ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍
(മുന്‍ പ്രിന്‍സിപ്പല്‍, മാര്‍ ഗ്രീഗോറിയോസ് കോളജ്, പരുമല)
‘ക്ഷരം’ എന്നതിന്റെ അർത്ഥം ക്ഷയിക്കുക എന്നാണ്. അക്ഷരം എന്നാൽ അക്ഷയമായത് അഥവാ നശിക്കാത്തത് എന്നാണർത്ഥം. അക്ഷരങ്ങളുടെ താളലയങ്ങളിൽ രൂപപ്പെടുന്ന വാക്കുകളാണ് ആശയങ്ങളായി അവതരിപ്പിക്കപ്പെടുന്നത്.
ആശയങ്ങളുടെ അവതരണത്തിൻ ഭാഷയുടെ പങ്ക് നിസ്സാരമല്ല. ഇന്ന് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങൾ , മതം , രാഷ്ട്രീയ പാർട്ടികൾ സംഘടനകൾ എന്നിവയുടെ എണ്ണം കൂടിവരുന്നു. എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ ആവിഷ്കാര സ്വാതന്ത്ര്യം അവകാശമായി കരുതുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മലയാളി ലോകത്തിന്റെ ഏതു കോണിൽ ഇത് ചെന്നാലും ഗൃഹാതുരത്വത്തോടെ സംരക്ഷിക്കുന്ന അമൂല്യ നിധിയാണ് മലയാള ഭാഷ. ഇതര ഭാഷാ പരിജ്ഞാനമില്ലാത്തവരെ സംബന്ധിച്ച് അനിവാര്യഘടകവും . അങ്ങനെയുള്ളവർ പ്രാണവായുവിനെ പ്രണയിക്കുന്നതുപോലെ ഭാഷയെ സ്നേഹിക്കുന്നു .
ഇവിടെ മലയാളിയുടെ മനസ്സ് എന്നത് തികച്ചും വ്യത്യസ്തമാണ്. മലയാളഭാഷ പഠിക്കുന്നത് അതിക്ലേശമാണ് എന്ന് ഇതര മലയാളികൾ പറയാറുണ്ട് . മലയാളിയുടെ മനസ്സും അത്തരത്തിൽ തന്നെയാണ് . മലയാളി മനസ്സ് എന്ന സുന്ദരവും ശക്തവുമായ ഈ പേര് കണ്ടെത്തി അവതരിപ്പിക്കുന്ന ശ്രീ രാജു ശങ്കരത്തിൽ നടത്തുന്ന ഈ ഓൺലൈൻ മാധ്യമത്തിന് സർവ്വവിധ പിന്തുണയും ഭാവുകങ്ങളും ആശംസിക്കുന്നു . ജഗദീശ്വരൻ ഇതിലൂടെ ഐശ്വര്യങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .