17.1 C
New York
Wednesday, August 17, 2022
Home Special മലയാള ലിപി പരിഷ്കരണം – ഒരു സാമാന്യാവലോകനം – 8

മലയാള ലിപി പരിഷ്കരണം – ഒരു സാമാന്യാവലോകനം – 8

ഡോ.സരിത അഭിരാമം .✍

അവ്യവസ്ഥയുടെ പ്രശ്നങ്ങൾ

മലയാളത്തിൽ ഒരേ പദം ഒന്നിൽ കൂടുതൽ രീതിയിൽ എഴുതുകയും അച്ചടിക്കുകയും ചെയ്യുന്നത് സർവ്വസാധാരണമാ യിരിക്കുകയാണ്. ഉദാ. താത്പര്യം, താല്പര്യം, താല് പര്യം, താൽപര്യം, താൽപ്പര്യം, വിദ്യാർത്ഥി, വിദ്യാർഥി, വിദ്ധ്യാർത്ഥി, വിദ്ധ്യാർഥി ഈ അവ്യവസ്ഥ മലയാളം ഇഷ്ടപ്പെടുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. എഴുതി പഠിച്ചതോ ഇത്ര നാൾ എഴുതിയിരുന്നതോ അല്ല ഇന്ന് പത്രമാസികകളിലും മറ്റും കാണുന്നത്.പല പ്രസിദ്ധീകരണങ്ങളിലും വ്യത്യസ്ത രീതിയിൽ അച്ചടിച്ചു കാണുന്നത് കൊണ്ട് വായനക്കാരന് ബുദ്ധിമുട്ട് നേരിടുന്നു. രൂപ വൈവിധ്യമുള്ള ലിപി രീതികളിൽ ചിലത് പലരും തെറ്റ് എന്ന് കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഓരോ തലമുറ കഴിയുമ്പോഴും അവ്യവസ്ഥയുടെ തീവ്രത കൂടി വരുന്നു. പത്രമാസികകൾ വായിക്കുന്നതും എഴുതുന്നതും ലിപിയിലെ അവ്യവസ്ഥ പരിഹരിക്കപ്പെടാതെയാണ്. എഴുതുമ്പോൾ ആ അക്ഷരമാണോ ഇതാണോ എന്ന ചിന്താകുഴപ്പം അവരിൽ വർദ്ധിക്കുകയും ചെയ്യുന്നു.

മലയാളം എഴുതാൻ വാസ്തവത്തിൽ വേണ്ട തിനേക്കാൾ വളരെയധികം അക്ഷരചിഹ്നങ്ങൾ വൃഥാ അഭ്യസിക്കേണ്ടിവരുന്നു.കൂട്ടക്ഷരങ്ങൾ രൂപപ്പെടുന്നതിൻ്റെ യുക്തി ആളുകൾക്ക് മനസ്സിലാകാതെ പോകുന്നു. ഒരിക്കൽ അഭ്യസിച്ച രീതി തെറ്റാണെ ന്ന വിചിത്രമായ വിധിയുടെ തിക്ത ഫലം മറ്റൊരവസരത്തിൽ അവർ അനുഭവിക്കേണ്ടിവരുന്നു. സ്വാഭാവിക ഭാഷകൾ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടറുകൾ ഇന്ന് നിത്യജീവിതത്തിൻ്റെ ഭാഗമാ യി മാറിക്കൊണ്ടിരിക്കുകയാണ് . മലയാള ഭാഷ ഉപയോഗിക്കുന്ന വേഡ് പ്രോസസിംഗ് പാക്കേജുകൾ ഇന്ന് ലഭ്യമാണ്. കേരളത്തിൽ ഒരു മാനകീകൃത ലിപി വ്യവസ്ഥ കൂടിയേ തീരു.

അന്യഭാഷയിലെ വാക്കുകൾ അതേപടി അനുകരിക്കാനും എഴുതാനും മലയാളി മിടുക്കു കാട്ടുന്നു. ഉദാ.സംസ്ക്കാരം – സംസ്കാരം (സംസ്കൃതം). അങ്കണവാടി – അംഗൻവാടി (ഹിന്ദി).
കാസർക്കോട്-കാസർഗോഡ് (കന്നട ). കാസർകോട്, കാസറഗോഡ്, കാസരഗോഡ് എന്തെഴുതാനും മലയാളി തയ്യാറാണ്.ഇതിനൊരു ഉറപ്പ് ഉണ്ടായാലേ മലയാള ഭാഷയും ലിപികളുടെ ഉപയോഗവും വ്യക്തവും ശക്തവുമായ ദിശയിൽ സഞ്ചരിക്കുകയുള്ളു.

 (എഴുത്തിന് ഉച്ചാരണവുമായുള്ള ബന്ധം അടുത്ത ലേഖനത്തിൽ)

ഡോ.സരിത അഭിരാമം .✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: