റവ. ഫാദർ. അബു പീറ്റർ
ഞാൻ ഏറെ സ്നേഹിക്കുകയും ബഹിമാനിക്കുകയു ചെയ്യുന്ന എന്റെ നാട്ടുകാരനുമായ പ്രിയപ്പെട്ട ശ്രീ രാജു ശങ്കരത്തിൽ ആരംഭിച്ച മലയാളി മനസ് എന്ന ഓൺലൈൻ പത്രത്തിന് ആദ്യമേ എല്ലാ ഭാവുകങ്ങളും നേരുകയാണ്.
മാധ്യമങ്ങൾ സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. മാധ്യമ സമ്പർക്കം കൂടാതെ ഒരു നിമിഷം പോലും ഒരുപക്ഷെ ചെലവഴിക്കാൻ സാധിക്കാത്തവരാണ് നമ്മൾ. മാധ്യമ സംസ്കാരം എന്നും മാധ്യമ ധർമം എന്നുമുള്ള പദപ്രയോഗം നാം ദിനം തോറും കേട്ടുകൊണ്ടിരിക്കുകയാണല്ലോ. മാധ്യമ ധർമ്മം അർത്ഥവത്തായ രീതിയിൽ സമൂഹത്തെ സ്വാധീനിക്കുവാനും സത്യസന്ധമായ വാർത്ത ലോകമെന്പാടുമുള്ള മലയാളിയിലേക്കെത്തിക്കുവാനും മലയാളി മനസിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മലയാളി മനസ് നല്ല വാർത്തകൾ സുതാര്യമായ സാമൂഹിക ജീവിതത്തിനു ഉതകുന്ന വിധം മലയാളികളിലേക്കു എത്തിച്ചു കൊടുക്കുന്നതിൽ വിജയിക്കും എന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അമേരിക്കയിൽ മാത്രമല്ല ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രയോജനകരമായ ഒരു ഉദാത്ത പത്രപ്രവർത്തന മാതൃക കാഴ്ച വെക്കുവാൻ ശ്രീ രാജു ശങ്കരത്തിലിന് സാധിക്കട്ടെ. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
ഏറെ സ്നേഹത്തോടെ…
Fr Abu Varghese Peter