17.1 C
New York
Saturday, April 1, 2023
Home Special മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി, ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി, ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

(പി.പി. ചെറിയാൻ)

പുതു വർഷത്തിലെ ആദ്യ ശനിയാഴ്ച രാവിലെ തുടങ്ങിയതാണല്ലോ ഈ സൂം കോൺഫ്രൻസുകൾ .ഇന്നേ ദിവസം എത്ര കോൺഫ്രൻസുകളിൽ ഇനിയും നിങ്ങൾക്കു പങ്കെടുകണം. .വൈകീട്ട് പള്ളിയുടെ ഒരു മീറ്റിങ് ഉണ്ടെന്നുള്ളത് ഓർമയുണ്ടല്ലോ . അപ്പോഴേക്കും ഒരു കംപ്യൂട്ടറെങ്കിലും ഒന്നു ഒഴിവാക്കി തരണേ ,അതിനെന്താ വീട്ടിലുള്ള മൂന്നാമത്തെ കമ്പ്യൂട്ടർ നിനക്കു ഉപയോഗിക്കാമല്ലോ.രാജന്റെ മറുപടിയിൽ സംതൃപ്തയായി ഭാര്യ അടുക്കളയിലേക്കു പോയി.രാവിലെ ആനകളുടെ ഗ്രൂപ് തിരിഞ്ഞുള്ള മീറ്റിങ്ങുകൾ .രണ്ടു മുറികളിലുള്ള രണ്ട് കമ്പ്യൂട്ടറുകളും ഓൺ ചെയ്തിരിക്കുന്നു .അതിലൂടെ മാറി മാറി ആനകളുടെ വിഴുപ്പലക്കുകൾ കേൾക്കാം.രണ്ടു കൂട്ടരും മുന്നമേ വിളിച്ചു പങ്കെടുണമെന്നു ആവശ്യപ്പെട്ടിരുന്നു .ഒഴിവാക്കാൻ പറ്റുകയില്ല.മനോഹരമായി സെറ്റ് ചെയ്ത ചിത്രമാണ് ഇതെല്ലാം കേൾക്കുന്നത് എന്നൊരു ആശ്വാസം മാത്രം .

മീറ്റിംഗ് നടക്കുന്നതിനിടയിൽ പ്രഭാത ക്രത്യങ്ങൾ എല്ലാം നിർവഹിച്ചു.പ്രഭാത. ഭക്ഷണം ശരിയായിട്ടുണ്ട് വന്നു കഴിക്കണം എന്ന ഭാര്യയുടെ വിളിവരുന്നതിനിടയിലാണ് ഫോണിന്റെ ബെൽ അടിക്കുന്ന ശബ്ദം.നമ്പർ പരിചയമുള്ളതാണ് .ആന ഗ്രൂപ്പിലെ ഒരു നേതാവാണ് വിളിക്കുന്നത് “രാജൻ, മീറ്റിങ്ങിൽ എന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു” .നീ കലക്കിയില്ലേ. രാജന്റെ മറുപടി.അത്രയും കേട്ടപ്പോൾ തന്നെ നേതാവിനൊരു സംതൃപ്തി .”മീറ്ററിംഗിൽ തുടരണേ” എന്ന ഒരു അഭ്യർത്ഥനയും .ഡിയ്‌നിങ് ടേബിളിൽ തയാറാക്കി വെച്ചിരിക്കുന്ന ചൂടുള്ള ദോശയും സാമ്പാറും കഴിക്കുവാൻ തുടങ്ങിയതിനിടയിൽ വീണ്ടും മറ്റൊരു കാൾ മറ്റേ ഗ്രൂപ്‌ നേതാവാണു വിളിക്കുന്നത് .ചോദ്യവും മറുപടിയും സെയിം. ഇവർക്കു വേറെ പണിയൊന്നും ഇല്ലേ .പെട്ടെന്ന്ഭാര്യ തയാറാക്കിയ രുചികരമായ ഭക്ഷണം അകത്താക്കി .ഞാൻ പുറത്തേക്കുപോകുന്നു കമ്പ്യൂട്ടർ ഓഫ് ചെയ്യല്ലേ എന്നൊരു നിർദേശ നൽകുന്നതിനും മറന്നില്ല …

കാറിൽ കയറി നേരെപോയതു ഇടവക പള്ളിയിലെ സുപ്രധാന മെമ്പറുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ്. ചുരുക്കം ചിലർ മാത്രമേ പള്ളിയിലുള്ളൂ .അകത്തേക്കു കടന്നതും ആദ്യം കണ്ണുകൾ പരതിയത്‌ ലൈവ് സ്ട്രീമിങ് ഉണ്ടോ എന്നായിരുന്നു .കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ മുഖം മറച്ചാണ്‌ അകത്തു കയറിയയത്. ഒരു നിരയിലെ ബെഞ്ചിൽ അൽപനേരം ഇരുന്നു .വ്യൂയിങ് സമയമായപ്പോൾ ക്യാമറ എവിടെയാണെന്ന് ഉറപ്പുവരുത്തി മുഖത്തു കഴിയാവുന്ന ദുഃഖ ഭാവവും വരുത്തി ശവ മാഞ്ചത്തിനരികെ എത്തി. മാസ്ക് വലിച്ചൂരി കയ്യിൽ പിടിച്ചു.ജീവിച്ചിരിക്കുമ്പോൾ പള്ളിയിൽ വെച്ചോ പുറത്തു വെച്ചോ കുശലാന്വഷണം നടത്തുവാൻ ഒരു നിമിഷം പോലും സമയം കണ്ടെത്താത്ത രാജൻ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ശവമഞ്ചത്തിലേക്കു നോക്കി നിൽകുകയാണ് . പുറകിൽ ആളുകൾ നില്കുന്നു എന്നതൊന്നും രാജന് പ്രശ്നമായിരുന്നില്ല രാജന്റെ മട്ടും ഭാവവും കണ്ടപ്പോൾ ക്യാമറാ ഓപ്പറേറ്റർക് എന്തോ പന്തികേടുള്ളതായി തോന്നി ക്യാമറ വേറൊരു ദിശയിലേക്കു മാറ്റിയതും രാജൻ അതി വേഗം പുറത്തു പോയതും ഒന്നിച്ചായിരുന്നു .ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവഴിക്കുന്നതിനിടയിൽ എല്ലാവരെയും വിഷ് ചെയ്യന്നതിനും സമയം കണ്ടെത്തി.സംസ്കാരവും ഇന്ത്യൻ കടയിൽ നിന്നും അത്യാവശ്യ പർച്ചെയ്‌സിംഗും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വൈകീട്ട് നാല് മണിയായിരുന്നു . കൊറോണാകാലമല്ലേ പുറത്തുപോയിവന്നാൽ കുളിക്കാതെ മറ്റുകാര്യങ്ങളിലൊന്നും ഇടപെടരുതെന്ന ഭാര്യയുടെ കർശന നിർദേശം ശിരസ്സാ വഹിച്ചു നല്ലൊരു കുളിയും പാസാക്കി .അടുക്കളയിൽ കയറി സ്വയം നല്ലൊരു ചായ ഉണ്ടാക്കി കുടിച്ചു. കുറച്ചു നേരം ഫോണിൽ ചിലവഴിച്ചു .സമയം പോയതറിഞ്ഞില്ല .

വീണ്ടും കംപ്യൂട്ടറിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കി .രണ്ടു കംപ്യൂട്ടറിലും രാജന്റെ ചിരിച്ച മുഖം നിശ്ചലമായിരിക്കുന്നു .സൂം മീറ്റിംഗ് എത്രയോ മുൻപ് അവസാനിച്ചിരിക്കുന്നു .ബെഡ്റൂമിലേക്ക് നോക്കിയപ്പോൾ ഭാര്യ പള്ളിയിലെ മീറ്റിംഗ് അറ്റൻഡ് ചെയ്യുകയാണ് .ചുരുക്കം ചിലരുടെ മുഖങ്ങൾ മാത്രം കാണാം .പലരും വീഡിയോ ഓഫ് ചെയ്തിട്ടുണ്ട് .പട്ടക്കാരൻ ഓരോ പോയിന്റുകളും സ്‌ക്രീനിൽ പ്രദർശിപ്പിച്ചു കൈയിലിരിക്കുന്ന പേപ്പറുകളിലേക്കു നോക്കി അതിഗംഭീരമായ പ്രഭാഷണം തുടരുന്നു .കുറച്ചുനേരം അത് ശ്ര ദ്ധിക്കുകയും ചെയ്തു .പ്രസംഗം അവസാനിക്കുന്നതിനു മുൻപ് പാർട്ടിസിപ്പൻസിന്റെ സംഖ്യ എത്രയാണെന്ന് വെറുതെ ഒന്ന് നോക്കി .ഇരുപത്തിയെട്ടിൽ ആരംഭിച്ചത് വെറും ആറിൽ എത്തിനിൽക്കുന്നു. എല്ലാം അവസാനിക്കുമ്പോൾ സമയം രാത്രി ഒന്പതുമണിയായി.പ്രസംഗത്തിനിടയിൽ രാത്രിയിലെ ഭക്ഷണവും കഴിച്ചു .ഇതിനിടയിൽ ഭാര്യ അടുക്കളയിൽ എത്തി അവിടെ തന്നെയിരുന്നു അല്പസമയം ഭാര്യയുമായി കുശലപ്രശ്നവും നടത്തിയശേഷം ഇരുവരും ശയനത്തിനായി ബെഡ്‌റൂമിൽ എത്തി ബെഡിൽ തരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കൺപോളകൾ തഴുകാൻ വിസമ്മതിച്ചു.

.മനസ് എവിടെയോ ഉടക്കി കിടക്കുന്നതുപോലെ .എന്താണ് ഇവിടെ സംഭവിചു കൊണ്ടിരിക്കുന്നത് .ജനജീവിതം സ്തംഭിചിരികുന്നു .കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.ഫാക്ടറികളിൽ നിന്നും പുറത്തേക്കു പ്രവഹിച്ചുകൊണ്ടിരുന്ന കറുത്ത പുകപടകങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നില്ല .ഇടതടവില്ലാതെ സ്തുതി ഗീതികൾ ഉയർന്നിരുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നു .പുറത്തിറങ്ങാൻ കഴിയാതെ കൂട്ടിലിട്ട പുലികളെപോലെ ആബാലവൃദ്ധം ജനം വീട്ടിൽ തന്നെ കഴിയുന്നു.രാവിലെ സ്കൂളിലേക്കു പോയിരുന്ന കുട്ടികൾ പഠനത്തിനായി കംപ്യൂട്ടറിന്റെ മുൻപിൽ സമയം ചിലവഴിക്കുന്നു. ഇതിനെല്ലാം പുറമെ പുറത്തുള്ള അതി ഭയങ്കരമായ ശൈത്യത്തെ താങ്ങാൻ കഴിയാത്ത ശാരീരികാവസ്ഥയും .

കലിയുഗം എന്ന് കേട്ടിട്ട്ണ്ട് .ഇതു അതിനേക്കാൾ കഠോരമാണെന്നാണ് തോന്നുന്നത് എന്നാണിതിനെല്ലാം ഒരവസാനം.കണ്ടെത്തുവാൻ കഴിയുക .തികച്ചും ഹാൻഡിക്യാപ്പെന്നു വിശേഷിപ്പിക്കാവുന്ന ഒരു വർഷം പിന്നിട്ടു.ചാരത്തിൽ നിന്നും ഉയർത്തെഴുനെല്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ പുതു വർഷത്തെ പ്രതീക്ഷിക്കാനാകുമൊ ? രാജന്റെ ചിന്തകൾ ചിറകുവിരിച്ചു അനന്ത വിഹായസിലേക് ഒരു ചരടിൽ പറന്നുയരുന്ന പട്ടത്തെപ്പോലെ ലക്ഷ്യബോധമില്ലാതെ തത്തികളിക്കുവാനാരംഭിച്ചു. പെട്ടെന്ന് ഇടിമുഴക്കം പോലെ ഒരു ശബ്ദം കർണ പുടങ്ങളിൽ തുളച്ചു കയറി…”മനുഷ്യാ നിന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് ഇപ്പോഴെങ്കിലും നിനക്ക് ബോധ്യമായില്ലേ .ഇനിയെങ്കിലുമൊന്നു നിർത്തിക്കൂടെ നിന്റെ …”പറഞ്ഞു മുഴുവിപ്പികും മുമ്പ് പാതിയടിഞ്ഞ കണ്ണിമകളിലൂടെ കണ്ണുനീർ ധാരയായി ഒഴുകുവാനാരംഭിച്ചു

ഇല്ല ,ഇനി ഞാൻ പഴയതിലേക്കില്ല .പ്രവർത്തികളിലും ,കാഴ്ചപാടുകളിലും സമൂല പരിവർത്തനം ആഗ്രഹിക്കുന്നു.ഇത്രയും പറഞ്ഞുകഴിഞ്ഞതോടെ മനസിന്റെ വലിയൊരു ഭാരം നീങ്ങി പോയതുപോലെ. ഉറക്കത്തിലേക്കു വഴുതി വീണതെന്ന് എപ്പോളെന്നറിയില്ല . നേരം വെളുത്തപ്പോൾ രാത്രിയിലുണ്ടായ അനുഭവങ്ങളെ ഒന്ന് ഓർത്തെടുക്കുവാൻ ശ്ര മിച്ചു ,അപ്പോൾ അതുവരെ എന്നെ അസ്വസ്ഥനാക്കിയിരുന്ന ആ സത്യം ” മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കിയപ്പോൾ ,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിലാണെന്നു” എന്റെ മനസിലേക്കു സാവകാശം കടന്നുവന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘Autism’ – ✍George Joseph

April 2 is observed as World Autism Awareness Day in order to emphasise the significance of supporting people with autism and to improve the...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഏപ്രിൽ 01 | ശനി

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കോഴിക്കോട് നടക്കാവ് പൊലീസാണു കേസെടുത്തത്. രാജീവ്...

ബ്രഹ്മപുരം തീപിടുത്തം; മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ...

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി: ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം:മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍...
WP2Social Auto Publish Powered By : XYZScripts.com
error: