17.1 C
New York
Thursday, June 30, 2022
Home Special മരണം വിലക്ക് വാങ്ങുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരം..

മരണം വിലക്ക് വാങ്ങുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരം..

ജിത ദേവൻ

 

കേരളം ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിലേക്കു മാറിയിട്ട് കാലങ്ങൾ ആയി. വീട്ടിൽ ഉണ്ടാക്കുന്ന നല്ല ആഹാര സാധനങ്ങൾ ഉപേക്ഷിച്ചു മാരകമായ രാസ പദാർത്ഥങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുന്ന ഫാസ്റ്റ് ഫുഡും ജങ്ക്ഫുഡും മലയാളിയുടെ ശീലമായി. അതിൽ പ്രധാനമാണ് ഷവർമ എന്ന നിശബ്ദ കൊലയാളി. ഏറെ ശ്രദ്ധയോടെ മതിയായ സമയമെടുത്തു ഉണ്ടാക്കേണ്ടുന്ന ഒരു ആഹാരസാധനമാണ് ഷവർമ. എന്നാൽ അതീവ ജാഗ്രത പുലർത്തേണ്ട ഷവർമ ഉണ്ടാക്കുന്നത് മുൻപറഞ്ഞ സമയക്രമം പാലിച്ചോ ശ്രദ്ധപൂർവമോ അല്ല. കടകളിൽ തിരക്ക് കൂടുമ്പോൾ പാതി വെന്ത ഷവർമ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു.

ഷവർമ കഴിച്ച് ഒരു വിദ്യാർഥിനിയുടെ ജീവൻ നഷ്ടമാകുകയും അനേകം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയുംചെയ്തു. കൂൾബാറിൽ നിന്നും ഷവർമ കഴിച്ച കുട്ടികൾക്കാണ് വിഷബാധ ഏറ്റത്. കേരളത്തിൽ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നു. കഠിനമായ ചൂട് ആയതിനാൽ ബാക്റ്റീരിയകൾ ആഹാരസാധനങ്ങളിൽ പേരുകാൻ സാധ്യത ഏറെയുണ്ട്.നന്നായി പാചകം ചെയ്യാത്ത മത്സ്യവും മാംസവും രോഗങ്ങൾഉണ്ടാക്കുന്നു.

ടിന്നിൽ അടച്ച് വരുന്ന മാംസവുംമറ്റും ബാക്റ്റീരിയ നിറഞ്ഞതാകും.ഈ ബാക്റ്റീരിയകൾ ഭക്ഷണത്തിൽ വിഷം പടർത്തുന്നതിനൊപ്പം നമ്മുടെ ഉള്ളിൽ കടക്കുകയും ചെയ്യുന്നു. ഇവ ആമാശയത്തിന്റെയും കുടലിന്റെയും ഭാഗങ്ങളിൽ പെരുകുന്നു. അങ്ങനെ ശരീരത്തിൽ വിഷവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു.ഇവ മാരകമാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.ഈബാക്റ്റീരിയ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ചൂടാക്കി കഴിച്ചാലും അതിലുള്ള വിഷാംശം നഷ്ടപ്പെടില്ല. ഇത്തരംബാക്ടരിയകൾക്ക് ജന്തുജന്യ വസ്തുക്കളോട് ആണ് കൂടുതൽ ആഭിമുഖ്യം. അതിനാൽ ഇത്തരം ഭക്ഷണസാധനങ്ങൾ അതീവ ശ്രദ്ധയോടെ ഉപയോഗിക്കണം.

ഈ ബാക്റ്റീരിയകൾ മനുഷ്യനിൽ തന്നെയുണ്ട്. കൈകളിലുംശരീരത്തിലെ മുറിവുകളിലും ഒക്കെ ബാക്ടരിയകൾ ഉണ്ടാകും. ശുചിത്വം പാലിക്കപെടണം. കൈകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ എടുക്കുമ്പോൾ അവയിൽ ബാക്റ്റീരിയകൾ പറ്റാനുള്ള സാധ്യതയുണ്ട്. നന്നായി കഴുകി മതിയായ സമയമെടുത്തു ഭക്ഷണം പാകം ചെയ്യണം. പാകം ചെയ്തു കഴിഞ്ഞാൽ പിന്നെ കഴിക്കുന്ന ആൾ അല്ലാതെ മറ്റാരും ഭക്ഷണ സാധനങ്ങൾകൈകൊണ്ടു തൊടാൻ പാടില്ല. നന്നായി കൈകൾ കഴുകിയ ശേഷം വിളമ്പുകയുംകഴിക്കുകയും ചെയ്യണം.

വീട്ടിൽ നമ്മൾ പരമാവധി വൃത്തിയായി ആഹാര സാധനങ്ങൾ പാകപ്പെടുത്തുകയും സൂക്ഷിക്കുകയും കഴിക്കുകയും ചെയ്യും. എന്നാൽ ഹോട്ടൽ ഭക്ഷണം കഴിക്കാൻ വിധിക്കപ്പെടുന്ന ഒരു വലിയ വിഭാഗം മനുഷ്യരുണ്ട്. ജോലിക്കും പഠനത്തിനും വീടിന് പുറത്ത് പോകുന്നവർക്ക്‌ വേറെ മാർഗമില്ല. നല്ല വൃത്തിയും വെടിപ്പും ഉള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഭക്ഷ്യ സുരക്ഷവിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കണം. നിലവിലെ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ചു വിൽപ്പനക്കായി പാകപ്പെടുത്തിയ വിഭവങ്ങൾ ഫ്രിഡ്‌ജ്‌ജിലോ മറ്റെവിടെയെങ്കിലുമൊ സൂക്ഷിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. തലേദിവസം പാകപ്പെടുത്തിയ ഭക്ഷണസാധനങ്ങൾ പിറ്റേദിവസം ഉപയോഗിക്കാൻ പാടില്ല. മലിനമായ ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ വച്ചിട്ടു ഉപയോഗിക്കാൻ പാടില്ല. പക്ഷേ ഇതെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.

പലദിവസങ്ങളായ ഭക്ഷ്യ വസ്തുക്കൾ പല ഹോട്ടലുകളിലും തട്ടുകടകളിലും വിളമ്പാറുണ്ട് നിവർത്തികേട് കൊണ്ട് അതെല്ലാം പലരും കഴിക്കാറുമുണ്ട്. പാകം ചെയ്ത ആഹാരത്തിൽ പലതവണ കൈകൾ കൊണ്ട് എടുക്കുകയോ തവിയോ സ്പൂണോ ഉപയോഗിക്കുകയോ ചെയ്‌താൽ അവ മലിനമാകാൻ സാധ്യത ഉണ്ട്. ഇവയിൽ നേരിയ അളവിൽ എത്തുന്ന ബാക്ടരിയകൾ പെരുകുന്നു. നമ്മുടെ നാട്ടിലെ കാലാവസ്ഥയും ബാക്റ്റീരിയകൾ പെരുകാൻ സാധ്യതയുള്ളതാണ്.

ഭക്ഷ്യ വിഷബാധ ഏറ്റാൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ

ഭക്ഷ്യവിഷബാധയുടെ ലക്ഷണം കണ്ടാൽ അടിയന്തിരമായി ചികിത്സ തേടണം. സാധാരണ നിലയിൽ രണ്ട് മുതൽ എട്ടുമണിക്കൂറിനുള്ളിലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. പനി, വയറിളക്കം, ഛർദ്ദി, കാലിന്റെ മസിൽ പിടിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ രണ്ടോ മൂന്നോ ദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ കാണിക്കുക. അതിനാൽ തൊട്ടു മുൻപ് കഴിച്ച ഭക്ഷണത്തിൽ നിന്ന് ആയിരിക്കില്ല വിഷബാധ ഏറ്റിരിക്കുക. എത്രയും വേഗം ലക്ഷണം കണ്ടു സാരമില്ലെന്ന് കരുതി സമാധാനിക്കാതെ വൈദ്യ സഹായം ലഭ്യമാക്കണം.

രാജ്യത്താകമാനം ബാധകമായ ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ വരികയും സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തത് കൊണ്ട് ഒരു പരിധി വരെ ഭക്ഷ്യ വിഷബാധ ഉണ്ടാകാതെ കഴിയുന്നു. എന്നാൽ ലക്ഷകണക്കിനുള്ള ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാർ, തട്ടുകടകൾ എന്നിവിടങ്ങളിൽ സ്ഥിരമായി പരിശോധനകൾ നടത്താനും അനന്തര നടപടികൾ സ്വീകരിക്കാനും വേണ്ടത്ര ജീവനക്കാർ ഇല്ല. പരാതികൾ ലഭിക്കുമ്പോഴും അസാധാരണ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ആണ് പരിശോധനകൾ വ്യാപകമാക്കുന്നത്. കശാപ്പ് ശാലകൾ, മാർക്കറ്റുകൾ, മത്സ്യവില്പന ശാലകളും തീർത്തും അനാരോഗ്യകരമായ അവസ്ഥയിൽ ആണ് പ്രവർത്തിക്കുന്നത്. നഗരങ്ങളെ അപേക്ഷിച്ചു ഗ്രാമീണ മേഖലകളിലെ ഹോട്ടലുകളിലും മറ്റും പരിശോധനകൾ പേരിന് പോലും നടക്കാത്തത് കൊണ്ട് പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നു.

വിൽപ്പനക്കു വച്ചിരിക്കുന്ന ആഹാരസാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. മതിയായ ജീവനക്കാരെ നിയമിച്ചു ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ ഭക്ഷ്യ വിഷബാധ തുടർക്കഥ ആകും. ഭക്ഷ്യ സുരക്ഷ ജനങ്ങളുടെ അവകാശമാണ്. അത് ഉറപ്പ് വരുത്തേണ്ടത് സർക്കാർ ആണ്. അതിന് അതീവജാഗ്രത പുലർത്തണം.

ചെറുവത്തൂരിലെ ദേവ നന്ദഎന്ന കൗമാരകാരിയുടെ ദുരനുഭവം ഇനിയൊരാൾക്കും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രതയോടെ പെരുമാറുക. ഒരു നല്ല ഭക്ഷ്യസംസ്‍കാരം ഇവിടെ അനിവാര്യമാണ്. ആരോഗ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽപതിയുമെന്ന് വിശ്വസിക്കുന്നു… ആരോഗ്യമുള്ളൊരു ജനത ഒരു നാടിന്റെയും ഒരു രാജ്യത്തിന്റെയും സമ്പത്താണ്…

ജിത ദേവൻ

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: