17.1 C
New York
Thursday, June 30, 2022
Home Special രജതജൂബിലി നിറവിൽ കുടുംബശ്രീ (ജിത ദേവൻ എഴുതുന്ന 'കാലികം'

രജതജൂബിലി നിറവിൽ കുടുംബശ്രീ (ജിത ദേവൻ എഴുതുന്ന ‘കാലികം’

ജിത ദേവൻ

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റങ്ങളിൽ ഒന്നായ കുടുംബശ്രീ രജത ജൂബിലി നിറവി ലാണ്.സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജ്ജനമെന്ന ലക്ഷ്യത്തിന് വേണ്ടിയാണു കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചത്.1998 മെയ്‌ 17ന് ആരംഭിച്ച കുടുംബശ്രിയിൽ ഇന്ന് 46 ലക്ഷത്തോളം അംഗങ്ങൾ ഉണ്ട്. കുടുംബശ്രിയുടെ കീഴിൽ 306551 അയൽക്കൂട്ടങ്ങൾ ഉണ്ട്. യുവതികൾക്കായി തുടങ്ങിയ ഓക്സിലറി ഗ്രൂപ്പുകളിൽ 302595 അംഗങ്ങളും ഉണ്ട്. ഇന്ന് കുടുംബശ്രീ നാടിന് അഭിമാനമായി നേട്ടങ്ങൾ ഉണ്ടാക്കി മഹാപ്രസ്ഥാനമായി വളർന്നു കഴിഞ്ഞു.

വർഷങ്ങൾക്കു മുൻപ് വീട്ടമ്മയായി മാത്രം ഒതുങ്ങി കഴിഞ്ഞ സ്ത്രീകൾ സ്വന്തമായി ഒരു വരുമാനവുമില്ലാതെ വീട്ടിലേ പുരുഷന്മാരെ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കേണ്ട അവസ്ഥയിൽ ആയിരുന്നു. ഉദ്യോഗസ്ഥകൾ അല്ലാത്ത സ്ത്രീകൾ എല്ലാം ഈ രീതിയിൽ ആയിരുന്നു. മദ്യപാനിയായ ഗ്രഹനാഥന്മാർ ആണെങ്കിൽ സ്ഥിതി കൂടുതൽ ദയനീയമാകും. ആ ദുസ്ഥിതിയിൽ നിന്നും സാധാരണക്കാരായ സ്ത്രീകൾക്ക് മോചനം നേടാൻ കഴിഞ്ഞത് കുടുംബശ്രീയുടെ പ്രവർത്തഫലമാണ്. മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ പകുതിയും സ്ത്രീകൾ ആണ്. അവരിൽ 46 ലക്ഷം സ്ത്രീകളും ഒരു മഹാപ്രസ്ഥാനത്തിൽ അംഗങ്ങൾ ആണെന്നതു തന്നെ പ്രസ്ഥാനത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെതെളിവാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും എല്ലാം തന്നെ മാതൃകപരമായ അനേകം സംരംഭങ്ങൾ വിജയകരമായി നടപ്പിൽ വരുത്തി. ദാരിദ്ര്യത്തിൽ ആയിരുന്ന അനേകം കുടുംബങ്ങളെ അതിൽ നിന്നും മോചിതരാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു എന്നത് നിസ്സാര നേട്ടമല്ല.

ദാരിദ്ര്യനിർമാർജ്ജനത്തോടൊപ്പം വലിയ കടക്കെണിയിൽ നിന്ന്‌ രക്ഷപെടാനും അവരെ സഹായിച്ചു. ഉയർന്ന പലിശയിൽ കടം വാങ്ങി തിരിച്ചടക്കാൻ കഴിയാതെ വലഞ്ഞ അനേകം പാവങ്ങൾക്ക് കുടുബശ്രീ വഴി ചെറിയ പലിശയിൽ പണം വായ്പ്പ നൽകാൻ കുടുംബശ്രീക്ക് കഴിയുന്നു. അയൽക്കൂട്ടങ്ങൾ വഴി ഏകദേശം 22000 കോടി രൂപ വയ്പ്പ നൽകാൻ കഴിഞ്ഞത് നിസാര നേട്ടമല്ല.

ജനകീയ ഭക്ഷണ ശാലകൾ, ചെറുകിട സംരംഭങ്ങൾ, എന്നിവ വഴി കുടുംബ ശ്രീയുടെ പ്രവർത്തന മേഖല വിപുലമാകുന്നു. വൈവിധ്യമാർന്ന അനേകം പ്രവർത്തനങ്ങ
ളിൽ കുടുംബശ്രീ ശ്രദ്ധ പതിപ്പിക്കുന്നു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വരുമാന ലഭ്യതയും സാധ്യതയും ഉറപ്പ് വരുത്താൻ വിപണന മേളകൾ സംഘടിപ്പിക്കുന്നു. കൂടാതെ കുടുംബശ്രീ ബസാർ ഡോട്ട്. കോം വഴി ഓൺലൈൻ ആയി വിപണന രംഗത്തും ആധിപത്യം സ്ഥാപിച്ചു. ആമസോൺ, സഹേലി, ഫ്ളിപ് കാർട്ട് എന്നി അന്താരാഷ്ട്ര ബ്രാന്റുകളുമായി സഹകരിച്ചും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു.

മൂന്നര ലക്ഷത്തോളം വനിതാ കർഷകർ ഏകദേശം മുപ്പത്തിനാലായിരത്തോളം ഹെക്ടർ സ്ഥലത്തു വിവിധ കൃഷികൾ ചെയ്യുന്നു. കേരളത്തിലെ സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിതും.

മൃഗസംരക്ഷണമേഖലയിലും കുടുബശ്രീയിലെ സ്ത്രീകൾ കടന്ന് ചെന്നു. ആട് ഗ്രാമം, ക്ഷീര സാഗരം, കേരള ചിക്കൻ ഇതെല്ലാം കുടുബശ്രീയുടെ സംഭാവനകൾ ആണ്. IT യൂണിറ്റുകൾ, IT കോൺസൊർഷ്യം, ട്രെയിനിങ് ഗ്രൂപ്പുകൾ എന്നിവയും കുടുബശ്രീക്കുണ്ട്.

കുടുംബശ്രീയുടെ ഒരു പോരായ്മയായി പറയുന്നത് ഒരു കുടുംബത്തിൽ ഒരു സ്ത്രീ മാത്രം കുടുബശ്രീയിൽ അംഗമായാൽ മതി എന്ന നിയമമാണ്. ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉള്ള വീടുകളിലെ മറ്റ് സ്ത്രീകൾക്ക് അവസരം നഷ്ടമാകുന്നു, പ്രത്യേകിച്ചും യുവതികൾക്ക്. ആ ഒരു പോരായ്മ പരിഹരിക്കാൻ വേണ്ടിയാണ് കുടുംബശ്രീ യുവതി ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.18 മുതൽ 40വരെ പ്രായമുള്ള സ്ത്രീകൾക്ക് ഈ ഗ്രൂപ്പിൽഅംഗമാകം. വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും വീട്ടമ്മ മാരായി ഒതുങ്ങി കൂടാൻ നിർബന്ധ്യതരായ സ്ത്രീകൾക്ക് ഒരു അനുഗ്രഹമാണ് ഈഗ്രൂപ്പുകൾ. അവർ പഠിച്ച മേഖലകളിൽ ജോലി ഉറപ്പാക്കാൻ ആണ് ഇവയുടെ ഉദ്ദേശം.

ദാരിദ്ര്യനിർമ്മാർജ്ജന രംഗത്ത് കുടുംബശ്രീ അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കി. ഗ്രാമീണ മേഖലകളിൽ പാവപ്പെട്ട സ്ത്രീജനങ്ങളെ കഷ്ടത്തിലാക്കിയിരുന്ന വട്ടപ്പലിശക്കാരുടെ കൈകളിൽ നിന്ന് അവരെ രക്ഷിക്കാൻ ഒരു പരിധി വരെ കഴിഞ്ഞു. എന്നാൽ ഇന്നും സജീവമായി ഇവരുടെ സാന്നിധ്യം പലയിടങ്ങളിലും കാണാം. അത് പൂർണമായി ഇല്ലാതാക്കാൻ കുടുംബശ്രീ വഴി സാധിക്കണം. അത് പോലെ ആരോഗ്യ സംരക്ഷണത്തിലും കുടുബശ്രീക്ക് കാര്യമായി ശ്രദ്ധിക്കാൻ കഴിയണം.

ഏകദേശം 20 അംഗങ്ങൾ ആണ് ഓരോ അയൽക്കൂട്ടങ്ങളിലും ഉള്ളത്. 20കുടുംബങ്ങളിൽ നിന്നുള്ളവരാണ് അവർ. ആ ഒരു കൂട്ടായ്മയിൽ ചർച്ചക്ക് വരേണ്ട പലകാര്യങ്ങളും ഉണ്ട്. ഒരു വരുമാനമാര്ഗം കണ്ടെത്തുക എന്നതിനപ്പുറം കുടുംബങ്ങളിൽ അസ്വാരസ്യങ്ങളും, വഴക്കുകളും കലഹങ്ങളും ഒക്കെയുണ്ടാകും. അങ്ങനെയുള്ള കുടുംബങ്ങളിൽ ഇവ ഒഴിവാക്കുവാൻ മറ്റുള്ളവർ ശ്രമിച്ചാൽ ഒരു പരിധിവരെ വിജയിക്കാനാകും. ഉപദേശങ്ങൾ കൊണ്ടും മറ്റും പ്രയോജനം ഇല്ലെങ്കിൽ കൗൺസിലിങ് നൽകണം. ഗ്രൂപ്പ്‌ യോഗങ്ങളിൽ ഇത്തരം ക്ലാസുകൾ എടുക്കാവുന്നതാണ്. കേരളത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ, കൊലപാതകങ്ങൾ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന,പീഡനങ്ങൾ, സ്ത്രീധന മരണങ്ങൾ ഗാർഹിക പീഡനങ്ങൾ ഇവയിലെല്ലാം ഒരു പരിധിവരെ കുടുംബ
ശ്രീക്കു ഇടപെടാൻ കഴിയും. വെറുതെ വന്നിരുന്നു മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു അത് പരസ്പരം പറയുന്നതിലും എത്രയോ മഹത്തായ കാര്യമാണ് ഒരു കുടുബത്തിന് സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നത്.

രജത ജൂബിലിയുടെ ഭാഗമായി മുതിർന്ന ആൾക്കാരുടെ ഉന്നമനത്തിനായി “വയോമിത്രം ” എന്നൊരു പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നു വയോജനങ്ങളുടെസംരക്ഷണം. അണുകുടുംബങ്ങളിൽ വയോജനങ്ങളുടെ സംരക്ഷണം ഒരു വലിയ ചോദ്യചിഹ്നമാണ്. അവഗണനയും ഏകാന്തതയും വൃദ്ധരെ വലയ്ക്കുന്നു . അതിന് പരിഹാരമായിട്ടാണ് വയോമിത്രം പദ്ധതി നിലവിൽ വന്നത്. ആരോഗ്യത്തോടെയും സന്തോഷത്തോടെയും, ആത്മാഭിമാനത്തോടെയും ജീവിക്കൻ വയോജന ങ്ങളെ പ്രാപ്തരാക്കാൻ സാധിക്കുന്ന പദ്ധതി യാണിത്. വൃദ്ധപരിപാലനം കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്.

ലിംഗസമത്വം വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും ഉണ്ടെന്നു തെളിയിച്ച മഹാ പ്രസ്ഥാനമാണ് കുടുംബശ്രീ. പുരുഷന്റെ വരുമാനത്തിൽ മാത്രം ആശ്രയിച്ചു വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കൂടിയ സ്ത്രീകൾ അനുഭവിച്ച കഷ്ടപ്പാടും വേദനവും അപമാനവും ചെറുതല്ല. എന്നാൽ ഇന്ന് സ്ത്രീകൾക്ക് അഭിമാനത്തോടെ തലയുയർത്തി നിൽക്കാം. ചെറുതെങ്കിലും ഒരു വരുമാനം അവർക്കുമുണ്ട്. രണ്ടാംകിട പൗരന്മാരല്ല സ്ത്രീകൾ എന്ന് ഉറക്കെ പ്രഖ്യാപിച്ച കുടുംബശ്രീ എന്ന മഹാ പ്രസ്ഥാനം നാൾക്ക് നാൾ വളരട്ടെ. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയട്ടെ.

ജിത ദേവൻ

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: