17.1 C
New York
Saturday, August 13, 2022
Home Special മധുരിക്കും ഓർമ്മകൾ: (എന്റെ ബാല്യം – ഭാഗം 11)

മധുരിക്കും ഓർമ്മകൾ: (എന്റെ ബാല്യം – ഭാഗം 11)

ഷൈലജ കണ്ണൂർ ✍

ഉറവ വറ്റാത്ത ഒരുപിടി ഓർമ്മകൾ എന്നും മനസ്സിൽ സൂക്ഷിക്കുന്നവളാണ് ഞാൻ. പിന്നിട്ട വഴികൾ വളരെ തീഷ്ണവും കഠിനവുമായിരുന്നു. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ഒരു പത്താം ക്ലാസ്സ്‌കാരി രാവിലെ എഴുന്നേറ്റുടൻ നെല്ല് കുത്തുന്നത്. എനിക്ക് രാവിലെ എഴുന്നേറ്റ ഉടൻ ഒരുപാട് ജോലികൾ ഉണ്ടാവും. അടുക്കളയിൽ പാചകം ചെയ്തല്ല അമ്മ എന്നെ പഠിപ്പിച്ചത്. കഠിന ജോലികൾ ചെയ്താണ്. നെല്ല് കുത്തണം എല്ലാ ദിവസവും. ചില ദിവസങ്ങളിൽ കറ്റ ചുമക്കണം അല്ലെങ്കിൽ പുല്ല് തക്കാൻ ഉണ്ടാവും. ( കൊയ്തെടുത്ത നെല്ല് ആദ്യം കല്ലിൽ അടിച്ചു അതിന്റെ കുറച്ച് ഭാഗം നെല്ല് എടുക്കും. അതിന്ശേഷം പുല്ല് മുറ്റത്തു നിവർത്തി ഇട്ട് വടികൊണ്ട് അടിച്ചെടുക്കും. ഇതിൽ മുപ്പതു പൂട്ട് പുല്ല് ഒരാൾ അടിക്കണം.) ഇതെല്ലാം ചെയ്തു കൊടുത്തിട്ടാണ് ചില ദിവസങ്ങളിൽ സ്കൂളിൽ പോകാറ്.

അമ്മയ്ക്ക് കൂടപ്പിറപ്പ് ഒരനിയത്തി മാത്രം. ഒരിക്കൽ പോലും അമ്മയോട് സ്നേഹത്തോടെ സംസാരിക്കുന്നതു ഞാൻ കണ്ടിട്ടില്ല. എപ്പോഴും സ്വത്തിനെ ചൊല്ലി വഴക്കടിക്കുന്ന സഹോദരി. അമ്മയുടെ അമ്മ ഞങ്ങളുടെ കൂടെ ആയിരുന്നു.

ഇളയമ്മയുടെ മൂന്ന് മക്കളെ അമ്മയാണ് നോക്കിയത്. ഞങ്ങൾക്ക് ഒരു ഗ്ലാസ്‌ കട്ടൻ ചായ തന്ന അറിവ് എനിക്കില്ല. സ്വാർഥയായ ഇളയമ്മ. അവരുടെ കൂടെ എങ്ങാനും എവിടെയെങ്കിലും പോകേണ്ടി വന്നാൽ പഴി കേൾക്കേണ്ടി വരും. ബസ് വരാൻ വൈകിയാൽ പറയെ വേണ്ട എന്തൊക്കെ പറയും എന്ന്. കണികാണാൻ കൊള്ളില്ല ശരണം കെട്ടവളെയും കൂട്ടി വന്നിട്ട് എന്നൊക്കെയുള്ള ചീത്ത വിളികൾ എന്റെ കുഞ്ഞു മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. (ഇന്ന് അവരുടെ മക്കളൊക്കെ കൂലിപ്പണിയെടുത്തു ജീവിക്കുന്നു. ഞാൻ രണ്ട് ഡോക്ടറുടെ അമ്മയായി എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കുന്നു ) ചില നേരത്ത് ചില ആളുകൾ ചിലരോട് പറയുന്നചില വാക്കുകൾ ചില ചലനങ്ങൾ ഉണ്ടാക്കും.ഒറ്റയ്ക്ക് അനുഭവിച്ചവേദനകളും സ്വയം തുടച്ച കണ്ണു നീരും ആയിരിക്കാം ഒരുപക്ഷെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം.

ഞാൻ 10 th ൽ പഠിക്കുമ്പോഴാണ് അമ്മയ്ക്ക് തൈറോയ്ഡ് ഓപ്പറേഷനു വേണ്ടി തലശ്ശേരി govt. ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുന്നത്. കൂടെ നിൽക്കാൻ ആരുണ്ട്. ഏട്ടനും ഞാനും മാത്രം.

ആരെല്ലാം ഉണ്ടായിട്ടും ഒരു കൈ തന്ന് സഹായിക്കാൻ ആരും ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അന്ന് ഞാൻ മനസ്സിലാക്കി.
എന്റെ അമ്മയ്ക്ക് ഞാനും ഏട്ടനും പിന്നെ ഇളയമ്മയുടെ മൂന്ന് മക്കൾ ഒരു ചേച്ചിയും രണ്ട് ചേട്ടൻ മാരും അതിൽ ഒരാളാണ് ആത്മഹത്യ ചെയ്തത്. എന്തോ പ്രേമ നൈരാശ്യം എന്ന് പറയുന്നത് കെട്ടു.

ചേച്ചി അമ്മയെ കാണാൻ വന്നതായിരുന്നു. ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ അമ്മയ്ക്ക് കൂടെ നിൽക്കാൻ വേറെ ആരും ഇല്ലാത്തതിനാൽ അവൾ അവിടെ നിന്നു. അവൾ ഇരട്ട കുട്ടികളെ പ്രസവിച്ചു ആറു മാസമേ ആയിട്ടുള്ളു. ആ കുട്ടികളെ വീട്ടിൽ മൂത്ത മകളുടെ അടുത്ത് നിർത്തിയാണ് അമ്മയെ നോക്കാൻ ചേച്ചി തയ്യാറായത്. അതിന് ഇളയമ്മയുടെ അടുത്ത് നിന്ന് വഴക്ക് നല്ല വണ്ണം കേൾക്കേണ്ടി വന്നിട്ടുണ്ട്.(അന്നും ഇന്നും എനിക്ക് അവൾ അമ്മയ്ക്ക് തുല്യമാണ്. എന്തൊക്കെ പ്രാരാബ്ദമാണെങ്കിലും അവളുടെ മക്കൾക്ക് കൊടുക്കുന്നപോലെ ഓരോഹരി എന്നും എനിക്കും തരും.. ഇന്ന് അവൾ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കുന്നു.)

രാവിലെ ഓപ്പറേഷൻ കഴിഞ്ഞ് പുറത്ത് കൊണ്ട് വന്ന് കിടത്തിയ അമ്മയ്ക്ക് കുറച്ചു കഴിഞ്ഞപ്പോൾ ബ്ലീഡിങ് തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ ഏട്ടൻ കരഞ്ഞു തുടങ്ങി. ഡോക്ടർ എത്രയും പെട്ടന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. തലശ്ശേരി govt. ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യം ഇല്ല. ഏട്ടൻ നിലവിളിയും കരച്ചിലും. ഡോക്ടറുടെ കാല് പിടിച്ചു കരഞ്ഞു. ഞങ്ങൾക്ക് അമ്മയല്ലാതെ ആരും ഇല്ല രക്ഷിക്കണം. കോഴിക്കോട് കൊണ്ടുപോകാൻ എനിക്ക് ആവില്ല അതിനുള്ള ആസ്തിയില്ല പ്രാപ്തിയുമില്ല രക്ഷിക്കണം എന്ന്. ഏട്ടന്റെ കരച്ചിൽ കണ്ട സർജൻ ഡോക്ടർ ഷാനവാസ് വീണ്ടും അമ്മയെ രണ്ടാമതും ഓപറേഷന് വിധേയയാക്കി.
അന്ന് ആ ഡോക്ടർ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഞങ്ങൾക്ക് അമ്മയെ അന്നേ നഷ്ടപ്പെടുമായിരുന്നു.ജീവിതത്തിൽ അമ്മ ഇല്ലാതാകുന്ന നിമിഷം ചിന്തിക്കാൻ കൂടി പറ്റില്ല.

അന്ന് എനിക്ക് ഷാനവാസ് ഡോക്ടറോട് തോന്നിയ ആരാധന ആയിരിക്കാം എന്റെ മകളെ ഒരു സർജൻ ആക്കാൻ എനിക്ക് കഴിഞ്ഞത്.
ജീവിതത്തിൽ നിരവധി തവണ വീണു പോയിട്ടും വീണ്ടും എഴുന്നേറ്റ് നടന്നവരിൽ നിന്നാണ് നമുക്ക് കൂടുതൽ ഗുണമുള്ള പാഠങ്ങൾ പഠിക്കാൻ കഴിയുക..

ബാലാകാല ഓർമ്മകളുമായി വീണ്ടും വരാം..എല്ലാവർക്കും നന്മകൾ നേരുന്നു. 🌹🙏

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: