എഴുത്തിന് ഉച്ചാരണവുമായുള്ള ബന്ധം
എഴുത്തിന് ഉച്ചാരണവുമായി ഒന്നിനൊന്നു പൊരുത്തം എല്ലായിപ്പോഴും ഉണ്ടായിരിക്കണമെന്നില്ല. ഉച്ചാരണം മാറുന്നതിനേക്കാൾ പതുക്കെയാണ് എഴുത്തു മാറുന്നത്. ജലം, ബലം തുടങ്ങിയ വാക്കുകൾ മലയാളത്തിൽ ഉച്ചരിക്കുന്നത് മിക്കവാറും ജെലം, ബെലം എന്നിങ്ങനെ ആണല്ലോ. എങ്കിലും ലിപിയും ഉച്ചാരണവും തമ്മിൽ ആവതും പൊരുത്തപ്പെട്ടിരിക്കുന്നത് നന്ന്.ലിപി രീതി ലളിത മാക്കുന്നതിൻ്റെ ഒരു പ്രധാന മാനദണ്ഡം ഉച്ചാരണം തന്നെ. ഗ്യാസ്സ് ,പാസ്സ്, ക്ലാസ്സ് എന്നിവയെ ഗ്യാസ്, പാസ്, ക്ലാസ് എന്നിങ്ങനെ മാറ്റി എഴുതുന്നതിന് ഉച്ചാരണം തന്നെയാണ് പിൻബലം
ലിബി രൂപങ്ങളുടെ ലാളിത്യവും സങ്കീർണതയും അവയുടെ ആവൃത്തിയുടെ അടിസ്ഥാനത്തിൽ വേണം വിലയിരുത്താൻ. ആവൃത്തി കൂടാതെയുള്ള ലിപിരൂപങ്ങൾ ചില പൊതു നിയമങ്ങളിൽ നിന്നും ഒഴിവാക്കുന്നതിൽ തെറ്റില്ല. ഉദാഹരണമായി കൂട്ടക്ഷരങ്ങൾ പൊതുവേ പിരിച്ചെഴുതാൻ 1968-ൽ ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന,പ്പ, മ്പ, മ്മ,യ്യ, ല്ല,വ്വ, ശ്ല, സ്ല, ഹ്ല, മ്ല, ബ്ല, പ്ല, ഗ്ല, ക്ല എന്നിവയെ നിലനിർത്തുകയാണുണ്ടായത്.ദുർലഭമായ സംസ്കൃത പദങ്ങളിലെ കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതുന്നതു വഴി ചിഹ്നങ്ങളുടെ എണ്ണം കുറയ്ക്കാം എന്നതിനെക്കാൾ, എഴുതാനുള്ള സൗകര്യം നിലനിർത്തുക എന്ന തത്വമാണ് സ്വീകാര്യം. ഇവ കൂട്ടക്ഷരങ്ങളായി നിലനിർത്തി അച്ചടിസ്ഥലം ലാഭിക്കാൻ കഴിയും.
(മലയാളത്തിന് നൽകേണ്ട അടിസ്ഥാന പരിഗണന അടുത്ത ലേഖനത്തിൽ)
ഡോ.സരിത അഭിരാമം .✍