17.1 C
New York
Wednesday, January 19, 2022
Home Special ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന ബാല്യകൗമാരങ്ങൾ (ലേഖനം)

ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന ബാല്യകൗമാരങ്ങൾ (ലേഖനം)

ഉഷ സി നമ്പ്യാർ ✍️

ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സ്വതന്ത്രമായി ചലിക്കാനുള്ള അവസരങ്ങൾ കുറഞ്ഞുവരികയാണ്. പണ്ടൊക്കെ ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അവന്റെ പടിപടിയായുള്ള വളർച്ച നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു. കുട്ടി കമിഴ്ന്നുകിടക്കുന്നതും മുട്ടിലിഴയുന്നതും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതും പിച്ചവെച്ചുനടക്കുന്നതുമൊക്കെ അച്ഛനമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ആഹ്ലാദം ജനിപ്പിക്കുന്ന കാഴ്ചകളാണ്.

കൈതോലപ്പായയിൽ കമിഴ്ന്നുകിടന്നു നീന്തുമ്പോൾ പരുക്കൻ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ അവൻ പഠിക്കുന്നു. യാതൊരു വിലക്കുമില്ലാതെ കോണിപ്പാടികൾ കയറാനും  ഓടാനും ചാടാനും മുറ്റത്തും പരിസരങ്ങളിലും പ്രകൃതിയോട് കിന്നാരം പറഞ്ഞു നടക്കുമ്പോൾ  കുട്ടി സ്വയം  ആർജ്ജിക്കുന്ന കരുത്ത് വളരെ വലുതാണ്. അയൽവക്കത്തെ
കുട്ടികൾക്കൊപ്പം കളിക്കാനും കളിക്കിടയിൽ വരുന്ന പ്രശ്നങ്ങൾ സ്വയം പരിഹരിക്കുകയും ചെയ്യുമ്പോൾ കുഞ്ഞുനാളിൽ  തന്നെ അവർ ജീവിതം പഠിക്കുകയായിരുന്നു.

പ്രശ്നങ്ങളെ അതിജീവിക്കാനും മത്സരബുദ്ധിയോടെ കാര്യങ്ങൾ കാണാനും അവർ പ്രാപ്തരാവുന്നു. ഒരു ജീവിതകാലം മുഴുവൻ ജീവിച്ചുതീർക്കേണ്ട കരുത്ത് കുട്ടിക്കാലത്തുതന്നെ അവർ സ്വയത്തമാക്കുന്നു. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്ക് മാറിയപ്പോൾ കുട്ടികൾ മാത്രമായി രക്ഷിതാക്കളുടെ ലോകം.

തന്റെ കുഞ്ഞ് അത്യന്താധുനിക സൗകര്യങ്ങളിൽ വളരണമെന്ന് ഓരോ രക്ഷിതാവും മത്സരിക്കുന്നു. അടച്ചുപൂട്ടിയ വീടിന്റെ അകത്തളങ്ങളിൽ പതുപതുത്ത ബേബി ബെഡ്ഡിലും  സോഫാസെറ്റികളിലും വാക്കറുകളിലൂം ശൈശവം ചിലവഴിച്ച കുട്ടികൾക്ക്  ശരിയായവിധത്തിലുള്ള ശാരീരിക വികാസം ലഭിക്കുന്നില്ല എന്നു മാത്രമല്ല പ്രകൃതിയോടും സമൂഹത്തോടുമുള്ള ആദരവും ഇഷ്ടവും കുറഞ്ഞു വരികയും ചെയ്യുന്നു . 

എൽ. കെ. ജി ക്ലാസ്സുമുതൽ പരസഹായത്തോടുകൂടി സ്കൂൾ ബസ്സിൽ കയറാനും സീറ്റിൽ ഇരുന്ന്‌ യാത്രചെയ്യുവാനുമുള്ള അവസരം കൂടിയായപ്പോൾ കുട്ടികൾ കൂടുതൽ മടിയന്മാരും ബലക്ഷയമുള്ളവരുമായി മാറി.(കുട്ടികളെ ബസ്സിൽ കൈപിടിച്ച് കയറ്റി യില്ലെങ്കിലും, കുട്ടിക്ക് സീറ്റ് കിട്ടാതെയും വരുമ്പോൾ പരാതിപ്പെടുന്ന രക്ഷിതാക്കളെ ഓർത്തുപോകുന്നു). എന്തിനേറെ കോളേജ് വിദ്യാർത്ഥികൾ വരെ ഈ പരാതികൾ പറയുന്നു. അവർക്ക് കൂടുതൽ സമയം നിൽക്കാൻ കഴിയുന്നില്ല കാലുവേദന കൈവേദന, ഊരവേദന, തലവേദന എന്നിങ്ങനെ പോകുന്നു പരിദേവനങ്ങൾ. ഇത്തരം ബലക്ഷയം പിടിച്ച യുവതലമുറയാണോ നാളത്തെ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത്.

പുത്തൻ ഭക്ഷണ രീതികളും  പുതുതലമുറയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു. ജങ്ക് ഫുഡിന്റെ മയാലോകത്താണവർ. സ്കൂളുകളും കോളേജുകളും വിട്ടാൽ കോഫീപാർലറുകളിൽ ഉന്തും തള്ളുമാണ്.

ഈ അടുത്ത ദിവസം ഒരു പ്രൈവറ്റ്ബസ്സിൽ യാത്രചെയ്തപ്പോളുള്ള ഒരു അനുഭവം കൂടി എടുത്തുപറയട്ടെ. ബസ്സിലെ ഫുൾ സീറ്റിലും സ്കൂൾ കോളേജ് വിദ്യാത്ഥികളാണ്. വൃദ്ധരായ ഒട്ടേറെ യാത്രക്കാർ നിന്നുകൊണ്ട് യാത്ര ചെയ്യുന്നു. ഫുൾ ചാർജ് കൊടുത്താണ് കുട്ടികൾ യാത്രചെയ്യുന്നത് എന്നതുകൊണ്ടുതന്നെ കണ്ടക്ടർ നിസ്സഹായനുമാണ്. മനസ്സലിവുള്ള ഒരു കുട്ടിയെ പോലും ആ കൂട്ടത്തിൽ കണ്ടില്ല. കൈയിലിരിക്കുന്ന മൊബൈലിൽനിന്നും തലയുയർത്തിനോക്കിയാലല്ലേ പാവം വൃദ്ധജനങ്ങളെ കാണുവാൻ കഴിയുള്ളൂ.  

പ്രായം രൂപത്തിൽ മാത്രമാണെന്നും മനസുകൊണ്ടും കരുത്ത് കൊണ്ടും അവർ ചെറുപ്പമാണെന്നും ബസ്സിന്റെ ചാഞ്ചാട്ടത്തിൽ അതിവിദഗ്ദ്ധമായി പിടിച്ചുനിൽക്കുന്ന അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ടപ്പോൾ തോന്നിപ്പോയി. പ്രിയ ബാല്യകൗമാരങ്ങളെ സ്വയം കരുത്തരാവൻ ശ്രമിക്കുവിൻ…

ഉഷ സി നമ്പ്യാർ ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22 ന്

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22 നു നടക്കും.മത്സരങ്ങൾ ഫ്‌ളവേഴ്സ്...

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...
WP2Social Auto Publish Powered By : XYZScripts.com
error: