17.1 C
New York
Thursday, August 11, 2022
Home Special മധുരിക്കും ഓർമ്മകൾ: (എന്റെ ബാല്യം - അവസാന ഭാഗം)

മധുരിക്കും ഓർമ്മകൾ: (എന്റെ ബാല്യം – അവസാന ഭാഗം)

കൊഴിഞ്ഞു വീഴുന്ന ഇലകൾ പോലെ വിദ്യാലയമുറ്റത്ത്‌ നിന്ന് നമ്മൾ ഓരോരുത്തരായി പടിയിറങ്ങേണ്ട സമയമായിരിക്കുന്നു 10 ക്ലാസ്സ്‌ കഴിഞ്ഞാൽ ഈ വിദ്യാലയ മുറ്റത്തേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നറിയാമായിരുന്നിട്ടും മനസ്സ് എന്തുകൊണ്ടോ ഇതുവരെ അതിന് സജ്ജമായിട്ടില്ല. വർഷങ്ങൾ പിന്നിടുമ്പോൾ നമ്മൾ ഓരോരുത്തരും ഓർമ്മയുടെ വഴിയിൽ കൊഴിഞ്ഞ ഇലകളെപ്പോലെ കൊഴിഞ്ഞു പോകുന്ന ബാല്യത്തിന്റെ പൂമരക്കൊമ്പിലേക്ക് ഒരിക്കൽ കൂടി ഓടിക്കയറനും കുസൃതികൾ കാട്ടാനും കൊതിച്ചു പോകും.

നമുക്കൊരോരുത്തർക്കും നമ്മുടെ ബാല്യത്തെ കുറിച്ചും കൗമാരത്തിൽ പിന്നിട്ട വഴികളെ കുറിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന സ്കൂൾ മുറ്റങ്ങൾ ഗൃഹാതുരത്വത്തിന്റെ ഓർമ്മപ്പെടുത്തലായി ഇന്നും നിലകൊള്ളുന്നു പഴയതിലും പ്രൗഡിയോടെ എന്റെ സ്കൂൾ.ഓർമ്മകളുടെ സ്കൂൾ ഗ്രൗണ്ടിലേക്ക് കൂട്ടുകാരുമായി ഓടിത്തിമർത്തു കളിച്ചതും, കൂട്ടുകാരുമായി നമ്പിയാരുടെ കടയിൽ നിന്നും വാങ്ങിയ മിഠായികൾപങ്കുവെച്ചു കഴിച്ചപ്പോൾ കിട്ടിയ മധുരം പിന്നീട് കഴിച്ച ഒരു ചോക്ലേറ്റിനും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സൗഹൃദത്തിന്റെ മധുരമായിരുന്നു അന്ന് കഴിച്ചത്.

പത്താം ക്ലാസ്സ്‌ കഴിഞ്ഞ് ആരാകണം എന്ന ചോദ്യത്തിന് അന്നൊന്നും ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. കാരണം വിദ്യാഭ്യാസമില്ലാത്ത കാരണവന്മാർക്ക് ആരാക്കണം എന്ന് അറിയില്ലായിരുന്നു. പഠിച്ചു നല്ല നിലയിൽ എത്തണം എന്ന് മാത്രമേ അവർക്ക് അറിവുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ എനിക്കും പത്താം ക്ലാസ്സ്‌ കഴിഞ്ഞ് എന്ത് പഠിക്കണമെന്ന് അറിയില്ലായിരുന്നു.
ഇഷ്ടപെടാത്ത അദ്ധ്യാപകർ എടുക്കുന്ന വിഷയം അതിലൂടെ ആ വിഷയത്തെ പോലും വെറുത്തു പോയിട്ടുണ്ടായിരുന്നു ആക്കാലത്ത്.
സ്കൂളിന് മുറ്റത്തും ക്ലാസ്സിലും എന്നും എപ്പോഴും കാണാൻ കൊതിച്ച മുഖമായിരുന്നു അവന്റേത്. എന്റെ സഹപാഠിഅനിൽകുമാറിന്റേത്. വീട്ടിൽ നിന്നും എന്നും നേരത്തെ സ്കൂളിൽ എത്തും അവനെ കാണാൻ. അവൻ 8 30 ന് ക്ലാസ്സിൽ എത്തും. അവന് ബസ് കയറി വേണം വരാൻ. ആ സമയത്തെ ബസ് ഉള്ളൂ. ഇല്ലെങ്കിൽ 10 30 നേ ബസ് ഉള്ളൂ. അതുകൊണ്ട് അവൻ നേരത്തെ വരും. അവനെ കണ്ട് കഴിയുമ്പോഴുള്ള വേവലാതി പൂണ്ട വികാരം പ്രണയമായിരുന്നു എന്ന് തിരിച്ചറിയപ്പെടാതെ പോയ കാലങ്ങൾ ആയിരുന്നു അത്.

കാലങ്ങൾക്കിപ്പുറം ആ ദിവസം ഓർത്ത് ചിലപ്പോൾ ചിരിച്ചു പോകാറുണ്ട്. എന്നാൽ ഇപ്പോൾ അവൻ ഈ ഭൂമുഖത്തുനിന്നും വിടപറഞ്ഞു എന്നറിഞ്ഞത് മുതൽ ഒരു തുള്ളി കണ്ണുനീർ ആരും കാണാതെ എന്റെ കണ്ണിൽ വരാറുണ്ട്. അതെ സമയം ആഗ്രഹങ്ങളും നിരാശയും അനുഭവിച്ച കാലമായിരുന്നു അത്.
പ്രിയപ്പെട്ട കൂട്ടുകാരാ
നീയറിഞ്ഞില്ല എന്നിലെ പ്രണയം നിന്റെ മരണം വരെ
ഞാൻ പറഞ്ഞതുമില്ല
ഭയമായിരുന്നു പറഞ്ഞാലും നീ സ്വീകരിക്കില്ല എന്നാലും
വെറുതെ ഒരു മോഹം
എന്റെ ആത്മാവ് അടുത്തജന്മമെങ്കിലും
ഒരു റോസാപുഷ്പവുമായി നമ്മുടെ
സ്കൂൾ മുറ്റത്തെ ബോഗൻ വില്ലയുടെ ചുവട്ടിൽ നിനക്കായി ഞാൻ കാത്തിരിക്കും🌹

കഴിഞ്ഞ ഇന്നലെകളുടെ ആ നല്ല ഓർമ്മകൾ നഷ്ടസ്വപ്നങ്ങളിലെ ചാപലത നിറഞ്ഞ മോഹം പൂത്ത വഴികളിൽ ഇനിയും ഒരുപാട് കാലം ഇരിക്കാൻ ആഗ്രഹിക്കുന്നു.. കഴിയില്ല എന്നറിഞ്ഞിട്ടും..

എന്റെ ബാല്യ ഓർമ്മകൾ ഇവിടെ സമാപിക്കുന്നു. എല്ലാ വായനക്കാർക്കും നന്മകൾ നേരുന്നു 🙏🙏❤❤

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: