എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്.
അമ്മതന്നോമന പ്പൈതലായ് പിച്ചവ –
ച്ചുൺമയിൽ കൊഞ്ചിനടന്നൊരാ നാൾമുതൽ
മാമക ജീവിത വൃത്തം വരയ്ക്കുവാൻ
മൂകം കരുക്കൾ നിരത്തിയ ഗേഹവും ,
അന്ധത തിങ്ങിയൊരെൻ ഹൃത്തിലാദ്യമായ്
ബന്ധുര ദീപ്തി പകർന്നൊരാചാര്യനും
അജ്ഞാത പീയൂഷമേകിയെൻ മാനസം
വിജ്ഞാന പൂരിതമാക്കിയൊരച്ഛനും
ജീവിതമിത്ര ബലിഷ്ടമായ് തീർക്കുവാൻ
സേവനമർപ്പിച്ച ബാന്ധവ ശ്രേണിയും
വിസ്മൃതിക്കാറ്റിൽ പറന്നുപോയീടാത്ത
വിസ്തൃതോദാര സുഹൃദ് മണ്ഡലങ്ങളും
ഈവകയെല്ലാം പുറന്തള്ളിയെത്തിയീ
ഭൂവിഭാഗത്തിന്നഴകിലാകൃഷ്ടരായ്
‘സ്വപ്നഭൂവെ’ ന്നു പറയുമീ നാടിന്റെ
സ്വപ്നത്തിൽ കൈരളിമക്കളലിഞ്ഞിടാ !
എത്ര സമൃദ്ധിതൻ മുഗ് ദ്ധതയ്ക്കുളളിലും
തത്ര മഥിക്കുന്നെൻ നാടിൻ സ്മരണകൾ!
ഏതു പരിഷ്ക്കാ സ്നിഗ് ദ്ധതയ്ക്കുളളിലും
ആതങ്കമേകുന്നെൻ കൈരളീ രോദനം !
എൻ ജന്മ നാടിന്റെ തപ്തസ്മരണക-ളെന്നിലുണർത്താനൊരുങ്ങും സൽക്കർമ്മരേ!
മൽസുഹൃദ്സംഘമേ, നിങ്ങളാരംഭിക്കുമീ
യുൽക്കൃഷ്ട യത്നം സഫലമായീടട്ടെ!
യുയെസ്സിെൽ ‘ഫിലഡെൽഫിയി ‘ ലുയിർകൊള്ളും
‘മലയാളി മനസ്സി ‘ നു നന്മകൾ നേരുന്നു !
മേൽക്കുമേൽ വിജയം വരിച്ചു മുന്നേറുക
സേവനവൃഗ്രരായ് പാത തെളിക്കുക
നിങ്ങൾതൻ പന്ഥാവിൽ നിർവിഘ്നം നീങ്ങുവാൻ
നിസ്തുലമീശ്വരനേകട്ടെ തൻകൃപ !
🌹🌹🌹🌹🌹🌹
ആശംസകൾ
ശ്രീമതി, എൽസി യോഹന്നാന്റെ കവിത
ആശംസാ കവിത ആണെങ്കിലും അതിൽ
അടങ്ങിയിരിക്കുന്ന പ്രവാസിയുടെ വിരഹ
വേദന അർത്ഥവത്തായി…..