17.1 C
New York
Thursday, October 28, 2021
Home Special റിയോ ടിന്റോ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

റിയോ ടിന്റോ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

✍സുജ ഹരി

റിയോ ടിന്റോ നദി

നദിയെന്ന പേരുണ്ട്, നീരില്ല തുള്ളിയും, ചോര മാത്രം !

നീലഗ്രഹമായ ഭൂമിയിലെ, ചുവന്ന ‘രാസസുന്ദരി’യാണ് സ്പെയിനിലെ ‘റിയോ ടിന്റോ’ നദി.

പലതരം നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞ ഭൂമിയിൽ, പ്രകൃതി ഒരുക്കിയ അപൂർവ്വവിസ്മയമാണ്, കാളപ്പോരിന്റെ നാട്ടിലെ ‘റിയോ ടിന്റോ ‘എന്ന രക്തനിറമുള്ള നദി.

ചുവന്നനദി അല്ലെങ്കിൽ ‘ടിന്റോ’നദി സ്പെയിനിലെ അൻഡാലുഷ്യയിലെ ‘സിയറ മൊറീന’ പർവതങ്ങളിൽ ഉൽഭവിച്ച്, തെക്കു-പടിഞ്ഞാറ് ദിശയിലൊഴുകി, ഹുവൽവയിലെ ‘കാഡിസ്’ ഉൾക്കടലിൽ ലയിക്കുന്നു.

ഈ നദിയിലേക്ക് സൂക്ഷിച്ച് നോക്കിയാൽ വെള്ളത്തിൽ രക്തം കലർന്നതാണെന്നു തോന്നിപ്പോകും. അത്, ചൊവ്വാഗ്രഹം ദൂരദർശിനിയിലൂടെ കാണുന്നതുപോലെയത്രേ !

എങ്കിലും, മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ടതാണ് റിയോ ടിന്റോനദി.
ചുവപ്പിനും ഓറഞ്ചിനുമിടയിലാണ് നദിയുടെ നിറം. പശ്ചാത്തലത്തിലെ പച്ചവിരിപ്പിട്ട കുന്നുകളും, പച്ചപ്പുള്ള മരങ്ങളും ചേർന്ന് അപൂർവ്വമായ ദൃശ്യവിസ്മയമാണ് ഈ നദി ഒരുക്കുന്നത്..

ചെമ്പ്, വെള്ളി, സ്വർണം, എന്നിവയടക്കമുള്ള ധാതുക്കൾ ആയിരക്കണക്കിനു വർഷത്തോളമായി ഇവിടെ ഖനനം ചെയ്യപ്പെടുന്നു. ഖനികളിൽ നിന്നും, ഫാക്ടറികളിൽ നിന്നും പുറത്തേക്കൊഴുകുന്ന ആസിഡ് കലർന്ന രാസമാലിന്യങ്ങളാണ്, ജലത്തിന് ചുവപ്പ്നിറം നൽകുന്നത്.

നൂറ് കിലോമീറ്റർ നീളമുള്ള ഈ നദി, ‘നിബ്ല ‘ എന്ന പട്ടണത്തിനടുത്തു വച്ച്, അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിച്ചിട്ടുള്ള ചില അരുവികളുമായി കൂടിച്ചേരുന്നതോടെ ചുവപ്പുനിറം കുറയുന്നു.

ഓക്സിജന്റെ അളവ് കുറവായ ഈ നദീജലം, ഉപയോഗയോഗ്യമല്ലെങ്കിലും ലോകത്തിലെ ഏറ്റവും പഴയ ഖനന കേന്ദ്രമായ ടിന്റോ നദീതടവും, ഖനനവും ആ പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

അതിജീവിക്കാൻ വലിയ അളവിൽ ഓക്സിജൻ ആവശ്യമില്ലാത്ത, സൂക്ഷ്മാണുക്കളുടെ ആവാസ കേന്ദ്രമാണ് ഇതിലെ ജലം. ബാക്ടീരിയ, ഫംഗസ്, ചില പ്രാദേശിക ആൽഗകൾ എന്നിവയുടെ സാന്നിധ്യം ഈ ജലത്തിൽ കാണപ്പെടുന്നുണ്ടത്രെ!

ഭൂലോകത്തിൽ സമാനതകളില്ലാത്ത ചുവപ്പൻ നദിയുടെ, സുന്ദര ദൃശ്യങ്ങളും, ചുവന്ന ചൊവ്വാ ഗ്രഹത്തിനോടുള്ള സമാനതയും ….ധാരാളം വിനോദസഞ്ചാരികളെ ടിന്റോ നദീ തീരത്തേയ്ക്ക് ആകർഷിക്കുന്നുണ്ട്.

പേരിൽ നദിയെങ്കിലും, വരളുന്ന തൊണ്ടയ്ക്ക്, ഒരു തുള്ളി കുടിനീർ നൽകാനാവാത്ത തന്റെ ദുർവ്വിധിയിൽ, മനംനൊന്താവാം, ‘രക്തക്കണ്ണീർ’ പൊഴിച്ചുള്ള ഇവളുടെ ഒഴുക്ക്. അതിവിദൂര ഭാവിയിലെങ്കിലും ഇവളൊരു തെളിനീരുറവയായ് മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം….

എങ്കിലും സഞ്ചാരികളുടെ കണ്ണിന് കുളിരേകിയാണ് ഈ ‘രാസസുന്ദരി’യുടെ പ്രയാണം.

സുജ ഹരി ( കടപ്പാട് )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: