17.1 C
New York
Sunday, October 2, 2022
Home Special മധുരിക്കും ഓർമ്മകൾ (എന്റെ ബാല്യം – 2)

മധുരിക്കും ഓർമ്മകൾ (എന്റെ ബാല്യം – 2)

ഷൈലജ കണ്ണൂർ

കാലചക്രം വേഗത്തിൽ ഓടുമ്പോൾ കാലം നമുക്ക് സമ്മാനിക്കുന്നബാല്യത്തിലെ കുഞ്ഞു കുഞ്ഞു ഓർമ്മകൾ ആണ് എന്റെ സന്തോഷം…മാമ്പഴകാലമായാൽ പുലർകാലം മാവിഞ്ചുവട്ടിൽ പോകും മാങ്ങ പെറുക്കാൻ.. എന്റെ അടുത്ത കൂട്ടുകാരിയും ചേർന്നാണ് പോകുക.. വെളുപ്പിനെ നാലുമണി നേരം. ചീവിടുകൾ വലിയ ശബ്ദമുണ്ടക്കുന്നുണ്ടാകും. മൂങ്ങകൾ കുറുകുന്നുണ്ടാവും. കോഴികൾ എഴുന്നേറ്റ് എല്ലാവരെയും വിളിച്ചുണർത്തുന്നുണ്ടാവും..ഇതൊന്നും ഞങ്ങളെ ഭയപ്പെടുത്താറില്ല. ഒറ്റ ലക്ഷ്യം മാത്രം മാവിൻ ചുവട്ടിലെ പഴുത്തു വീഴുന്ന മാങ്ങ…
ഇപ്പോഴത്തെ അമ്മമാരാണെങ്കിൽ വെളുപ്പിനെ നാലുമണിക്ക് മക്കളെ വിജനമായ കാട്ടിൽ വിടുമോ..
നല്ല നിലാവെളിച്ചതിൽ മാവിഞ്ചുവട്ടിലെ മാങ്ങകൾ കൈകൊണ്ട് തപ്പി പെറുക്കും.. എനിക്ക് ടോർച്ചൊന്നുമില്ല ചിലപ്പോൾ കല്ലായിരിക്കും കൈയിൽ കിട്ടുക..കല്ലുപപ്പായിയും, പുളിയൻമാങ്ങയും, തേൻമാങ്ങയും കുഞ്ഞന്മാങ്ങയും എല്ലാം പെറുക്കി കൂട്ടും.. ഇന്നത്തെപോലെ റബ്ബർമരങ്ങളൊന്നുമില്ല ഏക്കർ കണക്കിന് സ്ഥലത്തു മാവും പ്ലാവും. പിന്നെ കശുവണ്ടിയും കുരുമുളകുമായിരിക്കും ഉണ്ടാവുക.
എന്നാലും അയല്പക്കകാർ വരുന്നതിനു മുൻപെ വേഗം പെറുക്കും. ഇല്ലെങ്കിൽ അവർ ടോർച്ചുമയാണ് വരിക…

ചിലപ്പോൾ ഒരു ചാക്ക് മാങ്ങ വരെ കിട്ടിട്ടുണ്ട്.. ഇതിൽ കുറെ ഞാൻ തിന്നും. ബാക്കി അമ്മ..കച്ച ഉണ്ടാക്കും
(പായയിൽ മാങ്ങയുടെ ചാറു പിഴിഞ്ഞ് ഒഴിക്കും എന്നിട്ട് അത് വെയിലത്ത്‌ വെച്ച് ഉണക്കും അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിക്കും. അത് ഉപ്പിൽ പേരക്കി മൺകലത്തിൽ സൂക്ഷിച്ചു വെക്കും..പുളിയും മധുരവും ഉപ്പും ചേർന്ന് ഒരു പ്രത്യേക രുചിയായിരിക്കും..)
മഴക്കാലമായാൽ വിശക്കുമ്പോൾ ഒരളവു വരെ ഇത് വിശപ്പ് മാറ്റിട്ടുണ്ട്.

ആർത്തലച്ചു പെയ്യുന്ന മഴക്കാലത്തെ വരവേൽക്കാൻ അമ്മ ഒരുപാട് ഒരുക്കങ്ങൾ ചെയ്യും.. ചൂല് കെട്ടിയുണ്ടാക്കും.. ചക്കക്കുരു മൂടനിടും (ചക്കക്കുരു നല്ലപോലെ കഴുകി മണ്ണിൽ പേരക്കും എന്നിട്ട് അടുക്കളയുടെ ചാണകം മെഴുകിയ തറയുടെ ഒരുമൂലയിൽ കൂട്ടി ഇടും. ഇതിനെ മൂടനിടുക എന്ന് കണ്ണൂർ ക്കാർ പറയും )

വാട്ട് കപ്പ ഉണ്ടാക്കി വെക്കും. ചിലപ്പോൾ ചക്കക്കുരു പുഴുങ്ങി നാലാക്കി മുറിച്ച് വെയിലത്തു ഇട്ട് ഒണക്കി വെക്കും.. ഇത് വാട്ടുകപ്പയും കൂട്ടി പുഴുങ്ങും.. നല്ല ടേസ്റ്റ് ആണ്.. (പുഴുങ്ങുന്നതിനു മുൻപ് രണ്ടും വെള്ളത്തിൽ കുതിർത്തു വേണം പുഴുങ്ങാൻ )

മഴക്കാലത്തെ വറുതിക്ക് ഇതൊക്കെ വല്യ അളവിൽ സഹായകമായിട്ടുണ്ട്.
അമ്മയ്ക്ക് എപ്പോഴും ജീവിതം അല്ലലും അലച്ചിലും നിറഞ്ഞതായിരുന്നു.
കുറിയൊക്കെ വെക്കും അമ്മ ചിലപ്പോൾ കുറിവെക്കാൻ പൈസ ഉണ്ടാവില്ല അപ്പോൾ അമ്മ സങ്കടപെട്ടിരിക്കുന്നുണ്ടാവും ആരോട് പോയി കടം വാങ്ങും എന്നോർത്തു..
എനിക്കും സങ്കടം വരും അപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും എന്റെ അമ്മയുടെ കഷ്ടപ്പാടെല്ലാം നീക്കണേ ദൈവമേ..
ചില ദിവസങ്ങളിൽ കഞ്ഞിവെക്കാൻ അരിയൊന്നുമുണ്ടാവില്ല..
ഉച്ച നേരമായാൽ വിശന്നിട്ടിരിക്കാൻ പറ്റില്ല..അപ്പോൾ അമ്മ പണിയെടുക്കിന്നിടത്തു പോകും
അവിടുന്ന് അമ്മയ്ക്ക് കഞ്ഞിക്കിട്ടുമ്പോൾ എനിക്കും തരും..
ചില ദിവസങ്ങളിൽ പാവം അമ്മ പട്ടിണി കിടന്നായിരിക്കും പണി എടുക്കുക.
പല ദിവസങ്ങളിലും സ്കൂളിൽ നിന്ന് വരുമ്പോൾ വീട്ടിൽ ഒന്നുമുണ്ടാവില്ല.
കൃഷിക്കാലമാണെങ്കിൽ അമ്മയുടെ കൃഷിയിൽ നിന്ന് എന്തെങ്കിലും പറിച്ചു തിന്നും.. ഒരു കക്കിരിയോ, ഒരുകഷ്ണം കപ്പയോ, ഇല്ലെങ്കിൽ ഒരു കപ്പളങ്ങയോ, എന്തെങ്കിലും.മഴക്കാലമാണെങ്കിൽ ഒന്നുമുണ്ടാവില്ല.
അയല്പക്കങ്ങളിൽ വല്യ തറവാടുകൾ ഉണ്ട് അവിടെ പോകും അപ്പോൾ അവിടുത്തെ ചേച്ചിയമ്മ എനിക്ക് കഞ്ഞി തരും
കാണുമ്പോഴേ ചോദിക്കും എന്താ ശൈല ഒന്നും കഴിച്ചില്ലേ.
ഇല്ല എന്ന എന്റെ മറുപടി കേൾക്കേണ്ട താമസം വേഗം അകത്തുപോയി ഒരുപ്ലേറ്റിൽ കഞ്ഞിയുമായി വരും.

ഇന്ന് സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ ചായയും പലഹാരവുമായി കാത്തു നിൽക്കുന്ന അമ്മയെ ആണ് കാണാൻ കഴിയുക.

ഇത്രെയൊക്കെ ആണെങ്കിലും അന്ന് എല്ലാരും സന്തോഷത്തോടെ ആയിരുന്നു ജീവിച്ചിരുന്നത്..
സൗഹൃദങ്ങൾക്ക് ഒരു പവിത്രത ഉണ്ടായിരുന്നു..
വയലിൽ ഞാറു പറിക്കുമ്പോഴും, നടുമ്പോഴും, നെല്ല് കൊയ്യുമ്പോളും എല്ലാം അമ്മയുടെ കൂടെ ഞാനും ചെയ്തിട്ടുണ്ട്.. അതുകൊണ്ട് ഇതൊക്കെ എനിക്ക് നല്ല വശമാണ്..

ഒരു പെൺകുട്ടി ജീവിതത്തിൽ എന്തൊക്കെ അറിഞ്ഞിരിക്കണം അതെല്ലാം എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്.
എന്റെ മക്കളെയും ഞാൻ ഒരു പരിധി വരെ കഷ്ടപ്പാട് എന്താണെന്ന് അറിയിച്ചാണ് വളർത്തിയത്..(എന്ന് കരുതി ഞാറു നടാനൊന്നും വിട്ടിട്ടില്ല കേട്ടോ )
അതുകൊണ്ട് ജീവിതത്തിൽ നല്ലൊരു പൊസിഷനിൽ എത്തിച്ചേരാൻ കഴിഞ്ഞു..

ഇന്നത്തെ രക്ഷിതാക്കൾ.. അയ്യോ ഞാൻ നല്ലോണം കഷ്ടപ്പെട്ടതാ അതുകൊണ്ട് എന്റെ മക്കളെ കഷ്ടപ്പാട് അറിയാതെ വളർത്തണം…
എന്നിട്ടെന്താ ഫലം, ജീവിതത്തിൽ അവർ എവിടെയും എത്തില്ല..
കുറച്ചൊക്കെ കഷ്ടപ്പാട് എന്താണെന്ന് മക്കൾ അറിഞ്ഞിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

ബാല്യം സ്വഭാവ രൂപീകരണത്തിന്റെ അടിത്തറ പാകുന്ന സമയമാണ്..
അത് രൂപീകരിച്ചു എടുക്കുക എന്നുള്ളതാണ് ഓരോ രക്ഷിതാവിന്റെയും കടമ.
എന്റെ ബാല്യം നിറം മങ്ങിയ ഓർമ്മകളാണ്. ആ നനുത്ത ഓർമ്മകളിലേക്ക് ഊളിയിടുമ്പോൾ
ചിലതൊക്ക ഓർക്കുമ്പോൾ സങ്കടം വരും..
എത്രെയോ മധുരവും കയ്പ്പും നിറഞ്ഞ സ്മരണകളെ ചുറ്റിപറ്റിയുള്ളതാണ് നമ്മുടെ ഓരോരുത്തരുടെയും ബാല്യം..
തുടരും…

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: