17.1 C
New York
Monday, June 14, 2021
Home Special മ്യാൻമാറിന്റെ വിലാപം - (കാലികം)

മ്യാൻമാറിന്റെ വിലാപം – (കാലികം)

ജിത ദേവൻ

മ്യാൻന്മാറിൽ ജനാധിപത്യത്തെ അട്ടിമറിച്ചു ഭരണം പിടിച്ചെടുത്ത പട്ടാളത്തിന്റെ ഭീകര പ്രവർത്തന ത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സിസ്റ്റർ ആൻ റോസിന്റെ ചിത്രം ലോകശ്രദ്ധ പിടിച്ച് പറ്റി. ചില ചിത്രങ്ങൾ അങ്ങനയാണ് ചരിത്രം തിരുത്തി കുറിക്കും…

ലോക മനസാക്ഷിയെ ഏറെ വേദനിപ്പിച്ച ഒരു ചിത്രമായി അത്. ജനാധിപത്യ പ്രക്ഷോഭം ഇരമ്പുന്ന മ്യാൻന്മാറിലെ തെരുവിൽ മുട്ടുകുത്തിനിന്ന് പട്ടാളക്കാരോട് യാചിക്കുന്ന സിസ്റ്ററിന്റെ ചിത്രം ലോകമനസാക്ഷിയെമുറിവേൽപ്പിച്ചതുംവേദനിപ്പിക്കുന്നതുമായിരുന്നു
“‘നിങ്ങൾക്ക് വേണമെങ്കിൽ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടു.. അവരെ നമ്മുടെ കുടുംബാഗംങ്ങളെ പോലെ കാണു” എന്നാണ് സിസ്റ്റർ ആൻ റോസ് പട്ടാളക്കാരോട് അപേക്ഷിച്ചത്. ജനാധിപത്യം ക്രൂരമായി അടിച്ചമർത്തുന്നപട്ടാളക്കാരോടുള്ള സിസ്റ്ററിന്റെ അപേക്ഷ അവർ നിരാകരിക്കുകയാണ് ചെയ്തത്. ആക്രമണം ഉണ്ടായാൽ താൻ തിരികെ പോകില്ല എന്ന്‌ നിലപാട് വ്യക്തമാക്കിയ സിസ്റ്ററിനെ മടക്കി അയക്കാൻ പട്ടാളം തന്ത്രം പയറ്റുകയാണ് ചെയ്തത്. റോഡിലെ തടസ്സം മറ്റുക മാത്രമാണ് തങ്ങളുടെ ഉദ്ദേശം എന്നും ആക്രമണം ഉണ്ടാകില്ലെന്നും വിശ്വസിപ്പിച്ചു. സിസ്റ്ററിനെ തിരിച്ചയച്ചതിനു ശേഷം അവർ വെടിവയ്പ്പ് നടത്തുകയാണ് ഉണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ രണ്ടു പേര്‌ മരിച്ചു. അവസാനം ആക്രമണത്തിൽ പരിക്കേറ്റവരെ തന്റെ ക്ലിനിക്കിൽ എത്തിച്ചത് സിസ്റ്റർ തന്നെ ആയിരുന്നു.

അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും സമാധാനക്കേടിന്റെയും പെരുമഴ പെയ്തിറങ്ങിയ മ്യാൻ മാറിൽ പാവപ്പെട്ട ജനങ്ങളുടെ നിലവിളികൾക്ക് ചെവി കൊടുക്കാതെ ക്രൂരമായ നിസ്സാംഗത പാലിച്ചു ലോകം. ആ നിസ്സംഗതപോലും അനീതിയാണെന്നു എല്ലാവരും മറന്നു. ഈ സന്ദർഭത്തിൽ ആണ് തെരുവിൽ കുട്ടികൾ അടക്കമുള്ള ജനങ്ങളെ ആക്രമിക്കുന്ന സൈന്യത്തിന് മുൻപിൽ “നിർത്തു ” എന്ന്‌ അലറി വിളിച്ച് സിസ്റ്റർ ആൻ റോസ് എത്തിയത്. തന്റെടവും, സഹജീവി സ്നേഹവും, കാരുണ്യവും കൊണ്ടാകും അവർക്കു അതിന് കഴിഞ്ഞത്. ഒരുപക്ഷെ നിസ്സാംഗതയോടെ നോക്കി നിന്ന നമ്മെക്കാൾ മനസ്സലിവും കാരുണ്യവും അതിൽ രണ്ട് പട്ടാളക്കാർക്ക് ഉണ്ടായി, അവർ ഹൃദയം കല്ലാക്കിയവർ ആയിട്ടുപോലും. അവരും സിസ്റ്റർ ആൻ റോസിന് മുൻപിൽ മുട്ടുകുത്തി.മുൻപും പ്രക്ഷോഭകാരികൾക്ക് വേണ്ടി സിസ്റ്റർ സൈന്യത്തോട് യാചിച്ചിട്ടുണ്ട്. എന്തായായും ലോകം മുഴുവൻ ആരാധനയോടെ, അഭിമാനത്തോടെ, സ്മരിക്കുന്നു സിസ്റ്റർ ആൻ റോസ് എന്ന മനുഷ്യസ്നേഹിയെ…

ജനാധിപത്യ സർക്കാരിനെ ആട്ടിമറിച്ച് പട്ടാളം ഫെബ്രുവരി ഒന്നിന് അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ തീവ്രതയും ആവശ്യകതയും ലോക ശ്രദ്ധയിൽ കൊണ്ട് വരാൻ സിസ്റ്ററിന്റെ ഇടപെടൽ സഹായിച്ചു. കിരാതമായ പട്ടാളഭരണത്തിന്റെ ക്രൂരമുഖം ലോകത്തിനു മുൻപിൽ അനാവരണം ചെയ്യപ്പെടുകയാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെ എതിർക്കുന്നവരെ കൊന്നൊടുക്കുന്ന രീതിയാണ് പട്ടാളം അവലംഭിക്കുന്നത്.

പ്രക്ഷോഭംഅടിച്ചമർത്തുന്നതിനെതിരെ ലോകം മുഴുവൻ പ്രതിഷേധം അലയടിക്കുന്നു. അക്രമം നിർത്തണം എന്നും, സംയമനം പാലിക്കണം എന്നും ഉള്ള അയൽരാജ്യങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞു കൊണ്ട് പട്ടാളം ക്രൂരതകൾ ആവർത്തിക്കുന്നു. പ്രക്ഷോഭത്തിൽ 60പേരോളം മരിക്കുകയും 1800 പേരെ തടവിൽ ആക്കുകയും ചെയ്തു. തടവിൽ ആക്കിയ ഓങ് സാൻ സൂചി ഉൾപ്പെടെ മുഴുവൻ നേതാക്കളെയും വിട്ടയക്കണം എന്നും ജനധിപത്യം പുനസ്ഥാപികണം എന്നും UN മനുഷ്യാവകാശ സമിതി യോഗം ആവശ്യപ്പെട്ടു. അതിനായി പ്രത്യാശയോടെ കാത്തിരിക്കാം. സിസ്റ്റർ ആൻ റോസിന് അഭിവാദ്യങ്ങൾ. മനുഷ്യാവകാശ ധ്വംസനത്തിന് എതിരെ പൊരുതാൻ ഇനിയും സിസ്റ്ററിനു ആയുസും ആരോഗ്യവും ഉണ്ടാകട്ടെ.

ജിത ദേവൻ

COMMENTS

1 COMMENT

  1. മികച്ച ലേഖനം 👍👍മ്യാന്മാറിന്റെ വിലാപത്തിന് ശമനമുണ്ടാകട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മഴ തുടരും.

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള...

ജയത്തോടെ ബ്രസീൽ തുടങ്ങി

കോപ്പയിലും ഇനി ഫുട്‌ബോൾ കൊടുങ്കാറ്റ് *ജയത്തോടെ ബ്രസീൽ തുടങ്ങി* ലാറ്റിനമേരിക്കയിലെ കോപ്പ ഫുട്ബോൾ പൂരത്തിന് ബ്രസീലിൽ തുടക്കം. ആതിഥേയരായ കാനറിപ്പടയ്ക്ക് ആദ്യ ജയം. വെനസ്വേലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. ഒരു ഗോളും അസിസ്റ്റുമായി സൂപ്പർതാരം...

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ഹോളണ്ടിന് മിന്നും ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉക്രെയ്നെയാണ് ഓറഞ്ച് പട തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളും പിറന്നത്. 52-ാം മിനിറ്റിൽ...

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം ഇംഗ്ലണ്ടിനും വിജയത്തുടക്കം ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചതെങ്കിൽ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്. 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. ഓസ്ട്രിയയ്ക്കായി ലെയ്നർ,ഗ്രിഗോറിസ്ച്ച്,...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap