17.1 C
New York
Thursday, October 28, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (14)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

✍സുനർജി വെട്ടയ്ക്കൽ

ഓർമ്മകളിലെ വസന്തമാണ് ഓണം. “മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ ” എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും ആഘോഷിക്കുകയും ചെയ്യുകയാണ് മലയാളികൾ … വർഷത്തിൽ ഒരു ദിവസം ഒരു നേരമെങ്കിലും തിരുവോണനാളിൽ ജന്മനാട്ടിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കണമെന്നത് ഓരോ മലയാളിയുടെയും വലിയ ഒരു ആഗ്രഹമാണ്.

കള്ള കർക്കിടകത്തിലെ ദുരിത പെയ്ത്തും, ഇല്ലായ്മയുടെയും വല്ലായ്മയുടെയും നാളുകൾ കഴിഞ്ഞ് ചിങ്ങം പുലരുമ്പോൾ മാനവും മലയാള മനസ്സും ഒരു പോലെ ആനന്ദം കൊണ്ട് നിറയും. ഓണത്തെ വരവേൽക്കാൻ ആബാലവൃദ്ധം ജനങ്ങളും ഒരുങ്ങും. ഇടവഴിയും നടവഴിയും നടുമുറ്റമൊരുക്കിയും, വിളവെടുത്തും അറനിറച്ചും തുടങ്ങുന്നു ഓണത്തിന്റെ തയ്യാറെടുപ്പ്. പൂപറിക്കലും പൂക്കളം തീർക്കലുമായ് അത്തം തൊട്ട് പത്താം നാൾ തിരുവോണം. പുത്തനുടുപ്പും, ഊഞ്ഞാലാട്ടവും, കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള സദ്യ ഒരുക്കലും, നിലത്ത് ഒരുമിച്ചിരുന്നുള്ള വിഭവ സമൃദ്ധമായ സദ്യയും, ഓണപ്പട്ടും കളികളും തുടങ്ങി പഴയ കാല ഓണത്തെക്കുറിച്ച് ഒരു മലയാളിക്ക് എഴുതിയോ പറഞ്ഞോ തീർക്കുവാൻ കഴിയുമോ…

ഓണത്തെക്കുറിച്ച് എഴുതുവാനോ പറയുവാനോ മാത്രമല്ല വിസ്താരഭയം. ഓണ ഐതിഹ്യങ്ങൾ അറിയുവാനും ഏറെയുണ്ട്. ഏവർക്കും അറിയാവുന്ന ഓണത്തെക്കുറിച്ചുള്ള പ്രധാന ഐതിഹ്യം മഹാബലിയും വാമന മൂർത്തിയെക്കുറിച്ചും ആണല്ലോ…. ഇതിനെപ്പറ്റിയുള്ള പ്രധാന പരാമർശം ഭാഗവത പുരാണത്തിൽ ആണ് കാണുന്നത്. എന്നാൽ ഈ പുരാണ കഥാസന്ദർഭം പിന്നീട് എപ്പോഴോ വാമൊഴിയിലൂടെ ഐതിഹ്യമായ് രൂപപ്പെട്ടതാകാം.. ഈ കഥാ സന്ദർഭം മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമന അവതാര വേളയിൽ ആണല്ലോ… നർമ്മദാ നദിയുടെ വടക്കേ തീരത്ത് മഹാബലി അശ്വമേധയാഗം നടത്തുന്ന അവസരത്തിൽ ആണ് വാമനമൂർത്തി എത്തി ദാനമായ് മൂന്നടി സ്ഥലം ആവശ്യപ്പെടുന്നത് എന്നാണ് എഴുത്തച്ഛൻ ഭാഗവതത്തിൽ പറയുന്നത്. മൂന്നാമത്തെ അടി വെയ്ക്കുവാൻ സ്ഥലം ഇല്ലാതിരുന്ന വേളയിൽ മഹാബലിയുടെ അഭ്യർത്ഥന പ്രകാരമാണ് വാമന മൂർത്തി മഹാബലിയുടെ ശിരസ്സിൽ പാദം വെയ്ക്കുന്നത്. തുടർന്ന് മഹാബലിയെ വാമന മൂർത്തി അനുഗ്രഹിച്ച് സുതലത്തിലേയ്ക്ക് യാത്ര അയക്കുകയുമാണ് ചെയ്തതെന്നും, പിതാമഹനായ പ്രാഹ്ളദനോടൊപ്പമാണ് മഹാബലി സുതലത്തിലേക്ക് യാത്രയായതെന്നും നമുക്ക് മനസ്സിലാക്കാം. ഭൂമിയുടെ അടിയിൽ പാതളമെന്ന് വിളിക്കുന്ന ഒരു ലോകമുണ്ടെന്നും അതിൽ ഒന്നിന് മുകളിൽ ഒന്നായി ഏഴ് വിഭാഗം ഉണ്ടെന്നും അതിലൊരു ശ്രേഷ്ഠമായ സ്ഥാനമാണ് സുതലം എന്നുമാണ് പൗരാണിക സങ്കല്പം.

പുരാണവും ഐതിഹ്യവും എന്തുമാവട്ടെ ഈ കഥയിലെ ചില സാരംശങ്ങൾ എക്കാലത്തും പ്രസക്തമാണ്. ഇതിലെ സന്ദേശങ്ങൾ നമുക്ക് പുതു തലമുറക്ക് പകർന്ന് കൊടുക്കേണ്ടതുമാണ്.

 1. ഒരു ഭരണാധികാരിക്കും എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്തി ഭരണം നടത്താൻ കഴിയില്ല. മഹാബലിയുടെ ഭരണത്തിൽ ദേവന്മാർക്ക് മാത്രമാണ് അതൃപ്തി ഉണ്ടായിരുന്നത്. മറ്റ് എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടായിരുന്നു.
 2. മഹാബലി മൂന്നടി സ്ഥലം കൊടുക്കുവാൻ തുനിയുമ്പോൾ അസുരഗുരു ശുക്രാചാര്യർ ബലിയെ ഉപദേശിച്ചു. എന്നാൽ ഗുരുവിന്റെ വാക്ക് ബലി തള്ളിക്കളഞ്ഞു. തുടർന്ന് ഗുരുവിന്റെ വാക്കുകൾ കേൾക്കാതെ എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നു. മുതിർന്നവരുടെയും ഗുരുക്കന്മാരുടെയും വാക്കുകൾ കേട്ടില്ലെങ്കിൽ നാശമായിരിക്കും ഫലം..
 3. ദാനം അത് അർഹിക്കുന്നവർക്ക് മാത്രമെ നൽകാവൂ. അതിദാനം കൊണ്ട് നഷ്ടങ്ങൾ സംഭവിച്ച മറ്റൊരു പുരാണ കഥാപാത്രമാണല്ലോ കർണ്ണനും.
 4. നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഒരു ഭരണാധികാരിയും തനിക്ക് എന്ത് നഷ്ടങ്ങൾ ഉണ്ടായാലും നിലപാടുകളിൽ ഉറച്ച് തന്നെ നിൽക്കും എന്ന് മഹാബലി നമുക്ക് കാട്ടി തരുന്നു.
  അതെ.. പറഞ്ഞ വാക്ക് പാലിക്കപ്പെടേണ്ടത് തന്നെയാണ്.

ഓണം ഇന്ന് കേരളത്തിന്റെ ഏറ്റവും വലിയ വ്യാപാരോത്സവമായ് മാറിയിരിക്കുന്നു. ഏറ്റവും സുന്ദരമായ ഒരു ഗതകാല സ്മരണകൾ അയവിറക്കുന്ന ഓണം ദേശത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ എല്ലാവരുടേതുമായ് യാതൊരു വിവേചനവും ഇല്ലാതെ ഒത്തൊരു മയോടെ സന്തോഷപൂർവ്വം ആഘോഷിക്കപ്പെടുമ്പോൾ മാത്രമെ പൊന്നോണ സങ്കല്പങ്ങളും സാർത്ഥകമാവുകയുള്ളൂ…..

✍സുനർജി വെട്ടയ്ക്കൽ

COMMENTS

14 COMMENTS

 1. അതിമനോഹരം..മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഓണക്കാലം തിരികെകിട്ടിയു പോലെ…ലേഖകൻ
  സൂചിപ്പിച്ചതുപോലെ ഇന്നത്തെ ഓണം ഒരു
  വ്യാപാരോത്സവമായി തീർന്നതിൽ ഖേദിക്കുന്നു..
  നല്ലെഴുത്ത്..

 2. മനോഹരം .ഓണസ്മൃതികൾ. ലോകത്തിന്റെ ഏതുകോണി ലാണെങ്കിലും ഓണ നാളിൽ മലയാളി മനസ്സുണരും .. ഒന്നാകും.👍👍നല്ല ഏഴുത്ത്. 👍👍

 3. വളരെനല്ല വരികൾ ഒരുപാട് വർഷം പുറകോട്ട് പോയ പോലെ കുറേ നല്ല ഓർമ്മകൾ വന്നു ഒരു പാട് ഇഷ്ടമായി Tku

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: