17.1 C
New York
Wednesday, January 19, 2022
Home Special മോർബി ഡാം ദുരന്തം.! (ലേഖനം)

മോർബി ഡാം ദുരന്തം.! (ലേഖനം)

രഘുകല്ലറയ്ക്കൽ..✍️

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല..

ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും ജീവനെ തന്നേയും ഭൂമിയിൽ നിന്ന് തുടച്ചുനീക്കി ശവപ്പറമ്പാക്കി മാറ്റിയ അനുഭവം നാം മറക്കാതിരിക്കണം..

ഭീതിതമായ വൻ ദുരന്തമുണ്ടായിട്ടും നമ്മെ നയിക്കുന്നവർക്ക് ഒന്നും നഷ്ടമായില്ലെന്നത് നാം ഓർക്കണം. പോയത് പാവം ജനങ്ങൾക്ക്.. നമ്മുടെ മൂക്കിൻ തുമ്പത്ത് ഭീതിതമായ ആശങ്ക ഒരുക്കി നമുക്ക് മുന്നിൽ മുല്ലപ്പെരിയാർ ഡാം.. ഏറെ പഴക്കമുള്ള സുർക്കിയിൽ പണികഴിച്ച മുല്ലപ്പെരിയാർ അണക്കെട്ട് എന്നും വിനാശമൊരുക്കി ചോർന്നൊലിച്ച് നിലകൊള്ളുന്നു..

മോർബി അണക്കെട്ടു പോലെ മുല്ലപ്പെരിയാർ തകർന്നാൽ മോർബി പോലെ ഒരു അണക്കെട്ട് മാത്രമല്ല.. കേരളത്തിലെ പ്രധാന അണക്കെട്ടുകൾ ഒന്നൊന്നായി തകരുകയും കേരളം കടൽ പോലെ ആവുകയും.. കേരളത്തിൻ്റെ തെക്കും വടക്കും കുറെ ഭൂ ഭാഗം അവശേഷിക്കുകയും ചെയ്യും.. ബാക്കി മുഴുവൻ ഭൂ ഭാഗങ്ങളും ഒലിച്ച് അറബിക്കടലിൽ പതിക്കും.

നൂറ്റിയിരുപത്തിയാറ് വർഷം പഴക്കമുള്ള ചുറ്റിലും ചോർച്ചുള്ള ദ്രവിച്ച ഡാം സുരക്ഷിതമെന്ന് പറയുന്ന നേതൃസ്ഥാനങ്ങളുടെ ഔദ്യോഗിക ഉറപ്പിൽ വിശ്വാസ്യത തീരെ ഇല്ലാതായ ജനവിഭാഗമാണ്.. കേരളീയർ..

1895-ഒക്ടോബർ10-ന് മുല്ലപ്പെരിയാർ അണക്കെട്ട് ജനങ്ങൾക്ക് സമർപ്പിച്ച നിശ്ചയദാർഢ്യത്താൽ പരിശ്രമശാലിയായ ഡാമിന്റെ ശില്പി ജോൺപെന്നിക്വിക്ക് അൻപത് വർഷം ആയുസ്സാണ് പറഞ്ഞത്..നൂറ്റിഇരുപത്താറ് വർഷം പിന്നിട്ട ഡാം ഇന്ന് ശാപ തുല്യമാണ്..

ഔദ്യോഗിക അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് 2018-ലെ പ്രളയം..ഔദ്യോഗിക ഉറപ്പ് ഉണ്ടായിട്ടും കേരളം വിനാശത്തിലായി.. പാവം ജനം അനുഭവിച്ചു..

ഈ ദുരന്തം ഇന്നും മനസ്സിൽ ഭീതി ഒഴിഞ്ഞിട്ടില്ല.
മഴ നമുക്ക് ഏറെ സന്തോഷവും സംതൃപ്തിയും തരുന്ന അനുഭവമായാണ് അന്നും ആദ്യം കരുതിയത്.. ചെറു മഴയിൽ തുടങ്ങിയ സന്തോഷം ഭീകരതയോടെ പ്രളയ ദുരന്തത്തിൽ ഭീതി പരത്തി..

പല രാവും പകലുകളും ആർത്തിരമ്പി ഇടതടവില്ലാത്ത മഴയുടെ രൂക്ഷത ഏറുകയും ഭീഭത്സമാവുകയുമായിരുന്നു..
പെയ്ത്തുവെള്ളം ഒഴുകി പോകാനാകാതെ തൊടികളിൽ നിറഞ്ഞു.. നദികളും തോടുകളും നിറഞ്ഞുകവിഞ്ഞു അപ്പോഴും തോരാമഴ തുടർന്നു.. ഔദ്യോഗിക തലത്തിൽ മഴയുടെ രൂഷത അറിയിച്ചെങ്കിലും അണക്കെട്ടുകളുടെ സംഭരണ ശേഷിയിലെ ആശങ്ക ജനങ്ങളെ അറിയിച്ചിരുന്നില്ല..

മാത്രമല്ല മഴ തുടരും മുന്നേ അണക്കെട്ടുകൾ തുറന്ന്
ജലം പാഴാക്കുന്നത് വൻ സാമ്പത്തിക നഷ്ടമാകും എന്ന വകുപ്പും മന്ത്രിയുടെ പ്രസ്താവനയും പത്രദ്വാര ജനം അറിഞ്ഞു..

അതിരൂക്ഷമായ മഴയുടെ കാഠിന്യത്തിൽ ഭയന്ന് ,അളവിൽ കൂടുതലായ വെള്ളക്കെട്ടിൽ നട്ടം തിരിയുന്ന ജനത്തിന് ചില അണക്കെട്ടുകൾ തുറക്കാൻ പോകുന്നു എന്ന് അറിയിപ്പ് ലഭിക്കും മുന്നേ കേരളത്തിലെ ഡാമിലെ വെള്ളം…എല്ലാ നദികളും കരകവിഞ്ഞ് ഒഴുകി തുടങ്ങി..

സാധാരണ ഇടങ്ങളിൽ ആറടിയും ഏഴടി വരേയും വെള്ളം ഉയർന്നു പൊങ്ങി.. കേരളത്തിലെ എല്ലാ അണക്കെട്ടുകളും ഒരേ സമയം തുറന്നു വിട്ട അശാസ്ത്രീയത വിളിച്ചു വരുത്തിയ കേരളം കണ്ട ഏറ്റവും വലിയ ദുരന്തം…

ഓർക്കാപ്പുറത്ത് ഇരച്ചു കേറിയ ജലധാരയിൽ മുങ്ങിമരിച്ച മനുഷ്യരും അതിലേറെ നാൽക്കാലി മൃഗ സമുച്ചയങ്ങളും മനഃസാക്ഷിയുള്ള ഒരുവനും വേദനയോടെയല്ലാതെ ഓർക്കാൻ കഴിയില്ല..

പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കേറി നശിച്ചു..
വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളും നിരാലംബരായി ധാരാളം മരണങ്ങൾ തുടർന്നു.. പല വാസയോഗ്യമായ വീടുകളും നനഞ്ഞു കുതിർന്ന് ഇടിഞ്ഞുനശിച്ചു…

ജീവിതത്തിൽ അത്യാവശ്യമുള്ള പല രേഖകളും വെള്ളം കേറി നശിച്ചു. ഔദ്യോഗികമായ അനാസ്ഥ നിരപരാധികളായ നിർദ്ദോഷികളുടെ വിനാശത്തിന് കാരണമായി..

എത്രയോ വർഷങ്ങളുടെ അദ്വാന ഫലങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയി.. പലരുടേയും ഭാവി ജീവിതം അനാഥമായി..
മക്കളുടെ ഭാവി നശിച്ച നൊമ്പരത്താൽ വിറങ്ങലിച്ച എത്രയോ മാതാപിതാക്കൾ. കടൽ പോലെ ജലത്താൽ മുങ്ങിയ കേരളം ദിവസങ്ങളോളം അനാഥമായി..

ഔദ്യോഗിക സഹായങ്ങളെക്കാൾ മനുഷ്യസ്നേഹികളായ സാധാരണ ജനങ്ങളുടെ ജീവന്മരണ പോരാട്ടമായിരുന്നു കൈത്താങ്ങായത്..

കടലിന്റെ മക്കളായ മത്സ്യതൊഴിലാളികളുടേയും സന്നദ്ധ സേനകളുടേയും നാട്ടുകാരുടേയും അക്ഷീണമായ പരിശ്രമത്തിലൂടെ, ജീവന്മരണ പോരാട്ടത്തിലൂടെ ധാരാളം ജീവനുകൾ നിലനിർത്തി..ബന്ധനസ്ഥരായ അനേകം വളർത്തു മൃഗങ്ങളേയും സംരക്ഷിക്കാനായി…

തീരാ ശാപം പോലെ കേരള ജനതയെ വിഴുങ്ങിയ പ്രളയം പ്രകൃതിയുടെ രുദ്രത താണ്ഡവം ആയിരുന്നില്ല..

ബ്രിട്ടീഷ് ഭരണകാലത്തെ “ജാലിയൻ ബാലാബാക് “സംഭവത്തിന് നേതൃത്വം കൊടുത്ത ഡീയർ എന്ന സൈനിക മേധാവിയുടെ ധാർഷ്ട്യത്തിന് തുല്യമായ അധികാര ധാർഷ്ഠ്യത്തിന്റെ പ്രതീകമായി ഈ പ്രളയത്തെ കേരള ജനത ഒടുങ്ങാത്ത ശാപത്തോടെ… ഓർമ്മകളിൽ സ്മരിക്കുന്നു.

വർഷം ഇത്രയും കഴിഞ്ഞും ഇന്നും ആ പ്രളയം അനുഭവങ്ങൾ മായാതെ മനസ്സിന്റെ ഭീതി നിലനിൽക്കുന്നു..മനസ്സിൽ തട്ടിയ വികാരം പറഞ്ഞപ്പോഴുണ്ടായ ആശ്വാസത്താൽ നിർത്തുന്നു.
സ്നേഹാദരങ്ങളോടെ..

രഘുകല്ലറയ്ക്കൽ..✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: