17.1 C
New York
Wednesday, September 22, 2021
Home Special മലയാളിമനസ്സിൽ ഞായർ മുതൽ ആരംഭിക്കുന്നു …ഷൈലജ വർമ്മ, ആസ്‌ട്രേലിയ എഴുതുന്ന.. ...

മലയാളിമനസ്സിൽ ഞായർ മുതൽ ആരംഭിക്കുന്നു …ഷൈലജ വർമ്മ, ആസ്‌ട്രേലിയ എഴുതുന്ന.. “ഓർമ്മച്ചെപ്പ് തുറന്നപ്പോൾ”

ബാല്യകാല മധുര സ്മരണകളിൽ തുടങ്ങി ലോക്ക്‌ ഡൗൺ കാലം വരെയുള്ള തന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ഓർത്തെടുക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരിയായ ശൈലജ വർമ്മ “ഓർമ്മച്ചെപ്പ് തുറന്നപ്പോൾ” എന്ന പംക്തിയിലൂടെ ഉദ്ദേശിക്കുന്നത്.

വായന, എഴുത്ത്‌, യാത്ര, സംഗീതം എന്നിവ വളരെയധികം ഇഷ്ടപ്പെടുന്ന ശൈലജ വർമ്മ ജനിച്ചു വളർന്നത്‌ കിളിമാനൂരിലും, കോളജ്‌ വിദ്യഭ്യാസം തിരുവനന്തപുരത്തും ആയിരുന്നു. അതിനു ശേഷം അഛന്റെ വീടായ തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിലേയ്ക്ക്‌ ചേക്കേറി. ഭർത്താവ്‌ രാജീവ്‌ വർമ്മയുടെ സ്ഥലം ചെർപ്പുളശ്ശേരി. 1985 മുതൽ മലേഷ്യയിലും സിംഗപ്പൂരിലും ന്യൂസിലൻഡിലുമായി പ്രവാസത്തിലായിരുന്ന ശൈലജയും കുടുംബവും ഇപ്പോൾ ആസ്‌ട്രേലിയയിലെ മെൽബണിൽ ആണ് സ്ഥിരതാമസം.

നാട്ടിൽ നിന്നും ബിരുദപഠനത്തിനു ശേഷം ന്യൂസിലൻഡിലെ ഓക്ക്ലൻഡ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും Early Childhood Education ൽ ബിരുദവും BEd ഉം സമ്പാദിച്ച്‌ ജോലി ചെയ്തു വന്നിരുന്നു. ഭർത്താവിന്റെ ജോലി സംബന്ധമായി വിവിധ രാജ്യങ്ങളിലേയ്ക്ക്‌ യാത്ര ചെയ്യേണ്ടി വന്നപ്പോൾ ജോലി ഉപേക്ഷിച്ചു. സന്നദ്ധസേവനവും വായനയും എഴുത്തും ചെറിയ യാത്രകളും ഒക്കെയായി സന്തോഷത്തോടെ കഴിയുന്നു. മൂന്ന് ആൺ മക്കളുണ്ട്‌, അവരെല്ലാവരും ആസ്ട്രേലിയയിൽ തന്നെ ജോലി ചെയ്യുന്നു.

ശൈലജ വർമ്മ പറയുന്നു…”എന്റെ ബാല്യം മുതൽ ഇന്നേവരെ ഞാൻ അറിഞ്ഞതും കണ്ടതും അനുഭവിച്ചതുമായ മധുരസ്മരണകളെ കോർത്തിണക്കി ഞായറാഴ്ച മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്ന “ഓർമ്മച്ചെപ്പ് തുറന്നപ്പോൾ” എന്ന എന്റെ ഈ ഓർമ്മക്കുറിപ്പുകൾ…ആരുടെയെങ്കിലും മനസ്സിൽ സന്തോഷവും പുഞ്ചിരിയും വിടർത്താൻ കഴിഞ്ഞാൽ ഞാൻ ധന്യയായി” സന്തോഷത്തോടുകൂടി സ്വീകരിക്കും എന്ന ശുഭ പ്രതീക്ഷയിൽ ആരംഭിക്കട്ടെ .. “ഓർമ്മച്ചെപ്പ് തുറന്നപ്പോൾ”…

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: