അലക്സ് അലക്‌സാണ്ടർ, ഫിലാഡൽഫിയ.
ഫിലാഡെൽഫിയയിൽ നിന്നും ശ്രീ രാജു ശങ്കരത്തിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ പത്രമായ മലയാളി മനസ്സിന് അലക്സ് അലക്സാണ്ടറിന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ .
സത്യത്തിനും, നീതിക്കും നന്മയ്ക്കുമായി നിലകൊള്ളുകയും ലോകമെമ്പാടുമുള്ള മലയാളികൾക്കു വേൾഡ് ന്യൂസ് ആൻഡ് ഇവൻസ് നിഷ്പക്ഷമായും സ്വതന്ത്രമായും വേഗത്തിൽ എത്തിക്കുവാൻ മലയാളി മനസ്സിന് സാധിക്കട്ടെ .
ഇന്ന് മലയാളി മനസുകളിൽ ഒരു ചെറുതിരി നാളമായ് ഈ സംരംഭം തെളിയുന്നുവെങ്കിൽ നാളെ ഇത് എല്ലാവരിലും പ്രകാശം ചൊരിയുന്ന ഒരു തീ ജ്വാലയായ് വളരട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു .
എല്ലാവിധ നന്മകളും നേർന്നുകൊണ്ട്,
അലക്സ് അലക്‌സാണ്ടർ, ഫിലാഡൽഫിയ.