17.1 C
New York
Thursday, October 28, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (15)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

✍മഹിമ നൈനാൻ

അത്തം പത്തോണം.
അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.
ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.
എന്നാൽ ഇവിടെ അങ്ങനെയല്ലാട്ടോ!!!

അത്തനാളിൽ ഒരു നിര പൂവിൽ തുടങ്ങി തുരുവോണ നാളാകുമ്പോഴേക്കും പത്തു നിര പൂക്കളുണ്ട്, ഓരോ നിര പൂവിനും ഓരോ നിറങ്ങളും. ഇവിടെ ഇപ്പോൾ ഇമ്മിണി വല്യ ഒരു പൂക്കളം തന്നെ എന്നു പറയാം. തൊടിയിലുമറ്റുമായി വിവിധ ഇനം, പല നിറങ്ങളിലുള്ള പൂക്കൾ ഉള്ളത് കൊണ്ട് പൂക്കളത്തിന് ഒരു കുറവുമുണ്ടാകില്ല.

പൂന്തോട്ടവും, മുറ്റവുമെല്ലാം നിറയെ ഓണത്തുമ്പികൾ പാറിപറന്നു നടക്കുകയാണ്. അവയെല്ലാം മലയാളി മനസ്സുകൾ പോലെ തന്നെ ഓണത്തെ വരവേൽക്കാന്നുള്ള ആവേശത്തിലാണ്.

ഓണം എന്നും മലയാളി മനസ്സിന് ജാതി – മത ഭേദമന്യേ, അസൂയയും കാപട്യവും ഇല്ലാത്ത വിവിധ നിറങ്ങൾ കൂടിച്ചേരുന്ന ആഘോഷങ്ങളുടെ ആരവമാണ്.
വാമനൻ പാതാളത്തിലേക് ചവിട്ടി താഴ്ത്തിയ അസുരരാജാവായ മഹാബലി തമ്പുരാൻ തന്റെ പ്രജകളായ നമ്മേ കാണാൻ എത്തുന്ന ദിവസം.
കുട്ടികളും, മുതിർന്നവരും എല്ലാം പുത്തൻ ഉടുപ്പുകൾ ധരിച്ചു ഐശ്വര്യത്തോടും സ്നേഹത്തോടും ആഘോഷിക്കുന്ന പോന്നോണം.

എല്ലാരും തന്നെ ഇപ്പോൾ ഉത്രാടപാച്ചിലിലാണ്.
കാളൻ,ഓലൻ, എരിശ്ശേരി തുടങ്ങി ഓണ നാളിന്റെ പ്രധാനകർഷണമായ ഓണസദ്യക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. ഒരുവശത്തു പരിപ്പ് മുതൽ അടപ്രഥമൻ വരെ തയ്യാറാകുന്നു.
മറുവശത്താകട്ടെ ഉപ്പേരിയും, ശർക്കരപുരട്ടിയുമെല്ലാം തയ്യാറായി കഴിഞ്ഞു.
തൊട്ടപ്പുറത്തെ മാവിൻ ചുവട്ടിൽ നിന്നും കുട്ടികളുടെ ബഹളം കേട്ട് ഓടിച്ചെന്നു, അപ്പോഴാണ് അറിഞ്ഞത് ഊഞ്ഞാലാടാൻ ഉള്ള തിടുക്കത്തിലാണ് അവർ. രണ്ടാൾക്കു ഒന്നിച്ചാടാൻ പാകത്തിനു, പൂക്കൾക്കൊണ്ട് അലങ്കരിച്ച നല്ല ഭംഗിയുള്ള ഊഞ്ഞാൽ.

നാട്ടിലായാലും, മറുനാട്ടിലായാലും മലയാളികളുടെ ആഘോഷങ്ങളിൽ എന്നും ഓണത്തിന്റെ മഹിമയ്ക്കു ഒന്നാം സ്ഥാനമാണ്.

വള്ളംകളിയുടെ ആവേശം നിറഞ്ഞ ആർപ്പോ ഇറോ വിളിയും, കസവുമുണ്ടും, സാരിയും ഉടുത്തു ഓണത്തപ്പനെ സാക്ഷിയാക്കിയുള്ള തിരുവാതിര കളിയുടെ ചുവടുകളും, മാനുഷരെല്ലാരും ഒന്നുപോലെ താളത്തിൽ പാടുന്ന ഓണപാട്ടുകൾ… ഇവയെല്ലാം എന്റെ കാതുകളിലിപ്പോൾ ആർത്തിരുമ്പുന്ന തിരമാലകൾ പോലെ കേൾക്കുന്നു.
പെട്ടെന്നു ഞാൻ എന്റെ കണ്ണുകൾ തുറന്നു!!! അതേ, ഇന്ന് തിരുവോണനാളായി.

ഞാൻ തയ്യാറെടുക്കുകയാണ് ഈ പറഞ്ഞ സങ്കൽപ്പങ്ങളെല്ലാം ഉള്ളിൽ ഒതുക്കികൊണ്ട്. സൂം മീറ്റിൽ ആണോ, ഗൂഗിൾ മീറ്റിലാണോ എന്നറിയില്ല. വാട്സ്ആപ്പിൽ കാത്തിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട മാവേലിതമ്പുരാന്റെ ഓൺലൈൻ മീറ്റിംഗിന്റെ ഇൻവിറ്റേഷൻ ലിങ്കിനായി.

✍മഹിമ നൈനാൻ

COMMENTS

9 COMMENTS

  1. മലയാളത്തെ സ്നേഹിക്കുന്ന ഭാഷയെ മനസ്സിലാക്കുന്ന സമൂഹ ജീവിതം എങ്ങനെയാണ് ഇപ്പോൾ നീങ്ങി കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കി തരുന്ന ഉത്തമ വരികൾ….
    Great work🥰

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: