മലയാളി മനസ്സ് (കവിത)
മലയാളി മനസ്സിൽ
മാനവ സംസ്കാര
മണി മുഴക്കം.
മലയാളലയതാള
മേള കേരളസംസ്കാര
മണി മുഴക്കം.
മാതാപിതാഗുരുദൈവമേ…
മതമേതുമാകട്ടെ
മനുഷ്യൻ നന്നാകട്ടെ
മാവേലി നാടിന്റെ
മാനവ സാഹോദര്യ
മണി മുഴക്കാം….
മഞ്ഞും മലകളും
മല കയറ്റങ്ങളും
മനം കയറ്റങ്ങളും
മഴയും പുഴകളും
മതങ്ങളുയൊരുമിക്കും
മാനവ മഹാസമുദ്രമായ്
മാന്യ മഹാത്മാക്കളൊരുമിക്കും
മലയാളി മനസിന്
മംഗളങ്ങൾ….