17.1 C
New York
Thursday, December 2, 2021
Home Special "പ്രതിഭകളെ അടുത്തറിയാൻ" - 1 - കൽപ്പറ്റ നാരായണൻ

“പ്രതിഭകളെ അടുത്തറിയാൻ” – 1 – കൽപ്പറ്റ നാരായണൻ

✍മിനി സജി

പ്രതിഭ: കൽപ്പറ്റ നാരായണൻ, അവതരണം: മിനി സജി

സാഹിത്യ , സാസ്കാരിക വിമർശകരുടെ പട്ടികയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരാണ് കൽപ്പറ്റ നാരായണൻ.

എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുവാനും ചരിത്രത്തെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത് മലയാളഭാഷക്ക് കൈമാറുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മഹാന്മാരുടെ ജീവചരിത്രക്കുറിപ്പുകളും, നോവലുകളും
സമുഹത്തിനു കൈമാറിക്കൊണ്ട് ഇന്നും എഴുതുകയാണ്
കോഴിയോ, മുട്ടയോ ആദ്യം? എൻ്റെ സംശയാത്മാവേ
മുട്ടതന്നെയാണ് ആദ്യം. മനുഷ്യചരിത്രത്തിൽ അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

കൃതികൾ:
എവിടമിവിടം (നോവൽ മാതൃഭൂമി ബുക്സ് 2021) ഒരു സിനിമാ പ്രേക്ഷകൻ്റെ ആത്മകഥ, ഓർക്കാപ്പുറങ്ങൾ (കവിതാ സമാഹാരം, ഈ കണ്ണടയൊന്നുവെച്ചുനോക്കൂ, ഒഴിഞ്ഞ വൃക്ഷഛായയിൽ, ഏതിലയും മധുരിക്കുന്ന കാടുകളിൽ, സമയപ്രഭു, തത്സമയം, ഇത്രമാത്രം , നിഴലാട്ടം, ഒരു മുടന്തൻ്റെ സുവിശേഷം, കോന്തല, എൻ്റെ ബഷീർ, മറ്റൊരു വിധമായിരുന്നെങ്കിൽ, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയും ഒപ്പുവെച്ചിട്ടില്ല.

പുരസ്കാരങ്ങൾ :

കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്കാരം,
ബഷീർ അവാർഡ്, ഡോ.ടി. ഭാസ്കരൻ അവാർഡ്, മസ്കറ്റ് പ്രവാസി മലയാളി അവാർഡ് , വി.ടി കുമാരൻ അവാർഡ് , സി പി ശിവദാസൻ അവാർഡ് , പി കെ .രാജൻ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും ആദരവുകളും തേടിയെത്തിയിട്ടുണ്ട്.

ഞാനും ഗാന്ധിയും രക്തസാക്ഷികളായത് ഇന്നാണ് ആഘോഷിക്കണ്ടേ: അവൾ ചോദിച്ചു.
ഒരു ജനുവരി മുപ്പതിനായിരുന്നു ഞങ്ങളുടെ വിവാഹം . ഗാന്ധിക്ക് ചുമതല കൂടുകയാണ് ( മതിലുകൾ) സമകാലിക വിഷയങ്ങളുമായി കലഹിച്ച് പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും കുപിതമായ ചില സായാഹ്നങ്ങളിൽ ഞാനെന്നെ വിരട്ടിയിട്ടുണ്ടെന്ന് സ്വയമെഴുതുന്ന മറ്റൊരു സാഹിത്യവിമർശകനെ പകരം വെയ്ക്കാനില്ല .
നീയെന്തിനെഴുതുന്നു എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തുന്നുമുണ്ട്. ഞാൻ എന്നോട് വലിയ രഞ്ജിപ്പിലായ ചില തെളിഞ്ഞ പ്രഭാതങ്ങളിൽ എനിക്കതിൻ്റെ ഉത്തരമറിയാമെന്നും കവി പറയുന്നു.

കവിതയിലൂടെ മാത്രം ആവിഷ്കരിക്കാവുന്ന ചില നിശ്ശബ്ദതകളുണ്ടെന്നും കവിതയില്ലെങ്കിൽ വേണ്ടുംവിധം പ്രത്യക്ഷപ്പെടാനാവാത്ത ചില മൂകതകൾ പുറത്തു കാണിക്കാൻ മറ്റുവഴിയില്ലയെന്നും പറയുന്നു. മറ്റൊരു ഭാഷയിലും ആവിഷ്കരിക്കാനാവാത്ത ഉണ്മയുടെ ഭാഷയാണതിന്. സൂക്ഷ്മമായ സംവേദനക്ഷമത എത്തിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന കവിതകൾ.

കാഴ്ച മങ്ങിയപ്പോൾ
എൻ്റെ കവിസുഹൃത്ത്
വാതിലിനു പകരം
ചുമരിലൂടെ
അകത്ത് കടക്കാൻ ശ്രമിച്ചു.
അവിടെ വാതിലൊന്നുമില്ല
അല്പം ഈർഷ്യയോടെ
മകൻ പറഞ്ഞു
ഞാനോർത്തു
അയാൾ
കവിതയിൽച്ചെയ്തു കൊണ്ടിരുന്നത്
ഇനി ജീവിതത്തിലും ചെയ്യും
ചുവരുകൾ
അയാൾക്കിനി മുന്നിലുള്ളത് മുഴുവൻ വാതിലുകൾ. (വാതിൽ )

✍മിനി സജി

COMMENTS

20 COMMENTS

 1. നന്നായിട്ടുണ്ട് … പ്രതിഭകളെ പരിചയപ്പെടുത്തൽ തുടരട്ടെ

 2. കൽപ്പറ്റ നാരായണൻ സാറിനെ പരിചയപ്പെടുത്തിക്കൊണ്ട് മിനി സജി തുടക്കമിട്ട പ്രതിഭകളെ അറിയാൻ എന്ന പംക്തിക്ക് എല്ലാവിധ ആശംസകളും.

  കവികളുടെ കുടുംബ പശ്ചാത്തലം കൂടി ഉൾപ്പെടുത്തിയാൽ ഒന്നു കൂടി ഭംഗിയാകും

  • തീർച്ചയായും അടുത്ത ലക്കത്തിൽ എല്ലാ പോരായ്മകളും പരിഹരിക്കാം .അഭിപ്രായത്തിന് നന്ദി’

 3. ,വർഷങ്ങൾക്കു മുന്നേ മാഷിനെ കാണാനും സംസാരിക്കാനും പ്രസംഗം കേൾക്കാനും ഭാഗ്യം കൈവന്നിട്ടുണ്ട് ബാംഗ്ലൂർ സർഗധാര നടത്തിയ സാഹിത്യ സദസ്സിൽ വച്ചാണ് . ശാന്ത മനസ്സിന് ഉടയമായും കാര്യങ്ങകെ ശ്രദ്ധയോട് കേട്ടു മറുപടി നൽകുന്ന നല്ലൊരു എഴുത്തുകാരൻ. മിനി സജി അദ്ദേഹത്തെ പരിച പ്പെടുത്താൻ കാട്ടിയ ആർജവം സ്‌ലാഹനിയം ഒപ്പം മറുനാടൻ മലയാളികൾ നാടിനോടും മലയാള ഭാഷയോടും കാണിക്കുന്ന സ്നേഹത്തിന്റെ നന്മ ഇതു പോലെ ഉള്ള സൈറ്റുകൾ , സന്തോഷത്തോടെ ജീ ആർ കവിയൂർ

  • ഭൂമിയിൽ പൂവായും പുഴുവായും പുല്ലായും പരുന്തായും പനയായും മുയലായും മാനായും മാറുന്ന തേജസ്സുകളിൽ ചിലത് വഴി തെറ്റി കവിതയായി മാറുന്നു എന്ന് പറയുന്നയാളാണ് മാഷ്.

   വിലയേറിയ അഭിപ്രായത്തിന് നന്ദി’

 4. പ്രതിഭകളെ അടുത്തറിയാൻ… മിനി സജിയുടെ അവതരണ ഭംഗി ശ്രദ്ധേയമാണ്.തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
  അബുലൈസ് തേഞ്ഞിപ്പലം

  • കാത്തിരിക്കാം.കരുത്തോടെ ഇനിയും വരും ജീവിച്ചിരിക്കുന്ന പലരേയും സമൂഹത്തിൻ്റെ മുന്നിലെത്തിക്കാൻ

   നന്ദി

  • ഹായ് സ്നേഹം.

   ഇരുട്ടിൽ ഒരെലി കുഞ്ഞിരെ പൂച്ചയെക്കാട്ടി പഠിപ്പിക്കുകയാണ്

 5. എല്ലാ വിധ ആശംസകളും നേരുന്നു.

  • ‘കൈവന്നതോ
   കൈവരാത്തതോ
   കൈവരിച്ചതോ
   കൈവിട്ടതോ
   അല്പനേരം ചിറകടിച്ച് നിശ്ചലയാവുന ഈ പക്ഷി.

 6. എൻ്റെ സുഹൃത്തും കവയിത്രിയുമായ ബഹുമാനപ്പെട്ട മിനി സജി ചെയ്യുന്ന പ്രതിഭകളെ പരിചയപ്പെടുത്തൽ എന്ന പരിപാടി വളരെ ശ്ര ദ്ദേയമായ ഒന്നാണ് – നാരായണൻ മാസ്റ്ററെ പോലെ ഒരാളെ പരിയ ജയപ്പെടുത്താനും, അതിന്ആദ്യമായി അദ്ദേഹത്തെ തന്നെ തെരഞ്ഞടുത്തതിലും ശ്രീമതി മിനി സജിക് രണ്ടാമതൊന്നലോചികേണ്ടി വനിട്ടുണ്ടാവില്ല
  അദ്ദേഹത്തിൻ്റെ – പ്രസംഗ ചാരുതയും ശാന്തമായ പ്രതികരണവും മഹത്തരം തന്നെ ഉദ്ദേഹത്തെ ഈ ഉ ദ്യമത്തിലേക്ക് സ്വീകരിച്ചതിന് ശ്രീമതി മിനി സജി ക്ക് എല്ലാ ആശംസകളും – ഒപ്പം മലയാളി മനസിനും ആശംസകൾ – വലിയൊരു ഉദ്യ മമായിത്തീരും ഇതെന്നതിൽ ഒട്ടും സന്ദേഹമില്ല

  • കൂട്ടെ സ്നേനേഹം
   ‘നന്ദി ഒരാൾ അറിയപ്പെടെണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്

 7. പ്രിയപ്പെട്ട സൗഹൃദങ്ങളുടെ സ്നേഹത്തിന് നന്ദി.
  മലയാളി മനസ്സിനോടും ഹൃദയ ഭാഷയിൽ നന്ദി അറിയിക്കുന്നു. ജീവിതത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ പരിചയപ്പെടുത്തി ഞാനുണ്ടാകും.

  എന്നും

 8. വളരെ നല്ല അവലോകനം,. പ്രതിഭാധനൻമാരെ അടുത്തറിയാൻ സാധിക്കുന്ന രീതിയിലുള്ള അവതരണം. അഭിനന്ദനം

 9. വളരെ നല്ല അവലോകനം,. പ്രതിഭാധനൻമാരെ അടുത്തറിയാൻ സാധിക്കുന്ന രീതിയിലുള്ള അവതരണം. അഭിനന്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: