17.1 C
New York
Wednesday, October 5, 2022
Home Special "പ്രതിഭകളെ അടുത്തറിയാൻ" - 1 - കൽപ്പറ്റ നാരായണൻ

“പ്രതിഭകളെ അടുത്തറിയാൻ” – 1 – കൽപ്പറ്റ നാരായണൻ

✍മിനി സജി

പ്രതിഭ: കൽപ്പറ്റ നാരായണൻ, അവതരണം: മിനി സജി

സാഹിത്യ , സാസ്കാരിക വിമർശകരുടെ പട്ടികയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരാണ് കൽപ്പറ്റ നാരായണൻ.

എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുവാനും ചരിത്രത്തെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത് മലയാളഭാഷക്ക് കൈമാറുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മഹാന്മാരുടെ ജീവചരിത്രക്കുറിപ്പുകളും, നോവലുകളും
സമുഹത്തിനു കൈമാറിക്കൊണ്ട് ഇന്നും എഴുതുകയാണ്
കോഴിയോ, മുട്ടയോ ആദ്യം? എൻ്റെ സംശയാത്മാവേ
മുട്ടതന്നെയാണ് ആദ്യം. മനുഷ്യചരിത്രത്തിൽ അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

കൃതികൾ:
എവിടമിവിടം (നോവൽ മാതൃഭൂമി ബുക്സ് 2021) ഒരു സിനിമാ പ്രേക്ഷകൻ്റെ ആത്മകഥ, ഓർക്കാപ്പുറങ്ങൾ (കവിതാ സമാഹാരം, ഈ കണ്ണടയൊന്നുവെച്ചുനോക്കൂ, ഒഴിഞ്ഞ വൃക്ഷഛായയിൽ, ഏതിലയും മധുരിക്കുന്ന കാടുകളിൽ, സമയപ്രഭു, തത്സമയം, ഇത്രമാത്രം , നിഴലാട്ടം, ഒരു മുടന്തൻ്റെ സുവിശേഷം, കോന്തല, എൻ്റെ ബഷീർ, മറ്റൊരു വിധമായിരുന്നെങ്കിൽ, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയും ഒപ്പുവെച്ചിട്ടില്ല.

പുരസ്കാരങ്ങൾ :

കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്കാരം,
ബഷീർ അവാർഡ്, ഡോ.ടി. ഭാസ്കരൻ അവാർഡ്, മസ്കറ്റ് പ്രവാസി മലയാളി അവാർഡ് , വി.ടി കുമാരൻ അവാർഡ് , സി പി ശിവദാസൻ അവാർഡ് , പി കെ .രാജൻ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും ആദരവുകളും തേടിയെത്തിയിട്ടുണ്ട്.

ഞാനും ഗാന്ധിയും രക്തസാക്ഷികളായത് ഇന്നാണ് ആഘോഷിക്കണ്ടേ: അവൾ ചോദിച്ചു.
ഒരു ജനുവരി മുപ്പതിനായിരുന്നു ഞങ്ങളുടെ വിവാഹം . ഗാന്ധിക്ക് ചുമതല കൂടുകയാണ് ( മതിലുകൾ) സമകാലിക വിഷയങ്ങളുമായി കലഹിച്ച് പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും കുപിതമായ ചില സായാഹ്നങ്ങളിൽ ഞാനെന്നെ വിരട്ടിയിട്ടുണ്ടെന്ന് സ്വയമെഴുതുന്ന മറ്റൊരു സാഹിത്യവിമർശകനെ പകരം വെയ്ക്കാനില്ല .
നീയെന്തിനെഴുതുന്നു എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തുന്നുമുണ്ട്. ഞാൻ എന്നോട് വലിയ രഞ്ജിപ്പിലായ ചില തെളിഞ്ഞ പ്രഭാതങ്ങളിൽ എനിക്കതിൻ്റെ ഉത്തരമറിയാമെന്നും കവി പറയുന്നു.

കവിതയിലൂടെ മാത്രം ആവിഷ്കരിക്കാവുന്ന ചില നിശ്ശബ്ദതകളുണ്ടെന്നും കവിതയില്ലെങ്കിൽ വേണ്ടുംവിധം പ്രത്യക്ഷപ്പെടാനാവാത്ത ചില മൂകതകൾ പുറത്തു കാണിക്കാൻ മറ്റുവഴിയില്ലയെന്നും പറയുന്നു. മറ്റൊരു ഭാഷയിലും ആവിഷ്കരിക്കാനാവാത്ത ഉണ്മയുടെ ഭാഷയാണതിന്. സൂക്ഷ്മമായ സംവേദനക്ഷമത എത്തിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന കവിതകൾ.

കാഴ്ച മങ്ങിയപ്പോൾ
എൻ്റെ കവിസുഹൃത്ത്
വാതിലിനു പകരം
ചുമരിലൂടെ
അകത്ത് കടക്കാൻ ശ്രമിച്ചു.
അവിടെ വാതിലൊന്നുമില്ല
അല്പം ഈർഷ്യയോടെ
മകൻ പറഞ്ഞു
ഞാനോർത്തു
അയാൾ
കവിതയിൽച്ചെയ്തു കൊണ്ടിരുന്നത്
ഇനി ജീവിതത്തിലും ചെയ്യും
ചുവരുകൾ
അയാൾക്കിനി മുന്നിലുള്ളത് മുഴുവൻ വാതിലുകൾ. (വാതിൽ )

✍മിനി സജി

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: