17.1 C
New York
Wednesday, September 22, 2021
Home Special മധുരിക്കും ഓർമ്മകൾ: (എന്റെ ബാല്യം – ഭാഗം 9)

മധുരിക്കും ഓർമ്മകൾ: (എന്റെ ബാല്യം – ഭാഗം 9)

തയ്യാറാക്കിയത്: ഷൈലജ കണ്ണൂർ✍

കാല ചക്രങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. നടന്നു വന്ന വഴികൾ ഓരോ വാക്കുകളായ്‌ വെള്ളക്കടലാസ്സിൽ പിറക്കുമ്പോൾ മനസ്സിനകത്ത് ഒരു സന്തോഷത്തിന്റെ തിരതള്ളൽ ഉണ്ടാവുന്നില്ലേ എന്നൊരു സംശയം..

ഗ്രിഹതുരത്വത്തിന്റെ ഓർമ്മകളായി ഓരോരുത്തരുടെ സ്കൂൾ ജീവിതവും ഓർമ്മകളായി പതുക്കെ പതുക്കെ മനസ്സിലേക്ക് ഓടിയെത്തും.

ഇപ്പോഴത്തെ കുട്ടികളെ പോലെ ടൈയും കോട്ടും ഒന്നുമല്ല ഞങ്ങളുടെ വേഷം. ചീട്ടി തുണികൊണ്ട് തയ്ച്ച ക്രീം കളർ ഷർട്ടും പച്ച കളർ പാവാടയും ആണ് അന്നത്തെ യുണിഫോം.

ഇടവപ്പാതിയിലെ മഴ നനഞ്ഞ പകലിൽ സ്കൂൾ വിടുമ്പോൾ കുടയില്ലെങ്കിൽ വീട്ടിലേക്ക് മഴയത്ത് ഓടുകയാണ് ചെയ്യുക. വീട്ടിലെത്തുമ്പോഴേക്കും യുണിഫോംമും ബുക്കുകളും ഒരുപോലെ നനഞ്ഞിട്ടുണ്ടാവും. രാത്രി അടുപ്പിന്റെ തണയിൽ ബുക്ക് ഉണക്കാൻ വെക്കും. യുണിഫോം അലക്കി അടുപ്പിന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ ചെരിഞ്ഞി യിൽ തൂക്കി ഉണക്കാനിടും. രാവിലെ ബുക്കും യുണിഫോമുമെല്ലാം ഉണങ്ങിട്ടുണ്ടാവും പക്ഷെ പുക മണമായിരിക്കും എല്ലാത്തിനും.

പഠിത്തകാര്യത്തിലൊന്നും സഹായിക്കാൻ ആരുമില്ലായിരുന്നു എനിക്ക്. ഇംഗ്ലീഷ് ഒക്കെ ക്ലാസ്സിൽ പഠിപ്പിച്ചത് വെച്ച് പഠിച്ചെടുത്തു.

ആത്മാർത്ഥത ഉള്ള അധ്യാപകരുടെ ക്ലാസ്സിൽ നിന്നെ പഠിച്ചെടുക്കാൻ പറ്റിയിരുന്നുള്ളൂ.
അന്നൊക്കെ കേട്ടെഴുത്ത് ഒരു ബാലികേറാമല ആയിരുന്നു അതും ഇംഗ്ലീഷ്.വീട്ടിൽ ആരും തന്നെ ഇംഗ്ലീഷ് അറിയുന്നവരില്ല. എന്നാലും എഴുതാനും വായിക്കാനും എല്ലാം പഠിച്ചു.സാധാരണക്കാരായ കുട്ടികൾക്ക് അവനവന്റെ കഴിവും വാസനയും പ്രോത്സാഹിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എല്ലാം അധ്യാപകരുടെ മക്കൾക്ക് സ്വന്തം.
സ്കൂൾ കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ എന്നും നമ്മളെ സ്വാധീനിച്ച ചില അധ്യാപകർ ഉണ്ടാവും. അങ്ങനെ ഉള്ള അധ്യാപകരിൽ ഒരാളാണ് ബാലൻ മാഷ്.

U. P. ക്ലാസ്സിൽ കണക്ക് പഠിപ്പിച്ച മാഷ് ആയിരുന്നു ബാലൻ മാഷ്. ഏറെ കാർക്കശ്യക്കാരനായിരുന്നു എങ്കിലും മനസ്സിൽ നിറയെ കുട്ടികളോടുള്ള സ്നേഹം സൂക്ഷിക്കുന്ന അദ്ധ്യാപകൻ ആയിരുന്നു. കണക്കിൽ വളരെ മോശമായിരുന്ന ഞാൻ, കണക്കിന്റെ ബാലപാഠങ്ങൾ പഠിച്ചത് അദ്ദേഹത്തിന്റെ ക്ലാസ്സിൽ നിന്നായിരുന്നു. കുട്ടികളെ നല്ല പോലെ കളിയാക്കും. ഉത്തരപേപ്പർ കൊണ്ടു വന്നാൽ മാർക്ക് ഉച്ചത്തിൽ വിളിച്ചു പറയും. ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ അഗ്രഗണ്യൻ. കണക്ക് തെറ്റിച്ചാൽ അടിക്കാൻ രണ്ട് കൈയും നീട്ടണം. ഒരു കൈ നീട്ടിയാൽ ഒരു പാട്ട് പാടാനുണ്ട്. ” ഒറ്റകൈ തന്നീലും വെണ്ണ തന്നീടുമ്പോൾ മറ്റേ കൈ കണ്ടിട്ട് കേഴുമല്ലോ ” എന്ന പാട്ട് പാടികൊണ്ടാണ് അടിക്കുക ഇന്നും ഓർക്കുന്നു.

അന്നൊക്കെ സ്കൂൾ കെട്ടിടം ഓല ഷെഡ്ഡ് ആയിരുന്നു. ആ കെട്ടിടത്തിന്റെ ചുറ്റും ചൂരൽ വടിയുമായി ഒരു നടത്തമുണ്ട്. അപ്പോൾ കുട്ടികളെല്ലാം വളരെ സൈലന്റ് ആയിരിക്കും അത്രയ്ക്ക് പേടിയാണ് എല്ലാവർക്കും.

എന്നാൽ പുറത്ത് വെച്ച് കണ്ടാൽ എത്ര സ്നേഹത്തോടെ ആണ് പെരുമാറുക. സാറിനെ ദൂരെനിന്ന് കാണുമ്പോഴേ പരുങ്ങി കൊണ്ടാണ് വരിക. അടുത്തെത്തിയാൽ സ്നേഹത്തോടെ ഉള്ള ചോദ്യം . ” ശൈലജ എങ്ങോട്ട് പോയി “അപ്പോൾ എല്ലാ ഭയവും മാറും.

വോളിബാൾ പ്രിയനായിരുന്നു ബാലൻമാഷ്. നാട്ടിലുള്ള ഒരുപാട് കുട്ടികളെ വോളിബാൾ പഠിപ്പിച്ച് നല്ല കളിക്കാരാക്കി അതുവഴി അവർക്ക് ജോലി കിട്ടി ജീവിതം രക്ഷപ്പെട്ടവരുമുണ്ട്. സ്കൂളിന്റെ ഓരോ പ്രവർത്തനത്തിലും അദ്ദേഹത്തിന്റെതാകുന്ന അടയാളങ്ങൾ ഒരുപാടുണ്ട്.

ജൂലൈ 7 ബാലൻ മാഷ് ഈ ലോകത്തോട് വിട പറഞ്ഞു.. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ സ്നേഹത്തോടെ പ്രണാമം അർപ്പിക്കുന്നു.🙏🙏

ഇനിയും ബാല്യസ്മരണകളുമായി വീണ്ടും എത്താം.. 🌹

ബാലൻമാഷ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: