17.1 C
New York
Wednesday, August 10, 2022
Home Special മധുരിക്കും ഓർമ്മകൾ : (എന്റെ ബാല്യം 13)

മധുരിക്കും ഓർമ്മകൾ : (എന്റെ ബാല്യം 13)

ശൈലജ കണ്ണൂർ✍

ജീവിതം അനായാസമായി ഒഴുകികൊണ്ടിരിക്കുന്നു. നമ്മൾ അതിലെ കുഞ്ഞു നൗകയിൽ തുഴഞ്ഞു നീന്തുന്നവർ അതിന്റെ ഇടയിൽ ഒഴുക്കിനെ പിടിച്ച് നിർത്താനും. ഒഴുക്കിനെ തിരിച്ചു വിടാനും ശ്രമിക്കുന്നവർ നമ്മളിൽ പലരും.ആ ശ്രത്തിനിടയിൽ ചിലർ ജയിക്കും ചിലർ തോൽക്കും.

പ്രായത്തെ കുറിച്ച് വികലമായ കാഴ്ച്ചപ്പാടുകൾ ഉള്ളവരാണ് നമ്മളിൽ പലരും. അത് പെൺകുട്ടികളെ സാരമായി ബാധിക്കുന്ന ഒരു കാലഘട്ടത്തിലൂടെ വളർന്ന കൗമാരമാണ് എന്റേത്.

10 ആം ക്ലാസ്സിൽ വിജയകയറ്റം കിട്ടിയപ്പോൾ വളരെ സന്തോഷമായിരുന്നു.10 B ൽ ആയിരുന്നു ഞാൻ. ക്ലാസ്സിൽ എത്തിയപ്പോൾ മനസ്സിലായി അതുവരെ ഉണ്ടായിരുന്ന കൂട്ടുകാർ വേറെ ഡിവിഷനിൽ ആണെന്ന്. അത് കുറച്ച് വിഷമം ഉണ്ടാക്കി. അവിടെ ഞാൻ മുൻബെഞ്ചിൽ ഇരുന്നില്ല. രണ്ടാമത്തെ ബെഞ്ചിൽ ആദ്യമായി ഇരുന്നു. എന്റെ വീടിനടുത്തുള്ള കുറച്ച് കുട്ടികൾ ക്ലാസ്സിൽ ഉണ്ട്.
എന്റെ വീടിനടുത്തുള്ള രമേശൻ എന്റെ കളിക്കുട്ടുകാരനും ബന്ധുവുമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിൽ കൂടുതൽ സ്വാതന്ത്ര്യത്തിലുള്ള പെരുമാറ്റമായിരുന്നു. എന്ന് കരുതി നിറം സിനിമയിൽ കാണുന്ന പോലെ ഒന്നുമില്ല കേട്ടോ. ദേഷ്യം വന്നാൽ തെറി വിളിക്കാനും അടികൂടുമ്പോൾ തിരിച്ചടിക്കാനും സ്നേഹത്തോടെ എടാ എന്ന് വിളിക്കാനും ഒക്കെ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.ഫ്രണ്ട് എന്നതിൽ കവിഞ്ഞു മറ്റൊരു വികാരവും എനിക്ക് അവനോടില്ല. അന്നും ഇന്നും അതുപോലെ തന്നെയാണ്. ഞങ്ങൾ തമ്മിൽ പൊരിഞ്ഞ യുദ്ധം കഴിഞ്ഞാലും എനിക്ക് അവനോട് ഭയങ്കര സ്നേഹമാണ്.

ഞങ്ങളുടേതന്നെ വീടിന്റെ അടുത്ത്തന്നെയാണ് എന്റെ മറ്റൊരു ഫ്രണ്ട് സുജാതയും താമസിച്ചിരുന്നത്.
ഇവൾ ഞങ്ങളുടെ ബന്ധത്തെ തെറ്റിദ്ധരിച്ചു. അത് ഒരു കഥയായി ഞാൻ പറയാം.
ഞാനും സുജാതയും എന്നും വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ട് കഴിഞ്ഞാൽ ഒരുമിച്ചാണ് പോകുന്നത്. രണ്ട് ദിവസമായി അവൾ ക്ലാസ്സിൽ വന്നില്ല. വന്ന് കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. നിനക്ക് എന്ത് പറ്റി. രണ്ട് ദിവസമായി കാണാനില്ലല്ലോ. അവൾനിസ്സംഗമായി പറഞ്ഞു. എനിക്ക് പനിയായിരുന്നു. പക്ഷെ എന്തോ പോരായ്മ്മ ഉള്ളതായി എനിക്ക് തോന്നി. ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല.

അവൾ എന്നോട് പറഞ്ഞു. “നിന്റെ സോഷ്യൽ സ്റ്റഡീസിന്റെ നോട്ട് ബുക്ക്‌ എനിക്ക് എഴുതാൻ തരണം “
ഞാൻ അവൾക്ക് ബുക്ക് കൊടുത്തു. പിറ്റേ ദിവസം അവൾ എനിക്ക് എന്റെ ബുക്ക് തിരിച്ചു തന്നു. ഞാൻ വാങ്ങി വെക്കുകയും ചെയ്തു. ഞാൻ അറിഞ്ഞതെ ഇല്ല ആ നോട്ട് ബുക്കിൽ എനിക്കായി പാര പണിതീട്ടാണ് തന്നത് എന്ന്.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞു സോഷ്യലിന്റെ നോട്ട് ബുക്ക് എടുത്തപ്പോൾ അതിൽ നിന്ന് ഒരു കടലാസ്സ് കഷ്ണം താഴെ വീണു. എടുത്തു നോക്കിയപ്പോൾ. ഒരു ലവ് ലെറ്റർ. അതും മ്ലേച്ഛമായ രീതിയിൽ എഴുതിയത്. ആരാണ് എഴുതിയത് എന്ന് നോക്കിയപ്പോൾ രമേശൻ.ഞാൻ അവനെ ലെറ്റർ കാണിച്ചു കുറെ തെറി പറഞ്ഞു. പാവം അവൻ എന്തെങ്കിലും അറിഞ്ഞതാണോ. അവൻ ആണിയിട്ട് പറഞ്ഞു അവൻ എഴുതിയതല്ല എന്ന്. ഞാൻ ലെറ്റർ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറും സോഷ്യൽ സ്റ്റഡീസ് എടുക്കുന്നതുമായ അദ്ധ്യാപകൻ നാരായണൻ മാഷുടെ അടുത്ത് കൊണ്ടുപോയി കൊടുത്തു.
മാഷ് ലെറ്ററുമായി ക്ലാസ്സിൽ വന്നു. എല്ലാവരോടും ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. ആർക്കും ഒന്നും അറിയില്ല.
മാഷ് എന്നോട് പറഞ്ഞു എല്ലാവരെ കൊണ്ടും “നിന്റെ പേര് ഒരു പേപ്പറിൽ എഴുതിപ്പിക്ക് എന്ന് പറഞ്ഞു “
ഞാൻ എല്ലാവരെ കൊണ്ടും പേര് എഴുതിപ്പിച്ചു. ആക്കൂട്ടത്തിൽ സുജാതയും എഴുതി. നോക്കുമ്പോൾ ലെറ്ററിലെ എഴുത്തും കടലാസ്സിലെഴുതിയതും ഒരുപോലെ.

അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. അവൾക്ക് ബുക്ക്‌ എഴുതാൻ കൊടുത്ത വിവരം. ഞാൻ ഓഫീസിൽ ചെന്ന് സാറിനോട് പറഞ്ഞു. സാർ സുജാതയെ വിളിപ്പിച്ചു കുറെ വഴക്ക് പറഞ്ഞ് വിട്ടു. എന്നിട്ട് ക്ലാസ്സിൽ വന്ന് ഒരു hour ഉപദേശങ്ങൾ നെൽകി. പക്ഷെ അപ്പോഴും ആ ലേറ്റർ ആരെഴുതിയത് എന്ന് മാഷ് പറഞ്ഞില്ല. എന്നോടും പറഞ്ഞു ആരോടും പറയരുത് എന്ന്.
കുറെ നാൾ കഴിഞ്ഞാണ് ഞാൻ രമേശനോട് പറഞ്ഞത്. സുജാതയാണ് എഴുതിയത് എന്ന്..

എല്ലാ മനുഷ്യനും അനുഭവിക്കാൻ കഴിയുന്ന സുന്ദരമായ അനുഭൂതി ആണ് പ്രണയം. അത് ആരും അടിച്ചേൽപ്പിക്കേണ്ടതല്ല. താനേ വരേണ്ടതാണ്..
അത് വന്നിട്ടുമുണ്ട്.

അതിനെ കുറിച്ച് അടുത്താഴ്ച.
നന്ദി നമസ്ക്കാരം.🌹

ശൈലജ കണ്ണൂർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: