തനിമലയാള പദങ്ങളും അധികമായ് വരുന്ന കൂട്ടക്ഷരങ്ങളും
തനിമലയാള പദങ്ങളിൽ അധികമായി വരുന്ന കൂട്ടക്ഷരങ്ങളെ സംബന്ധിച്ച് നിലവിലുള്ള ലിബി വ്യവസ്ഥയിൽ കൂടുതൽ മാറ്റം അനിവാര്യമാണെന്ന് കമ്മിറ്റി കണ്ടെത്തി.ക്ക,ങ്ക,ങ്ങ;ച്ച, ഞ്ച ,ഞ്ഞ, ട്ട, ണ്ട, ണ്ണ;ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ;ല്ല,വ്വ എന്നീ അക്ഷരങ്ങൾക്കെല്ലാം ഇവ ഉൾക്കൊള്ളുന്ന വ്യഞ്ജനാംശങ്ങളുടെ ചിഹ്നങ്ങൾ ചേരുന്ന രീതി മാത്രം അല്ലാത്ത പ്രത്യേക ലിപികൾ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. സംസ്കൃത സംയുക്താക്ഷരങ്ങളുടെ ലിപികളാകട്ടെ, അവ ഉൾക്കൊള്ളുന്ന വർണങ്ങളുടെ ലിപികൾ ചേർത്തെഴുതുക മാത്രമേ ചെയ്യുന്നുള്ളു.
ക്ക, ങ്ക, ങ്ങ…… ഇവയെ സംരക്ഷിച്ച് അക്കൻ, അങ്കം, തേങ്ങ, അച്ഛൻ, കൊഞ്ച്, മഞ്ഞ് എന്നിങ്ങനെ ഇപ്പോഴത്തെപ്പോലെ അച്ചടിക്കാം. ഇവയ്ക്ക് മുകളിൽ ചന്ദ്രക്കലയിട്ട് വേർതിരിക്കുന്ന രീതി കൈക്കൊണ്ടാൽ അക് കൻ ,അങ് കം, തേങ് ങാ, അച് ഛൻ,കൊഞ് ച്, മഞ് ഞ് എന്നൊക്കെ അച്ചടിക്കേണ്ടി വരു. ഇത് മലയാളത്തിൽ പലതരം പ്രശ്നങ്ങൾക്ക് കാരണമാകും. ക്ക,ങ്ക തുടങ്ങിയ സംയുക്താക്ഷരങ്ങൾ മലയാള പദങ്ങളിലായാലും ഇപ്പോഴത്തെ ലിപി വ്യവസ്ഥയിൽ തന്നെ തുടരുമെന്നും എന്നാൽ, മറ്റു സംയുക്താക്ഷരങ്ങൾ ക്ത, ക്ഷ, ഗ്ന ഇവയെല്ലാം ചന്ദ്രക്കല കൊണ്ടും വേർതിരിക്കാമെന്ന് സാരം.ക് ത, ക് ഷ, ഗ് ന എന്ന പോലെ.
(മധ്യമങ്ങൾ പിന്നിൽ ചേർന്നുള്ള കൂട്ടക്ഷരങ്ങൾ അടുത്ത ലേഖനത്തിൽ)
ഡോ.സരിത അഭിരാമം .✍