കലാ സാംസ്കാരിക കേന്ദ്രങ്ങളും സർവകലാശാലകളും നിറഞ്ഞുനിൽക്കുന്ന ഫിലാഡൽഫിയായിൽ നിന്ന് മലയാളി മനസ്സ് എന്ന പേരിൽ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ!
ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഏവർക്കും പ്രത്യേകമായി ശ്രീ രാജു ശങ്കരത്തിലിന് എന്റെ അനുമോദനങ്ങൾ. മലയാളി മനസ്സുകളിൽ വിവരവും വിജ്ഞാനവും വിനോദവും നിറക്കാൻ പുത്തൻ പ്രസിദ്ധീകരണത്തിന് സാധിക്കട്ടെ.
വളരെ പ്രയത്നവും പ്രാവീണ്യവും ആവശ്യമുള്ള ഒരു രംഗത്തേക്ക് ആണ് മിസ്റ്റർ രാജു ശങ്കരത്തിൽ ചുവടെടുത്തു വച്ചിരിക്കുന്നത്. പതറാതെ മുന്നോട്ട് പോകാൻ ആവശ്യകമായ സഹായസഹകരണങ്ങൾ സമൂഹത്തിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ! എൻറെ വ്യക്തിപരമായ പിന്തുണ നിർലോഭം ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. ദൈവാനുഗ്രഹങ്ങൾ ധാരാളമായി ഉണ്ടാകട്ടെ!
സ്നേഹപൂർവ്വം ,
ഡോ. ജെയിംസ് കുറിച്ചി .