17.1 C
New York
Saturday, September 18, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം (7)

✍ജാസ്മിൻ ജാഫർ, മുക്കം

‘ ഓണം’ എന്ന വാക്ക് പോലും മനസ്സിൽ കോറിയിടുന്ന ചിത്രം എത്ര മനോഹരമാണ്.. പല വർണ്ണങ്ങളിലുള്ള പൂക്കളങ്ങളും, ഓണപ്പാട്ടുകളും, ഓണക്കളികളും, ഓണപ്പുടവകളും,, കൊതിയൂറും സദ്യകളുമൊക്കെയായി കേരളക്കര മുഴുവൻ ആഘോഷങ്ങളിൽ മുഴുകുന്ന ദിവസങ്ങൾ…

ഈ കൊറോണയുടെ കാലത്താവട്ടെ സ്റ്റാറ്റസുകളിലും, ടച്ച് സ്ക്രീനിലും ടെലിവിഷനിലുമെല്ലാം ഉത്സവം തീർക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ…!!
അതിനേക്കാളുമപ്പുറം കുട്ടിക്കാലത്തെ, പതുപതുത്ത ഓണമോർമ്മകൾ, അപ്പൂപ്പൻ താടി പോലെ മനസ്സിൽ പാറിക്കളിക്കുന്നു….

ദേവൻമാർക്കു പോലും, അസൂയ ഉണ്ടാക്കുന്ന തരത്തിൽ ഭരണം നടത്തിയിരുന്ന മഹാബലി ചക്രവർത്തിയുടെ ഓർമ്മക്ക് വേണ്ടിയാണല്ലോ നാം ഓണം ആഘോഷിക്കുന്നത്… വാക്ക് പാലിക്കാൻ ,വാമനനായി വന്ന മഹാവിഷ്ണുവിന് തന്റെ തലകുനിച്ച് കൊടുത്ത് പാതാളത്തിലേക്ക് അപ്രത്യക്ഷമാവേണ്ടി വന്ന മഹാബലിയുടെ, ഭരണകാലമാണ് എനിക്കേറെ ആകർഷകമായി തോന്നിയിട്ടുള്ളത്… മാതൃകയാക്കേണ്ട ഭരണ കാലം !!!

കുട്ടിക്കാലത്ത് മന:പാഠമാക്കിയ മാവേലിയെക്കുറിച്ചുള്ള പാട്ട് ഈരടികൾ തെറ്റാതെ, ഓർമ്മകളിൽ തെളിഞ്ഞിരിക്കുന്നതും അതു കൊണ്ടാവണം…

“മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.

ആധികൾ വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾപ്പാനില്ല,
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ!

എല്ലാ കൃഷികൾക്കുമെന്നപോലെ
നെല്ലിന്നും നൂറുവിളവതെന്നും
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ.

ആലയമൊക്കെയുമൊന്നുപോലെ
ഭൂലോകമൊക്കെയുമൊന്നുപോലെ
നല്ല കനകംകൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം.

നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിവുമില്ല-
എള്ളോളമില്ല പൊളിവചനം!

വെള്ളിക്കോലാദികൾ നാഴികളു-
മെല്ലാം കണക്കിന്നു തുല്യമത്രേ!
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

നല്ല മഴ പെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.”

മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്രയും നല്ലൊരു കാലം നമുക്കുണ്ടായിരുന്നു എന്ന സങ്കൽപം തന്നെ ഭരണകർത്താക്കൾക്കുമാത്രമല്ല, ഭരിക്കപ്പെടുന്നവർക്കും ,ആത്മവിമർശനം നടത്താനുള്ള അവസരമാണ്…വെറുപ്പും വിദ്വേഷവും കുത്തി നിറച്ച് മനസ്സ് വികൃതമാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യർക്ക്, മാനുഷരെല്ലാരുമൊന്നു പോലെ എന്ന വസ്തുത ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഓരോ ഓണവും കടന്നു വരുന്നത്…!!!

വ്യാധികളുടേയും, ആധികളുടേയും ഇക്കാലത്ത്, കള്ളവും ചതിയും നിർലോഭം, ഒഴുകുന്ന ഇന്നാട്ടിൽ, ഇതൊന്നുമില്ലാത്ത ഒരു കാലത്തെ ഓർമ്മകളിലെങ്കിലും പിടിച്ചു നിർത്താൻ കഴിയുന്നതു തന്നെ മഹാഭാഗ്യം !!
ലോകത്തെവിടെയായാലും മലയാളികൾ ഒരേ മനസ്സോടെ ഓണാഘോഷത്തെ വരവേൽക്കുമ്പോൾ, വർഗ്ഗീയവത്കരിക്കപ്പെടുന്ന നമ്മുടെ
സമൂഹത്തിന് പുനർവിചിന്തനം നടത്താൻ അവസരം കൊടുക്കുകയാണ് ചിങ്ങമാസം ചെയ്യുന്നത്…
ജാതിയുടേയും മതത്തിന്റേയും പേരിൽ, പരസ്പരം ചേരിതിരിഞ്ഞ് ആക്രമിച്ചു കൊണ്ടിരിക്കുന്ന പുതിയ കാഴ്ചകൾക്കിടയിൽ, ഒരുമയുടെ സന്ദേശവുമായി, , വന്നെത്തുന്ന ഓണം മനുഷ്യമനസ്സുകൾക്കിടയിലെ വൻമതിലുകളെ തകർക്കാൻ നിമിത്തമാവുമെന്ന് നമുക്ക് പ്രത്യാശിക്കാം…. അതെ, ഓണം ഒരു പ്രതീക്ഷയാണ്… മലയാളത്തിന്റെ പുതുവത്സരപ്പിറയിൽ,മാനവികതയുടെ നെറ്റിയിലൊരു പൊൻ തൂവലും…

മാവേലി വന്നാലും ഇല്ലെങ്കിലും, മലയാളികൾ കാത്തിരിപ്പ് തുടരുക തന്നെ ചെയ്യും…, ഓണത്തിന്റെ പുതിയ നിറപ്പകിട്ടുകളെ പുൽകിക്കൊണ്ട്…, കൊറോണക്കാലം നഷ്ടപ്പെടുത്തിയ ഓണത്തിന്റെ പഴയ ഭാവത്തെ മനസ്സിലേറ്റി കൊണ്ട്….,

അതെ ഓണം കേരളീയരുടെ ദേശീയോത്സവമാണ്.

ജാസ്മിൻ ജാഫർ, മുക്കം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: