അമേരിക്കൻ മലയാളികൾക്ക് , അതിലുപരി പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ശ്രീ രാജു ശങ്കരത്തിൽ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്താണ്. അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ പുറത്തിറങ്ങിയ ‘മലയാളി മനസ്സ്’ എന്ന ഈ ഓൺലൈൻ പത്രം അമേരിക്കൻ മലയാളികൾക്കും പ്രവാസി മലയാളികൾക്കും ഏറ്റവുമധികം പ്രജോജനപ്പെടും എന്നതിൽ സംശയമില്ല .
സത്യസന്ധമായ വാർത്തകളിലൂടെ മാധ്യമ ലോകത്ത് പുതു ചലനങ്ങൾ സൃഷ്ടിക്കുവാനും, ‘മലയാളി മനസ്’ എന്ന പേരുപോലെതന്നെ എല്ലാവരുടെയും മനസ്സ് കീഴടുക്കുവാനും, പ്രിയപ്പെട്ടതാകുവാനും എത്രയും വേഗം സാധ്യമാകട്ടെയെന്ന് ആത്മാർത്ഥമായി ഞാൻ ആശംസിക്കുന്നു ..പ്രാർത്ഥിക്കുന്നു .
മലയാളി മനസിന് ആശംസകൾ…
സ്നേഹപൂർവ്വം,
ഫിലിപ്പ് ചാമത്തിൽ