എന്റെ കുടുംബാംഗമായ ശ്രീ. രാജു ശങ്കരത്തിൽ ചീഫ് എഡിറ്ററായി ഫിലാഡൽഫിയയിൽ നിന്ന് ജനുവരി ഒന്ന് മുതൽ മലയാളി മനസ് എന്ന പേരിൽ ഒരു സമ്പൂർണ്ണ ഓൺലൈൻ മലയാള പത്രം നമ്മുടെ വിരൽത്തുമ്പിൽ എത്തുന്നു എന്നറിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു .
എന്റെ ജ്യേഷ്ഠൻ ചാക്കോ ശങ്കരത്തിൽ ‘ജനനി’ മാസിക ആരംഭിച്ചപ്പോൾ അതിന്റെ അണിയറ ശിൽപികളിൽ പ്രധാനി രാജു ശങ്കരത്തിലായിരുന്നു .
‘മലയാളി മനസ്സ് ‘ സ്വന്തമെന്ന് വികാരവായ്പോടെ വായനക്കാർ നെഞ്ചോടു ചേർത്തു പിടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് .
ഈ സന്തോഷ മുഹൂർത്തത്തിൽ കുടുംബാംഗമെന്ന നിലയിൽ രാജുവിന് എല്ലാ വിജയാശംസകളും നേരുന്നു .
യോഹന്നാൻ ശങ്കരത്തിൽ
ഫിലാഡൽഫിയ

എല്ലാ വിധ നന്മകളും നേരുന്നു പ്രിയ സഹോദരൻ രാജു.🌹🙏