ഫാദർ . സി.കെ രാജൻ PHD, ചെറുകുന്നത്തു-ശങ്കരത്തിൽ, കോന്നി , കേരളം
‘മലയാളി മനസ്’ – ഈ പേരു കേൾക്കാൻ തന്നെ എന്തൊരു ചന്തം. മലയാളികളുടെ മനസ്സും ചിന്തയും, പ്രത്യേകിച്ച് അമേരിക്കയിലുള്ള മലയാളികളുടെ മനസ്സും ചിന്തയും എല്ലാവരിലും എത്തിക്കുവാൻ ഇതിലൂടെ ശ്രീ. രാജു ശങ്കരത്തിലിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു; ആശംസിക്കുന്നു.
ഇത് ഓൺലൈനുകളുടെ കാലമാണ്. എല്ലാം ഓൺലൈൻ; പള്ളിയും പള്ളിക്കൂടവും, ഷോപ്പിംഗും എന്നു വേണ്ട. നമ്മുടെ സോഷ്യൽ ലൈഫ് ഉള്ളപാടെ എല്ലാ ആവശ്യങ്ങളും ഇന്ന് ഓൺലൈനിൽ നടക്കുന്നു. അപ്പോൾ രാജുവിന്റെ മലയാളി മനസ്സും ഓൺലൈനിൽ തന്നെ ആവട്ടെ..വാർത്തകളും വിചാരങ്ങളും അറിയാൻ കാത്തിരിക്കുന്നു. വാർത്തകളും വിശേഷങ്ങളും മലയാളികളുടേതു മാത്രമാവാതെ, മലയാളികൾ അറിയേണ്ടത് എല്ലാം ആവട്ടെ.
പത്രപ്രവർത്തനരംഗത്ത് പ്രാവണ്യവും, പരിചയവുമുള്ള ചാക്കോ ശങ്കരത്തിലും , ശങ്കരചേട്ടൻ മാത്യു ശങ്കരത്തിലും മറ്റും ജനിച്ചുവളർന്ന ശങ്കരത്തിൽ കുടുംബത്തിലെ അംഗമായ രാജുവിന്റെ ഈ രംഗത്തുള്ള കാൽവെപ്പിന് എല്ലാ നന്മകളും .വിജയവും ശങ്കരത്തിൽ കുടുംബത്തിന്റെ നാമത്തിൽ ഞാൻ അർപ്പിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ!
എന്ന് : ഫാദർ. സി .കെ. രാജൻ
