ലോക മലയാളികൾക്ക് പുതു വത്സരത്തിന്റെ സമ്മാനമായി ആരംഭിക്കുന്ന ‘മലയാളി മനസ്’ എന്ന സമ്പൂർണ്ണ ഓൺലൈൻ പത്രത്തിന് എല്ലാവിധമായ വിജയാശംസകളും നേരുന്നു . പത്രമാധ്യമ രംഗത്തും സാമൂഹിക സേവന രംഗത്തും ഏറെ പരിചിതനായ പ്രിയപ്പെട്ട ശ്രീ .രാജു ശങ്കരത്തിൽ ചീഫ് എഡിറ്ററായി ആരംഭിക്കുന്ന ഈ പത്രം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമായിതീരുമെന്നുള്ളതിൽ സംശയമില്ല.
അമേരിക്കൻ മലയാളി സമൂഹത്തിലെ വിവിധ സഭാ സാമൂഹിക സാമുദായ രാഷ്ട്രീയ തലങ്ങളെ സ്പർശിച്ചുകൊണ്ട് നീതിയുക്തവും നിഷ്‌പക്ഷവുമായ രീതിയിൽ ആശയവിനിമയം നടത്തുവാൻ പ്രിയപ്പെട്ട രാജു ശങ്കരത്തിലിനും സഹപ്രവർത്തകർക്കും സാധിക്കട്ടെ. ഫ്രണ്ട്സ് ഓഫ് റാന്നിയുടെ എല്ലാവിധ ആശംസകളും അറിയിക്കുന്നു .
മനോജ് ലാമണ്ണിൽ( പ്രസിഡന്റ്)
മാത്യു ജോർജ് ( സെക്രട്ടറി)
ബിബിൻ ബേബി (ട്രഷറാർ)
