17.1 C
New York
Thursday, October 28, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (13)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

✍ശ്രീജ മനോജ്, അമ്പലപ്പുഴ

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ മഹാവിഷ്ണുവിന്റെ അവതാരം ആയ വാമനമൂർത്തിക്ക് ചെറിയ ഒരു വില്ലൻ പരിവേഷവും വന്നിട്ടുണ്ട്. മഹാബലി പ്രജക്ഷേമ താത്പരനായിരുന്ന ഒരു ചക്രവർത്തി ആയിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ അഹം ബോധം അഹങ്കാരത്തിന്റെ പിടിയിൽ അമർന്നു പോയി എന്നതാണ് ശ്രീ മഹാഭാഗവാതത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടത്.

ശ്രീ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ മനുഷ്യാവതാരം തുടങ്ങിയത് എന്ന നിലയിൽ വാമനാവതാരം ശ്രദ്ധേയമാണ്. സ്വർഗ്ഗ ലോകവും കീഴടക്കണം എന്ന അഹങ്കാരത്തോടെയും , അത്യാഗ്രഹത്തോടെയും മഹായാഗം നടത്തിയ അസുര ചക്രവർത്തി മഹാബലിയുടെ അഹങ്കാരം നശിപ്പിക്കാൻ, ശ്രീ മഹാവിഷ്ണു വാമനാവതാരമെടുക്കുകയും മഹാബലിയോട് യാഗ ഭൂമിയിൽ എത്തി മൂന്നടി മണ്ണ് യാചിക്കുകയും ചെയ്തു. മഹാബലി ഭക്തിയോടെ സർവ്വതും സമർപ്പിച്ചതിൽ പ്രസാദിച്ചു അദ്ദേഹത്തെ സ്വർഗ്ഗവാസികൾ പോലും കൊതിക്കുന്ന “സുതലം” എന്ന സുന്ദരലോകത്തിന്റെെ ചക്രവർത്തി ആക്കുകയും, അവിടെ മഹാബലി എന്ന ഉത്തമ ഭക്തന്റെ കാവൽക്കാരനായി വാമനൻ നിലകൊള്ളുകയും ചെയ്തു. മഹാബലിയെ അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗത്തിൽ വാഴിക്കുകയും ചെയ്തു എന്ന് ഭാഗവതത്തിൽ പറയുന്നു . തിരുവോണനാളിൽ മഹാബലി ചക്രവർത്തി വാമനമൂർത്തി സമേതനായി പ്രജകളെ കാണാൻ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് കേരളത്തിൽ ഉള്ള സങ്കൽപം.

കഥ എന്തായാലും ഇന്നത്തെ കാലഘട്ടത്തിൽ ശാന്തി,സമാധാനം എന്നിവയൊക്കോ എവിടെയോ പോയ്മറഞ്ഞിരിക്കുന്നു. പൊന്നോണം പോലും ഒരുതരത്തിൽ ആഡംബരവും, ധൂർത്തും കാണിക്കാനുള്ള അവസരം ആയി മാത്രം കണക്കാക്കുന്നു. കോവിഡ് മഹാമാരി അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടും, മനുഷ്യനു മാത്രം അറിവും,ബോധവും ഉണ്ടായില്ല എന്നത് അതിശയകരമായ കാര്യം ആണ്.

ഓണം എന്നാൽ ജാതിമത, വർണ്ണ, സാമ്പത്തിക,സാമൂഹിക വേർതിരിവുകൾ ഇല്ലാതെ ഒരെ മനസ്സോടെ ആഘോഷിക്കാൻ കഴിയണം. സമൃദ്ധിയും, സന്തോഷവും, സമാധാനവും എല്ലാവർക്കും തുല്യമായ് കിട്ടാൻ ഓരോരുത്തരും പ്രവർത്തിക്കണം. അവനവനാത്മ സുഖത്തിന്നായ് ആചരിക്കുന്നത് അപരന്നു സുഖത്തിനായ് വരേണം എന്ന ശ്രീനാരായണ ഗുരുദേവന്റെ വാക്കുകളെ അന്വർത്ഥമാക്കി പ്രവർത്തിക്കാൻ നമുക്കൊരോരുത്തർക്കും എന്ന് സാധിക്കുന്നുവോ അന്നായിരിക്കും യഥാർത്ഥ പൊന്നോണം.

✍ശ്രീജ മനോജ്, അമ്പലപ്പുഴ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: