17.1 C
New York
Sunday, April 2, 2023
Home Special പർവ്വത ദിനം.

പർവ്വത ദിനം.

ഡിസംബർ 11 പർവ്വത ദിനം ആയി ആചരിക്കുന്നു
ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവ്വതം. പർവ്വതവും, കുന്നും ഒരുപോലെയല്ല. അവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ വളരെ ഉയരം കുറഞ്ഞ ഭൂപ്രകൃതിയോടുകൂടിയതാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാ‍നും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുക. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം എവറസ്റ്റ് പർവ്വതമാണ്. ഉയരം 8,848 m (29,029 ft). സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വാഗ്രഹത്തിൽ സ്ഥിതിചെയ്യുന്ന ഒളിമ്പസ് മോൺസ് ആണ്. ഉയരം 21,171 m (69,459 ft).

നിർവ്വചനം

പർവ്വതത്തിന് ലോകമെമ്പാടും ഒരുപോലെ അംഗീകരിച്ച ഒരു നിർവ്വചനം നിലവിലില്ല. ഒരു പർവ്വതത്തെ നിർവ്വചിക്കാനുള്ള അളവുകോലുകൾ, അതിന്റെ ഉയർച്ച, വ്യാപ്തി, ചരിവ്‌, അകലം, തുടർച്ച തുടങ്ങിയവയാണ്.

ഒരു ഭൂരൂപം, അത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശനിവാസികളെ ആശ്രയിച്ചും ചിലപ്പോൾ പർവ്വതം എന്ന് വിളിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥിതി ചെയ്യുന്ന ഡേവിഡ്‌സൺ പർവ്വതത്തിന്റെ ഉയരം 990 അടിയാണ്. അമേരിക്കൻ സംജ്ഞയനുസരിച്ച് ഇത് ഒരു പർവ്വതത്തിനു വേണ്ട ഉയരത്തേക്കാൾ 10 അടി കുറവാണ്. ഇതുപോലെ, ഒൿലഹോമയിലെ 824 അടി മാത്രമുള്ള സ്കോട്ട് പർവ്വതവും, തദ്ദേശീയരുടെ ഭാഷാ ഉപയോഗം മൂലം പർവ്വതം എന്ന് അറിയപ്പെടുന്നു.

പർവ്വതത്തിന്റെ നിർവ്വചനങ്ങൾ താഴെ നൽകിയിരിക്കുന്നു.

സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ചുരുങ്ങിയത് 2500m(8202ft) ഉയരം.(8000 അടിയിൽ കൂടുതൽ ഉയരമുള്ളവയെ സാധാരണ കൊടുമുടിയായി കണക്കാക്കാറുണ്ട്)
സമുദ്ര നിരപ്പിൽ നിന്നും 1500m(4921 ft.)– 2500m(8202 ft) ഉയരവും, 5 ഡിഗ്രിയിലധികം ചരിവും. -പർവ്വതം
സമുദ്ര നിരപ്പിൽ നിന്നും 1000m(3280 ft.)– 2500m(4921 ft)ഉയരം . -മലകൾ
സമുദ്ര നിരപ്പിൽ നിന്നും 300m(984 ft.)– 1000m(3280 ft) ഉയരം -കുന്നുകൾ.
സമുദ്ര നിരപ്പിൽ നിന്നും 900m(2952 ft.)കൂടുതൽ ഉയരമുള്ള ഭൂരൂപങ്ങളെ ഇൻഡ്യയിൽ പർവ്വതമായിട്ടാണ് കണക്കാക്കുന്നത് (പർവ്വതങ്ങളുടെ മറ്റ് സവിശേഷതകളും ഉണ്ടാവണം)
ഈ നിർവ്വചനപ്രകാരം പർവ്വതങ്ങൾ ഏഷ്യയുടെ 64 ശതമാനവും, യൂറോപ്പിന്റെ 25 ശതമാനവും,തെക്കേ അമേരിക്കയുടെ 22 ശതമാനവും, ആസ്ട്രേലിയയുടെ 17 ശതമാനവും, ആഫ്രിക്കയുടെ 3 ശതമാനവും സ്ഥലത്തെ ആവരണം ചെയ്യുന്നു. ആകെ ഭൂമിയുടെ 24 ശതമാനം കരപ്രദേശങ്ങൾ പർവ്വതങ്ങളാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ 10 ശതമാനം പർവ്വതപ്രദേശങ്ങളിൽ ജീവിക്കുന്നു. ലോകത്തെ ഭൂരിഭാഗം നദികളുടെയും സ്രോതസ്സ് പർവ്വതങ്ങളാണ്. അതുപോലെ ലോകജനതയുടെ പകുതിയിലധികം പേർ ജലത്തിനായി പർവ്വതങ്ങളെ ആശ്രയിക്കുന്നു.

സവിശേഷതകൾ

വളരെ ഉയർന്ന് നിൽക്കുന്ന പർവ്വതങ്ങളും, ധ്രുവങ്ങൾക്കരികിലായി സ്ഥിതിചെയ്യുന്ന പർവ്വതങ്ങളും, അന്തരീക്ഷത്തിലെ തണുത്ത പാളികളുമായി കൂടിച്ചേർന്നുകിടക്കുന്നതിനാൽ, അവ തുടർച്ചയായുള്ള മഞ്ഞിന്റെ പ്രവർത്തനം മൂലം ദ്രവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ദ്രവിക്കപ്പെടുന്നതിനാൽ, ഈ പർവ്വതങ്ങളുടെ മുകൾഭാഗത്ത് പിരമിഡ് ആകൃതിയിൽ കൂർത്ത കൊടുമുടികൾ രൂപപ്പെടുന്നു. ഇങ്ങനെയുള്ള ചില പർവ്വതങ്ങളിൽ മഞ്ഞുപാളികൾ ഉരുകി മഞ്ഞുതടാകങ്ങൾ രൂപം കൊള്ളാറുണ്ട്. ഭൂട്ടാനിൽ ഇത്തരത്തിൽ മൂവായിരത്തോളം മഞ്ഞുതടാകങ്ങളുണ്ട്. ദ്രവീകരണം മൂലവും, കാലാവസ്ഥ മൂലം ജീർണ്ണമാക്കപ്പെടുന്നതിനാലും, പർവ്വതങ്ങളുടെ സവിശേഷതകൾക്ക് വ്യത്യാസം വരാറുണ്ട്.

ഉയർന്നു നിൽക്കുന്ന പർവ്വതങ്ങളിൽ മുകൾഭാഗത്തും, താഴെയും വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ, വ്യത്യസ്ത ഉയരങ്ങളിൽ വ്യത്യസ്ത ജൈവമേഖലകൾ കാണപ്പെടുന്നു. ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ മരങ്ങൾ വളരാത്തതിനാൽ അവിടം ആൽ‌പൈൻ രീതിയിൽ, ഉത്തരധ്രുവമേഖലാപ്രദേശത്തെ മരവിച്ച വൃക്ഷശൂന്യസമതലമൈതാനം (തുന്ദ്ര) പോലെ കാണപ്പെടുന്നു.. ഇതിനു തൊട്ടുതാഴെയായി, തണുപ്പിനെയും, വരൾച്ചയെയും അതിജീവിക്കാൻ കഴിവുള്ള കോണിഫർ വൃക്ഷങ്ങൽ കാണപ്പെടുന്നു. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലെ പർവതങ്ങളിലെ ചെങ്കുത്തായ വശങ്ങളും, കുറഞ്ഞ താപനിലയും, അവിടെ വ്യത്യസ്തങ്ങളായ ജന്തുവർഗ്ഗവും, സസ്യവർഗ്ഗവും കാണപ്പെടാൻ കാരണമാകുന്നു. ഇങ്ങനെ പർവ്വതങ്ങളിൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകൾ കാണപ്പെടുന്നതുമൂലം, ഇവിടങ്ങളിലെ ചില സസ്യങ്ങളുടെയും, ജന്തുക്കളുടെയും സാന്നിദ്ധ്യവും, സഞ്ചാരവും, അവയ്ക്ക് അനുയോജ്യമായ ഏതാനും മേഖലകളിൽ മാത്രമായി ഒറ്റപ്പെടുന്നു. എന്നാൽ പറക്കാൻ കഴിവുള്ളതിനാൽ, പക്ഷികൾ അനുയോജ്യമായ മറ്റു വാസസ്ഥലങ്ങളിലേക്ക് yദേശാന്തരഗമനം നടത്തുന്നു. ഇത്തരം ഒറ്റപ്പെട്ട പരിസ്ഥിതികൾ സ്കൈ ഐലാന്റ്സ് എന്നറിയപ്പെടുന്നു.

കടുത്ത കാലാവസ്ഥയും, കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ അഭാവവും കാരണം, പർവ്വതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താഴ്വരകളാണ് മനുഷ്യവാസത്തിന് കൂടുതൽ അഭിലഷണീയം. ഉയർന്ന പ്രദേശങ്ങളിൽ, വായുവിൽ ഓക്സിജന്റെ അളവു കുറവും, സൌരവികിരണം ഏൽക്കാനുള്ള സാധ്യത കൂടുതലുമാണ്.

ലോകമെമ്പാടുമുള്ള മിക്ക പർവ്വതങ്ങളും പർവ്വതനിരകളും അതിന്റെ സ്വാഭാവിക രീതിയിൽ സംരക്ഷിക്കപ്പെട്ട് വിനോദസഞ്ചാരത്തിനായി ഉപയോഗപ്പെടുത്തുമ്പോൾ, മറ്റുള്ളവ മരത്തടി ഉല്പാദനം, ഖനനം, കന്നുകാലിമേയ്ക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഒട്ടും ഉപയോഗിക്കാതെ കിടക്കുകയോ ചെയ്യുന്നു. ചില പർവ്വതങ്ങളുടെ കൊടുമുടികളിൽ നിന്നും മനോഹരമായ ദൂരകാഴ്ചകൾ കാണാമെങ്കിൽ, മറ്റു ചിലവ ഘോരവനങ്ങളാണ്.

പർവ്വതങ്ങൾ മണ്ണും പാറയും മറ്റ് അനുബന്ധവസ്തുക്കളും കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ആറ് ഫലകങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ഏതെങ്കിലും രണ്ടെണം ചലിക്കുകയോ, പരസ്പരം കൂട്ടിയിടിക്കുകയോ ചെയ്യുമ്പോൾ, വളരെയധികം പ്രദേശങ്ങൾ ഉയർത്തപ്പെടുകയും, പർവ്വതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.

ഇനങ്ങൾ

പർവ്വതങ്ങൾ രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിലും സ്വഭാവത്തിലും അഞ്ചായി തരംതിരിക്കുന്നു.

മടക്കു പർവ്വതങ്ങൾ

ഏറ്റവും സാധാരണമായി കാണപ്പെടുന്ന പർവ്വതവിഭാഗമാണ് മടക്കുപർവ്വതങ്ങൾ. ഹിമാലയം (ഏഷ്യ), ആൽ‌പ്സ് (യൂറോപ്പ്) എന്നിവ മടക്കുപർവ്വതങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആയിരക്കണക്കിന് മീറ്റർ കനമുള്ള അവസാദശിലാപടലങ്ങളിൽ സമ്മർദ്ദത്തിന്റെ ഫലമായി മുകളിലോട്ടും താഴോട്ടും മടക്കുകൾ ഉണ്ടായിട്ടാണ് മടക്കുപർവ്വതങ്ങൾ രൂപം കൊള്ളുന്നത്.

ബ്ലോക്ക് പർവ്വതങ്ങൾ
(ഫോൾട്ട് ബ്ലോക്ക് പർവ്വതങ്ങൾ)

അർധവൃത്താകാര പർവ്വതങ്ങൾ

അർധവൃത്താകാര പർവ്വതം

അഗ്നിപർവ്വതങ്ങൾ

അഗ്നിപർവ്വതം

ഫലകങ്ങളുടെ ചലനത്തിൻറെ ഫലമായി ഉണ്ടാകുന്ന വിടവുകൾ വഴി ഉരുകിയ ശിലാദ്രവം ഫലകസീമകളിലൂടെ പുറത്തുവന്നാണ് അഗ്നിപർവ്വതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

പീഠഭൂമി പർവ്വതങ്ങൾ

ദ്രവീകരണ പ്രക്രിയ മൂലം രൂപം കൊള്ളുന്ന കപട പർവ്വതങ്ങളാണ് പീഠഭൂമി പർവ്വതങ്ങൾ. ഇവ സാധാരണയായി മടക്ക് പർവ്വതങ്ങൾക്കരികിലായാണ് കാണപ്പെടുന്നത്. ന്യൂയോർക്കിലെ കാറ്റ്സ്കിൽ പർവ്വതം പീഠഭൂമി പർവ്വതത്തിന് ഒരു ഉദാഹരണമാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: