ഫാദർ ഷേബാലി, ഫിലാഡൽഫിയ
ഇന്ന് പത്രം കണ്ടു. ഫിലാഡൽഫിയായിൽ നിന്ന് മലയാള ഭാഷക്ക് ഒരു തൂവൽ കൂടി. കെട്ടിലും മട്ടിലും ഭംഗിയുണ്ട്.
പത്രപ്രവർത്തന മേഖലയിൽ പരിചയ സമ്പന്നമായ ഒരു കുടുംബാംഗമെന്ന നിലയിൽ രാജുവിന് അഭിനന്ദനങ്ങൾ!
ലോക വാർത്തകൾ ഇന്ന് വിരൽതുമ്പിൽ നമുക്ക് ലഭ്യമാണ്. എന്നാൽ അമേരിക്കൻ സംസ്ഥാനങ്ങളിലുള്ള മലയാളി സമൂഹത്തിന്റെ വാർത്തകൾ ലഭിക്കുക ഏറെ ശ്രമകമാണ്. വരും ദിനങ്ങളിൽ ഫിലാഡൽഫിയായ്ക്കും ഇതര സംസ്ഥാനങ്ങൾക്കും കൂടുതൽ ഊന്നൽ നല്കുക. അമേരിക്കൻ വായനക്കാർ അതിലേക്കായിരിക്കും കൂടുതൽ കണ്ണോടിക്കുക.
ഒരിക്കലൂടെ എല്ലാ ഭാവുകങ്ങളും നേരട്ടെ.
–-ഷേബാലി