സാബു വർഗീസ് ശങ്കരത്തിൽ. ഫിലാഡൽഫിയ.
ജനുവരി ഒന്ന് – പുതുയുഗപ്പിറവി ദിനം – നിങ്ങളുടെ മുപ്പത്തി ഒന്നാം വിവാഹ വാർഷിക ദിനം – ഇപ്പോൾ ഇതാ മറ്റൊരു വിശേഷം കൂടി:- രാജുവിന്റെ മുഖ്യ പത്രാധിപത്യത്തിൽ മലയാളി മനസ്സുകളിലേക്ക് ചേക്കേറുവാൻ മലയാളി മനസ് എന്ന പത്രവും 2021 എന്ന ഈ പുതുയുഗ ദിനത്തിൽ പിറക്കുന്നു. ഇന്നേദിവസം ‘മലയാളിമനസ് ‘ എന്ന സമ്പൂർണ്ണ ഓൺലൈൻ പത്രം പ്രസിദ്ധികരിക്കുവാനുള്ള ഈ ചിരകാല സ്വപ്നത്തെ സാഫല്യപ്പെടുത്തി തന്ന സർവ്വേശ്വരന് നന്ദി പറയുകയും, ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുവാൻ എന്റെ പ്രിയ സഹോദരനും, സഹപ്രവർത്തകർക്കും കഴിവു തരട്ടെ എന്നു പ്രാർത്ഥിക്കുകയും ഇങ്ങനെ ഒരു സന്തോഷ വേളയിൽ പങ്കാളിയാകുവാൻ എനിക്കും കുടുംബമായി കിട്ടിയ അവസരത്തിനുളള സന്തോഷവും, നന്ദിയും അറിയിക്കുകയും ചെയ്യുന്നു.
ഒപ്പം ഈ പ്രസ്ഥാനത്തിന് മുഖ്യ ചുക്കാൻ പിടിക്കുന്നതായ നമ്മുടെ ജ്യേഷ്ഠ സഹോദരനും പത്രപ്രവര്ത്തന രംഗത്ത് ലോകം അറിയപ്പെടുന്നതും, മലയാളമനോരമയുടെ ‘സ്വന്തം മകനും ‘ശങ്കരത്തില് ആഗോള കുടുംബസംഗമത്തിന്റെ അഭിമാനവും ‘കുടുംബവത്സലനും’ നിരവധി ബാലജന സഖ്യഅംഗങ്ങളുടെ ശങ്കരച്ചേട്ടനും, കുമ്പഴയുടെ സ്വന്തം ‘തങ്കച്ചായനും ‘ ആയിരിക്കുന്ന ശ്രീ മാത്യു ശങ്കരത്തിലിനോടുളള നന്ദിയും, സ്നേഹവും ഇത്തരണത്തില് വിസ്മരിക്കാവുന്നതിലും അപ്പുറത്താണ്. കൂടാതെ ഈ പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രവര്ത്തിക്കുന്ന ജ്യേഷ്ഠ സഹോദരൻ ബ: ജോൺ ശങ്കരത്തിൽ അച്ചനോടുളള (കോട്ടയം) സ്നേഹാദരുവകള് ഈ തരുണത്തില് അറിയിക്കുന്നു.
സ്നേഹത്തോടെ
സാബു ശങ്കരത്തിൽ & ഫാമിലി
ഫിലഡൽഫിയാ.


mys576314rtjuny tWcBM9P LWgN lbNIVP2