17.1 C
New York
Saturday, January 22, 2022
Home Special പ്രതിഭയെ അടുത്തറിയാൻ..(2)

പ്രതിഭയെ അടുത്തറിയാൻ..(2)

അവതരണം: മിനി സജി

ഇന്നത്തെ പ്രതിഭ: വിനോദ് പെരുവ
അവതരണം: മിനി സജി

നാനൂറ്റിയമ്പത് വൃത്തങ്ങളിൽ മൂവായിരത്തിയഞ്ഞൂറിൽപ്പരം ശ്ലോകങ്ങൾ.

സ്വന്തമായി നാല് വൃത്തങ്ങൾ (വിനോദം ,അനുപദം ,
മൃദംഗരവം ലയനം) കണ്ടുപിടിച്ച അപൂർവ്വപ്രതിഭ.

അത്ഭുതത്തോടും അതിലേറെ സന്തോഷത്തോടും കൂടിയാണ് ഈ വിത്യസ്ഥതപുലർത്തുന്ന പ്രതിഭയെ ഇന്ന്പ രിചയപ്പെടുത്തുന്നത്…


ശ്രീ വിനോദ് പെരുവ
.

2015 മുതൽ വൃത്തത്തിൻ്റെ പൂർണ്ണതയിൽ
ശ്ലോകങ്ങൾ രചിക്കുന്ന അത്ഭുതമാണ് കേൾക്കുന്നത്.

കലാപ്രവർത്തനങ്ങളിലും മൃദംഗവായനയിലും കഴിവുതെളിയിച്ചിട്ടുണ്ട്.

മന്ത്രമോതിരം, വാനപ്രസ്ഥം, ദേവദൂതൻ, മിഴിരണ്ടിലും
വക്കാലത്ത് നാരായണൻകുട്ടി, കളഭം തുടങ്ങി ഇരുപതോളം സിനിമകളിൽ പ്രവർത്തിച്ചു.

ഭാഷാവൃത്തങ്ങളും സംസ്ക്യതവൃത്തങ്ങളും നവീനവൃത്തങ്ങളും പഠിച്ച് എഴുത്തിലൂടെ
നവമാധ്യമങ്ങളിൽ സജീവം. മസ്ക്കറ്റിലെ മലയാളി അസോസിയേഷനുകളിലും സജീവമാണ് വിനോദ്.

യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറത്തിൻ്റെ 2021 ലെ ദേശീയപുരസ്ക്കാരജേതാവാണിദ്ദേഹം.

സുഹൈൽ ബഹ്‌വാൻ കമ്പിനിയിലെ ബിൽഡിങ്ങ് മെറ്റിരിയൽ വിഭാഗത്തിൻ ഫോർമാനായി ജോലിചെയ്തുവരുന്നു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ പെരുവയാണ് സ്വദേശം. ഇപ്പോൾ പതിനഞ്ചുവർഷമായി തമിഴ്നാട്ടിലെ നീലഗിരിയിൽ താമസമാക്കിയിരിക്കുന്നു.

എഴുത്തിന്റെ വഴിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീതവ്യക്തിത്വം..!!

വിനോദ് കണ്ടുപിടിച്ച നാലു വൃത്തങ്ങളിലെഴുതിയ ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു.

വൃത്തം : വിനോദം


വരമിനിയരുളുക ഗിരിസുതതൻപതി, യിവനൊരാശ്രയമായ്,
തിരുജട, വിധുകല, ഫണി, നദിയോടെഴുമനഘശങ്കരനേ!
തവ തിരുമിഴിയിലെയനലതപത്തിലെരിയണമെൻ കദനം,
പ്രതിദിനമകതളിരുരുകുകയാണതുമറിയണേ, നിയതം..!!


വൃത്തം : മൃദംഗരവം.


മലയ്ക്കുമകളുടെ നടയ്ക്കലൊരുതിരി, നമിച്ചിവനുമുഴിയാം
പെരുക്കുമുലകിലെയണുക്കളിനിയുമയൊതുക്കി, വരമരുളൂ..!!
മദിച്ച കലിയിനിയടക്കിയുലകിനു വിധിക്കു നലമഖിലം
ഭജിക്കുമിവരിലുമൊരുക്കു തവ കൃപയതിന്നു നമനശതം..!!


വൃത്തം : അനുപദം.


ഹൃദയകദനമുരുകിയുടനെയലിയണമമ്മേ!
ശ്രിതരിലരുളു, കൃപകളൊഴുകുമൊരു വരദാനം.
കുടജഗിരിയിലമരുമരിയസുഭഗപദത്തിൽ,
തൊഴുതു,ഭജന തുടരുമിവരിലറിവു നിറയ്ക്കൂ..!!


വൃത്തം : ലയനം


സന്ധ്യയിലുരുകുംമനമൊടെ വന്ദനമരുളാം
ചെന്തളിരടിയിൽ നമനമൊടർച്ചന തുടരാം.
ശ്രീഹരി! കരുണാസുധയിനിയേകണമനിശം
ശ്രീധരനടയിൽ ശതശതനാമമുരുവിടാം..!!

അവതരണം: മിനി സജി

COMMENTS

43 COMMENTS

 1. പുതിയ വൃത്തങ്ങളുടെ ലക്ഷണങ്ങളും ഉൾപ്പെടുത്താൻ ശ്രെദ്ധിക്കുക..എഴുത്ത് നന്നായി ട്ടോ

 2. കവിത യിൽ വൃത്തം ഉപേക്ഷിക്കുന്നകാലത്ത് പുതിയ വൃത്തങ്ങൾ സൃഷ്ടിച്ച പ്രതിഭ..വിനോദ് പെരുവയ്ക്ക് അഭിനന്ദനങ്ങൾ.. ഈ പംക്തി പുതുമയാർന്നത്..മിനി സജി.. സജീവം …

 3. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏💞

 4. പുതുമയുള്ള വിഷയം …. അവതരണവും
  മികച്ചത് … ആശംസകൾ 🌹🌹🌹

 5. വളരെ ചെറുപ്പം മുതൽ അറിയാവുന്ന ആൾ… അഭിമാനം.. സന്തോഷം… ആശംസകൾ 😍😍

 6. ആശംസകൾ വിനോദ്. സരസ്വതീകടാക്ഷം എപ്പോഴുമുണ്ടാകട്ടെ.

 7. നല്ല അവതരണ ശൈലിയും നല്ല വരികളും മികവാർന്ന ആശയങ്ങളും 💕💕💕❤❤❤❤❤

 8. ഗ്രേറ്റ്, വൃത്തം നോക്കി കവിതകൾ എഴുതുന്നവർ ഇന്നും ഉണ്ട് എന്നത് മലയാള ഭാഷയുടെ ഭാഗ്യം.

 9. വൃത്തം എന്നാൽ എന്താണന്ന് പോലും അറിയാത്ത മലയാളിക്ക്, നാല് വൃത്തങ്ങൾ മലയാളിക്ക് നൽകിയ പ്രിയ സഹപാഠിക്ക് ആശംസകളും അതിലേറെ അഭിനന്ദനങ്ങളും

 10. ഇത്തരം പ്രതിഭകളെ സമൂഹം അറിഞ്ഞേ തീരുമഹാന്മാർ തന്നെ യി വർ –

 11. വളരെ നല്ലത്… നല്ലൊരു പ്രതിഭയെ അടുത്തറിയാൻ പറ്റിയതിൽ സന്തോഷം 👍🏼👍🏼

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: