു മുന്നിൽ അന്ന്​ തുറന്നിട്ടത്​ ദൂരദർശനായിരുന്നു. ഡൽഹി ആകാശവാണി ഭവനിലെ താൽക്കാലിക സ്​റ്റുഡിയോയിൽനിന്ന്​ വെറും 25 കിലോമീറ്റർ മാത്രം അർധവ്യാസത്തിലായിരുന്നു ആദ്യ സംപ്രേഷണം. 1965ലാണ്​ ദൂരദർശൻ രാജ്യം മുഴുവൻ ലഭ്യമാകുന്ന വിധത്തിൽ ദിവസേനയുള്ള സംപ്രേഷണത്തിന്​ തുടക്കമിട്ടത്​. 1976 സെപ്​റ്റംബർ 15ന്​ ആകാശവാണിയിൽനിന്നും വേർപെട്ട്​ സ്വതന്ത്രമായി. 1972ൽ മുംബൈ, അമൃത്​സർ എന്നിവിടങ്ങളിലും 75ൽ മറ്റ്​ ഏഴ്​ നഗരങ്ങളിലേക്കും സംപ്രേഷണം വ്യാപിപ്പിച്ചു. 1982ൽ ബ്ലാക്ക്​ ആൻഡ്​ വൈറ്റിൽനിന്നും കളറായി. സ്വാതന്ത്ര്യദിന പരേഡാണ്​ ആദ്യമായി കളറായി കാണിച്ച പരിപാടി. ഏഷ്യൻ ഗെയിംസും കളറായിരുന്നു.
1985ലാണ്​ ദൂരദർ​ശൻ മുഴുവൻ സമയ സംപ്രേഷണത്തിന്​ തുടക്കമിട്ടത്​. 1986ൽ വാണിജ്യാടിസ്​ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. 1993 ജനുവരി 26ന്​ മെട്രോ ചാനലുകളും 1995 മാർച്ച്​ 14ന്​ രാജ്യാന്തര ചാനലായ ‘ഡിഡി ഇന്ത്യയും’ 1999 മാർച്ച്​ 18ന്​ ‘ഡിഡി സ്​പോർട്​സും’ പ്രവർത്തനമാരംഭിച്ചു. 2002 നവംബർ മൂന്നിന്​ മുഴുവൻ സമയ വാർത്താ ചാനലായ ‘ഡിഡി ന്യൂസും’ അതേ വർഷംതന്നെ വിജ്ഞാന ചാനലായ ‘ഡിഡി ഭാരതിയും’ നിലവിൽവന്നു.

ആദ്യ പരിപാടിയും അവതാരകയും

യുനെസ്​കോ നൽകിയ 180 ഫിലിപ്​സ്​ ടിവിയിലായിരുന്നു ദൂരദർശ​െൻറ ആദ്യ പരീക്ഷണ സംപ്രേഷണം. പ്രതിമാ പുരിയായിരുന്നു ഇന്ത്യയിലെ ആദ്യ ടി.വി അവതാരക.
ഉസ്​താദ്​ ബിസ്​മില്ലാ ഖാ​െൻറ ഷെഹനായ്​ വാദന
ത്തോടെ ആയിരുന്നു തുടക്കം.
1967 ജനുവരി 26ന്​​ ആരംഭിച്ച​ കൃഷിദർശനാണ്​ ആദ്യ പരിപാടി. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എപിസോഡുകൾ പിന്നിട്ട പരിപാടിയും കൃഷിദർശനാണ്​.

ഡി.ടി.എച്ച്​

പണ്ട്​ ടെലിവിഷനിൽ ദൃശ്യം മങ്ങു​േമ്പാൾ ക്ലിയറാക്കാൻ ആൻറിന പിടിച്ചു തിരിക്കേണ്ടിവരുന്ന അവസ്​ഥയുണ്ടായിരുന്നു. ടെലിവിഷൻ സിഗ്​നലുകൾ ആഗിരണം ചെയ്യാൻപറ്റാതെ ആൻറിനകൾ പണി നിർത്തു​േമ്പാൾ നമ്മൾ വീടി​െൻറ മുകളിൽ സ്​ഥാപിച്ച ആൻറിനയിൽ പണിയെടുക്കണം. ഇതിനൊരവസാനം
കൊണ്ടുവന്ന സംവിധാനമാണ് ഡി.ടി.എച്ച്​ അഥവാ ‘ഡയറക്​ട്​ ടു ഹോം​’. വീടുകളിൽ നേരിട്ട്​ ലഭിക്കുന്ന സാറ്റലൈറ്റ്​ സംവിധാനമാണിത്​. 2003 ഒക്​ടോബർ രണ്ടിന്​ ഡിഷ്​ ടി.വിയാണ്​ തുടക്കമിട്ടത്​. 2004ൽ ഡി.ഡി ഡയറക്​ട്​ പ്ലസ്​ എന്ന പേരിൽ ഡൽഹിയിൽ ദൂരദർശനും ആരംഭിച്ചു. ഇൗ സേവനം മെച്ചമുള്ളതാക്കാൻ ഇൻസാറ്റ്​ 4 ഉപഗ്രഹമാണ്​ ഉപയോഗിക്കുന്നത്​. 2004 മുതൽ ഡിജിറ്റൽ രീതിയിലാണ്​ ദൂരദർശൻ പ്രവർത്തിക്കുന്നത്​.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: