സുമോദ് നെല്ലിക്കാല
ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം, ഫിലാഡൽഫിയ.
കാലം ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ പത്ര മാധ്യമവും അച്ചടി യുഗത്തിൽ നിന്നും ഓൺലൈൻ യുഗത്തിലേക്ക് പ്രെവേശിക്കാനൊരുങ്ങി നിൽക്കുന്നു. അത് മുന്നിൽ കണ്ടു പ്രവർത്തിക്കുക എന്നത് സമകാലീക പത്ര പ്രവർത്തക ശൈലിയും വായനക്കാരുടെ ആവശ്യവുമാകുന്നു.
ഇതിനെല്ലാം പ്രാധിനിത്യം കൊടുത്തുകൊണ്ട് ജനുവരി 1 മുതൽ മലയാളി മനസ്സ് ഫിലാഡൽഫിയയിൽ നിന്നും കാലത്തിനൊത്തു കുതിക്കാനൊരുങ്ങുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. നേരോടെ മൂർച്ചയേറിയ വാക്‌ധോരണികളാൽ സമ്പുഷ്‌ടമായി വായനക്കാരുടെ മനസ്സ് കീഴടക്കാൻ മലയാളി മനസിനും അതുപോലെ അമരക്കാരൻ രാജു ശങ്കരത്തിലിനും കഴിയട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു.