17.1 C
New York
Saturday, January 22, 2022
Home Special മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക് ഇന്ന് 86 ആം പിറന്നാള്‍.

മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക് ഇന്ന് 86 ആം പിറന്നാള്‍.

ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണഗായികയാണ് പി. സുശീല (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.

പ്രധാനമായും തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, ബഡഗ എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.

ജീവിതരേഖ

1935 നവംബർ 13-ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. ശരിയായ പേര് പുലപക സുശീല. 1952 മുതൽ ചലച്ചിത്രപിന്നണിഗാനരംഗത്ത് ശ്രദ്ധേ കേന്ദ്രീകരിച്ച ഇവർ 1968, 1971, 1976, 1982, 1983 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടി.

1971, 1975 വർഷങ്ങളിൽ കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.2016ൽ ആറു ഭാഷകളിലായി 17695ലെറെ ഗാനങ്ങൾ ആലപിച്ചതിന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. 2019 -ലെ ഹരിവരാസനം പുരസ്‌കാരവും ലഭിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...
WP2Social Auto Publish Powered By : XYZScripts.com
error: