17.1 C
New York
Wednesday, January 19, 2022
Home Special പ്രിയങ്കാ ഗാന്ധി - ജന്മദിനം.

പ്രിയങ്കാ ഗാന്ധി – ജന്മദിനം.

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് പ്രിയങ്ക ഗാന്ധി വാദ്ര (ജനനം: ജനുവരി 12, 1972). രാജീവ് ഗാന്ധി ഫൌണ്ടേഷന്റെ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്നു. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകളാണ്. അതുപോലെ തന്നെ ഫിറോസ്, ഇന്ദിര ഗാന്ധി എന്നിവരുടെ കൊച്ചുമകളുമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയായ അവർ 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, റോബർട്ട് വാദ്ര
പ്രിയങ്ക ഗാന്ധി 1972 ജനുവരി 12 ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടേയും ഇറ്റാലിയൻ വംശജയും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സോണിയാ ഗാന്ധിയുടേയും മകളായി ജനിച്ചു. പിതാവ് രാജീവ് ഗാന്ധി നെഹ്രു-ഗാന്ധി കുടുംബത്തിലെ ഒരംഗവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചയാളുമായിരുന്നു. പാർലമെന്റ് അംഗവും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അവരുടെ മൂത്ത സഹോദരനാണ്. മോഡേൺ സ്കൂളിൽ നിന്നും കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിൽ നിന്നും പ്രിയങ്ക സ്കൂൾ പഠനം നടത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. 2010 ൽ സൈക്കോളജിയിലെ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് ബുദ്ധമത പഠനങ്ങളി‍ൽ എം.എ. ഡിഗ്രി ചെയ്തു.

തൊഴിൽ

“… I am very clear in my mind. Politics is not a strong pull, the people are. And I can do things for them without being in politics”
—Gandhi speaking about her joining politics in an interview with Rediff.com

സഹോദരൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലും പൊതുജനങ്ങളുമായി ഇടപെടൽ നടത്താറുണ്ട്‌. മുൻകാലങ്ങളിൽ പൊതുവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു.

2019 ജനുവരി 23 ന്, പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ ചേർന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിതയായി.

ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ 2004 ൽ അവർ അമ്മയുടെ കാമ്പയിൻ മാനേജറും രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളുടെ നിരീക്ഷകയും ആയിരുന്നു.

സ്വകാര്യ ജീവിതം

ഡെൽഹിയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന് ഒരു പരമ്പരാഗത ഹിന്ദു ചടങ്ങിൽ 10 ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്; മകൻ റായ്ഹാൻ, മകൾ മിറായ. പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന അവർ എസ്. എൻ. ഗോയങ്കയാൽ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടർന്നിരുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: