17.1 C
New York
Friday, January 21, 2022
Home Special യൂഫ്രട്ടീസ് - ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

സുജ ഹരി ✍️

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, ‘മെസ്സൊപ്പെട്ടേമിയ’
ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് – ടൈഗ്രിസ് നദീതടം.

ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  “ഗിൽഗമെഷ് ഇതിഹാസം” പിറന്നതിവിടെയാണ്.
ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.
ഗ്രീക്ക് ഇതിഹാസമായ ‘ഇലിയഡി’ലും ഗിൽഗമെഷിന്റെ പ്രതിഫലനങ്ങളുണ്ട്.

പ്രാചീന നദീതടസംസ്കൃതികൾ പലതും മണ്ണടിഞ്ഞുവെങ്കിലും, പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനപ്രചോദനമെന്ന രീതിയിൽ അവ അനശ്വരങ്ങളാണ്.

തന്റെ പരിതഃസ്ഥിതികളെ തനിക്ക് അനുകൂലമാക്കിത്തീര്‍ക്കുവാനുള്ള മനുഷ്യപ്രയത്നത്തിന്റെ വിജയങ്ങള്‍ തുടങ്ങുന്നത് നവീനശിലായുഗത്തിലാണ്. ഭക്ഷ്യവസ്തുക്കള്‍ താനേ വിളഞ്ഞിരുന്ന ഇടങ്ങളില്‍ കഴിയുന്നതിനുപകരം മനുഷ്യര്‍ തങ്ങള്‍ താമസിക്കുന്നിടത്ത് ഭക്ഷണം ഉത്പാദിപ്പിക്കുവാന്‍ തുടങ്ങി.

ഗോത്രജീവിതത്തില്‍ നിന്നും നാഗരികമായ സാംസ്കാരികധാരകളിലേക്കു മാനവസമൂഹം വഴിമാറിയത് നദീതടങ്ങളില്‍ വച്ചായിരുന്നു. അതുകൊണ്ടാണവ വിശ്വനാഗരികതയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്നത്.


തെക്കു പടിഞ്ഞാറൻഏഷ്യയിലെ ഏറ്റവും വലുതും, ചരിത്ര പ്രാധാന്യവുമുള്ള നദിയാണ് യൂഫ്രട്ടീസ് – ടൈഗ്രീസ്.

തുർക്കി, സിറിയ, ഇറാഖ് എന്നീ മൂന്ന് രാജ്യങ്ങളിലെ ജനങ്ങളുടെ ജീവനദിയായ യൂഫ്രട്ടീസിന്റെ, ഏറിയ ഭാഗവും, തുര്‍ക്കിയിലൂടെയാണ് ഒഴുകുന്നത്.

തുർക്കിയിലെ തൗറൂസ് മലനിരകളുടെ പുത്രിയായ യൂഫ്രട്ടീസ്,  സിറിയ, ഇറാഖ് എന്നിവിടങ്ങളിലൂടെ ഏകദേശം 2280 കിലോമീറ്റർ യാത്ര ചെയ്ത്, ടൈഗ്രിസിൽ ചേരുന്നു. ഹസാർ തടാകത്തിൽ ഉൽഭവിച്ച്, പല ദേശങ്ങളിലൂടെ 1850 കിലോമീറ്ററോളം ഒഴുകിയാണ് ടൈഗ്രിസ് യൂഫ്രട്ടീസിനോട് ചേരുന്നത് . അങ്ങനെ യൂഫ്രട്ടീസ്-ടൈഗ്രിസ് സംഗമത്തിനു ശേഷം, ‘ഷാത്തുൽ അറബ്’ എന്ന പേരിൽ അറിയപ്പെടുന്ന നദി, ഒടുവിൽ പേർഷ്യൻ ഉൾക്കടലിൽ വിലയം പ്രാപിക്കുന്നു.

ബാലിഖ്, ഖബുർ, സജുർ എന്നിവ ഇതിൻ്റെ പ്രധാന പോഷക നദികളാണ്. ഫലഭൂയിഷ്ഠമായ എന്നർഥം വരുന്ന ഗ്രീക്ക് പദം ‘ഫ്രാറ്റ’ എന്ന വാക്കിൽ നിന്നാണ് യൂഫ്രട്ടീസ് ഉണ്ടായത് .

ഇന്നത്തെ മൊസൂള്‍, ബാഗ്ദാദ്, ദിയാര്‍, തുടങ്ങിയ നഗരങ്ങള്‍ ടൈഗ്രീസിന്റെ തീരത്താണ്. ‘മൊസൂൾ’ എന്ന പേരിലുള്ള ഒരു ഡാമും ഈ നദിയിലുണ്ട്.

ബി.സി. മൂന്നാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട സുമേറിയൻ ‘ക്യൂനിഫോം ലിപി’കളിലുള്ള ചരിത്രരേഖകളില്‍ യൂഫ്രട്ടീസിനെക്കുറിച്ച് പരാമര്‍ശമുണ്ട്.

യൂഫ്രട്ടീസ് – ടൈഗ്രീസ് നദിയുടെ തീരപ്രദേശങ്ങളിലാണ് ‘മെസപ്പെട്ടോമിയന്‍’ സംസ്‌കാരത്തിന്റെ പട്ടണങ്ങള്‍ വളര്‍ന്നത്.
സുമേറിയർ, ബാബിലോണിയർ, അസീറിയർ എന്നിങ്ങനെ മനുഷ്യചരിത്രത്തിലെ പുരാതനമായ നാഗരിതകളുടെ കേന്ദ്രമായിരുന്നു മെസപ്പൊട്ടേമിയ.

ഗ്രീക്കു ഭാഷയിൽ ‘മെസോ എന്നാൽ ‘മധ്യം’ എന്നും ‘പൊട്ടേമിയ’എന്നാൽ ‘നദി’ എന്നുമാണർത്ഥം.

രണ്ടു നദികൾക്കു മദ്ധ്യത്തിലുള്ള ഭൂപ്രദേശമായതിനാലാണ്‌, ‘മെസപ്പൊട്ടേമിയ’ എന്ന പേരു് ഈ പ്രദേശത്തിനു് ലഭിച്ചതെന്ന് പറയപ്പെടുന്നു.

മുസ്ളിം സമുദായങ്ങളുടെ ആരാധ്യനായ, ‘ഇമാം ഹുസൈൻ’ രക്തസാക്ഷിത്വം വരിച്ച ‘കർബല’ യുദ്ധം നടന്നതും, യൂഫ്രട്ടീസ് നദീതീരത്തായിരുന്നുവെന്ന് ചരിത്രം പറയുന്നു. ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഈ നദി, ഇന്ന്, വംശീയ വെറിയുടെ കണ്ണീരും കദനവും പേറിയൊഴുകുന്നുവെന്നത് ഒരു ദുഃഖസത്യമാണ്.

വിവിധ കേന്ദ്രങ്ങളിൽ ഉൽഭവിച്ച്, ഒന്നിച്ചു ചേർന്നശേഷം, വ്യത്യസ്തമായ ഒരു പേര് സ്വീകരിച്ച് കടലിൽ ലയിയ്ക്കുന്ന, യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ രണ്ട്മഹാനദികൾ, സംസ്കാര ചരിത്രശേഷിപ്പുകളെ, ആധുനിക യുഗത്തിന് സമ്മാനിച്ച്, ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.

സുജ ഹരി ✍️(കടപ്പാട്)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: