17.1 C
New York
Monday, November 29, 2021
Home Special ബ്രഹ്മപുത്ര നദി.(നദികൾ സ്നേഹപ്രവാഹങ്ങൾ)

ബ്രഹ്മപുത്ര നദി.(നദികൾ സ്നേഹപ്രവാഹങ്ങൾ)

സുജഹരി.✍

ഭാരത നദികൾ മുഴുവൻ പെണ്ണായിപ്പിറന്നപ്പോൾ, ആൺകുലത്തിൻ്റെ മാനം കാക്കുവാനും, പിതാവായ ബ്രഹ്മനെ പും നരകത്തിൽ നിന്ന് ത്രാണനം ചെയ്യുവാനും വേണ്ടി (ബ്രഹ്മാവിന് അത് ബാധകമെങ്കിൽ ) ജനിച്ച പുരുഷപ്രജയാണ് ബ്രഹ്മപുത്ര!

ജഗദ് പിതാവ് ‘ബ്രഹ്മാവി’ന്റെ പുത്രനാണ് ബ്രഹ്‌മപുത്രയെന്നും, ഹിമാലയത്തിൽ നിന്നുൽഭവിക്കുന്ന ഏക ആൺനദിയാണ് ഇതെന്നും ഐതിഹ്യം.

ചൈന, ഇൻഡ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന മഹാനദിയാണ് ബ്രഹ്മപുത്ര.

തെക്കുപടിഞ്ഞാറൻ തിബത്തിലെ മാനസസരോവർ തടാകത്തിനു സമീപം 
“ചെമയുങ്ദുങ് “ഹിമാനിയിൽ ഉത്ഭവിച്ച്, തുടക്കത്തിൽ ഹിമാലയപർവ്വതനിരയിലൂടെ കിഴക്കോട്ടൊഴുകി, ഉയരക്കാരനായ ‘നംചാബർവ്വ’ പർവ്വത നിരകളെ വലം വച്ച്, ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ അരുണാചൽപ്രദേശിലുള്ള ‘സാദിയ ‘എന്ന സ്ഥലത്തുവച്ച് ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുകയും, ആസ്സാമിന് ജീവനമേകി, ബംഗ്ലാദേശിലേക്ക് കടന്ന്, ഗംഗാനദിയുമായി ചേർന്നാണ് ബംഗാൾ ഉൾക്കടലിൽ ലയിക്കുന്നത്.

ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നായ ബ്രഹ്മപുത്ര ഹിമാലയത്തിന്റെ ഉത്ഭവത്തിനു മുൻപുതന്നെ ഉണ്ടായിരുന്നുവത്രെ. ചൈനയിൽ
‘സാങ്പോ’ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്ന ബ്രഹ്മപുത്ര, തന്റെ 2900കി.മീ ദൈർ‌ഘ്യമുള്ള യാത്രയ്ക്കിടയിൽ 916കി.മീ മാത്രമേ ഭാരതത്തിലൂടെ ഒഴുകുന്നുള്ളു.

ഇന്ത്യൻ സംസ്ഥാനമായ അസമിന്റെ, ഏറ്റവും പ്രധാനപ്പെട്ട ഭൂഭാഗവും, ധാന്യഅറയുമാണ് ബ്രഹ്മപുത്രാതടം. എങ്കിലും, മൺസൂൺ കാലത്ത് മഴയിലൂടെയും, വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയുള്ള, ജലത്തിലൂടെയും, ഗതിമാറിയൊഴുകൽ നിത്യസംഭവമാക്കിയും, ആസ്സാമി ജനതയെ കഷ്ടപ്പെടുത്തുന്ന ബ്രഹ്മപുത്രയ്ക്ക് ‘അസമിന്റെ ദുഃഖം’ എന്ന് വിളിപ്പേരുമുണ്ട്.

ഒരേ സമയം ആസ്സാമിന്റെ ജീവരേഖയും ദുഃഖവുമെന്ന വിരോധാഭാസമാണ് ഈ നദി.

ഏറ്റവുമധികം മഴ ലഭിയ്ക്കുന്ന സ്ഥലങ്ങളിൽ കൂടി കടന്നുപോകുന്ന നദിയുടെ തീരപ്രദേശങ്ങളിൽ
തണുപ്പേറിയതുമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ടീസ്റ്റ, സുബാൻസിരി, മനാസ്, ലോഹിത് തുടങ്ങി നിരവധി പോഷക നദികളുള്ള ബ്രഹ്‌മപുത്ര, ഉൾനാടൻ ജലഗതാഗതത്തിന് സാധ്യതയേറെയുള്ള നദിയാണ് .
തിബറ്റിൽ ബ്രഹ്മപുത്രയുടെ 400കി.മീറ്ററോളം കപ്പൽ‌യാത്രയ്ക്ക് ഉതകുന്നതാണ്.

ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയതും, വെള്ളം ഉൾക്കൊള്ളുന്നതും ബ്രഹ്മപുത്രയാണ്. ആസാമിലെ ‘കാശിരംഗ’ ദേശീയോദ്യാനം  ബ്രഹ്മപുത്രയുടെ കരയിലാണ്.

‘കിഴക്കിന്റെ പ്രകാശ നഗരം’ എന്നറിയപ്പെടുന്ന ഗുവാഹട്ടി,
ഇന്ത്യയിൽ നിന്ന് ചൈനയെ തൊടാവുന്ന ദിബ്രു ഘട്ട് എന്നിവ പ്രധാന തീരപട്ടണങ്ങളാണ്.

ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ‘സുന്ദർബൻസ് ‘ ഗംഗ- ബ്രഹ്മപുത്ര സംഗമ തീരത്താണ്.

നിബിഡ വനങ്ങളും പൈൻ മരക്കൂട്ടങ്ങളുമുള്ള
ചെങ്കുത്തായ തീരങ്ങൾ, ബ്രഹ്മപുത്രയുടെ മാത്രം സവിശേഷതയാണ്.

ഹിമനദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദിയും, ബ്രഹ്മപുത്ര തന്നെ. വൈവിദ്ധ്യമേറിയ സാംസ്കാരിക പൈതൃകത്തിന്റെ ഉടമകളാണ് ബ്രഹ്‌മപുത്രാതീര നിവാസികൾ.

ദേശാതിർത്തികളെ ഇല്ലാതാക്കി,

ഹിമാലയപ്പിറവിയുടെ സാക്ഷ്യപത്രവും
ചരിത്രവും ഹൃത്തിലൊളിപ്പിച്ച് ,

വറ്റാത്ത തെളിനീരുമായി
നെഞ്ചുവിരിച്ചൊഴുകിക്കൊണ്ടേയിരിക്കുന്നു ഈ പ്രതാപശാലി… !!

സുജഹരി.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: