17.1 C
New York
Monday, September 27, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (11)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (11)

✍മോൻസി കൊടുമൺ

ഏകദേശം എന്റെ ആറുവയസ്സുകാലം എന്റെ വല്യമ്മച്ചിയുടെ കൂടെയാണ് വൈകിട്ട്കിടന്നുറങ്ങുക. എന്റെ അന്നത്തെ ഇഷ്ടതാരം എന്റെ വല്യമ്മച്ചിയായിരുന്നു കാരണം അനേകം കെട്ടുകഥകളും കവിതയും പാട്ടും ചൊല്ലി വല്യമ്മച്ചി ആസ്ഥാനം കരസ്ഥമാക്കി .അമ്മയേക്കാൾ വല്യമ്മച്ചി എന്റെ ഇഷ്ടമനസ്സിൽ ചേക്കേറി പല കഥകളും പറഞ്ഞ് എന്നെ വശത്താക്കി .
അക്കാലത്താണ് മവേലിയെക്കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളും മനസ്സിന്റെ കണ്ണാടിയിൽ പൂക്കളമിട്ടത് . ”മറ്റേന്നാളാണ് മക്കളെ ഓണം ” രണ്ടു ദിവസം മുൻപേ വീടും പുരയിടങ്ങളും വൃത്തിയാക്കി തുടങ്ങും. എന്നേയും വല്യമ്മച്ചി അതിൽ പങ്കാളിയാക്കി എന്റെ വിശ്വാസം അരക്കിട്ടുറപ്പിച്ചു. ദൈവവിശ്വാസത്തേക്കാളും മാവേലിക്കഥകൾക്ക് ഞാൻ പ്രാധാന്യം കൊടുത്തുവോ എന്നുപോലും ഞാൻ ഇപ്പോൾ ചിന്തിക്കുന്നു.
കിടക്കപ്പായയിൽ കിടന്ന് വല്യമ്മച്ചി അടക്കിപ്പിടിച്ചു പറഞ്ഞ മാവേലിക്കഥ കേട്ടുകൊൾക:

മഹാബലി പണ്ട് തപസ്സ് ചെയ്ത് ഇന്ദ്രനെ തോൽപ്പിച്ചു ത്രിലോക രാജാവായി ഭൂമിയിൽ ദേവലോകം സൃഷ്ടിച്ച മഹാനായിരുന്നു. ജാതിമത സീമകളില്ലാതെ കള്ളവും ചതിയും ഇല്ലാത്ത സമത്വസുന്ദരമായ ഒരു ക്ഷേമ രാഷ്ട്രം ഇദ്ദേഹം ഭൂമിയിൽ കെട്ടിപ്പടുത്തു .
ഇത് കണ്ട് ദേവൻമാർക്ക് ഇദ്ദേഹത്തോട് അസൂയ തോന്നി . ദേവൻമാരേക്കാൾ സമർത്ഥനായ ഒരാൾ ഭൂമിയിൽ സ്വർഗ്ഗതുല്യമായ വിധമല്ല, സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരു രാഷ്ട്രമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നുള്ള അസൂയ വർദ്ധിച്ചതുമൂലം ഈ മഹാബലിയെ ഒരു പാഠംപഠിപ്പിക്കണമെന്ന് ദേവൻമാർ നിശ്ചയിച്ചു.

മഹാബലിക്കും ഒരു അഹംഭാവം മനസ്സിൽ ഉദിച്ചു. ദേവൻമാരേക്കാൾ ഞാൻ ജനസമ്മതനായി മാറിക്കഴിഞ്ഞു എന്നുള്ള ഒരു തോന്നൽ . ഈ അഹങ്കാരം ഒന്നു ശമിപ്പിക്കണം . ദേവൻമാരുടെ കീഴിലായി ഭരിക്കുന്ന ഒരാളാക്കി മാറ്റണമെന്നുള്ള മോഹം ദേവൻമാർക്ക് അടിക്കടി തോന്നിത്തുടങ്ങി. അങ്ങനെ മഹാവിഷ്ണു അഞ്ചാമത്തെ അവതാരമായ വാമനരൂപംപൂണ്ട് തനിക്ക് ഭൂമിയിൽ തപസ്സു ചെയ്യാൻ മൂന്നടി സ്ഥലം വേണമെന്നപേക്ഷിച്ചുവെന്നും മൂന്നടി നീളംകുറഞ്ഞ വാമനൻ പെട്ടെന്ന് ഭീമാകാരനായ രൂപം കണ്ട് മഹാബലി ഭയന്നുവെന്നും തനിക്ക് ചതി പറ്റി പ്പോയി ഇനി വാക്കു പാലിക്കാതെതരമില്ല ല്ലോ അതിനാൽ
മഹാബലിയുടെ സമ്മതത്താൽ വാമനൻ രണ്ട് ചുവടുകൊണ്ട് തന്നെ ഭൂമിയും സ്വർഗ്ഗവും അളന്നെടുത്ത് മൂന്നാമത്തെ അടിക്ക് സ്ഥലമെവിടെ ” വാമനന്റെ ചോദ്യം കേട്ട് മഹാബലി ആദ്യം ഒന്നു ഭയന്നെങ്കിലും അൽപനേരം ചിന്തിച്ചതിനുശേഷം പെട്ടെന്ന് സ്വന്തം ശിരസ്സുയർത്തിക്കൊടുത്തു. അങ്ങനെ മഹാബലിയെ പതാളത്തിലേക്കു ചവുട്ടിതാഴ്ത്തിയെന്നു വല്യമ്മച്ചി പറഞ്ഞപ്പോൾ ഒന്നു ഞാൻ നെടുവീർപ്പിട്ടു. എങ്കിലും ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ കാണുവാൻ മഹാവിഷ്ണുവിന്റെ അനുവാദത്തോടു കൂടി വരുമെന്നും അതാണ് നാളത്തെ ഓണ ആഘോഷമെന്നും പറഞ്ഞ് വല്യമ്മച്ചി ലൈറ്റ് ഓഫ് ചെയ്തു.

എന്നാൽ എനിക്ക്മിഴികളടക്കു വാൻ സാധിച്ചില്ല. ഇതു സത്യമാണോ? വല്യമ്മച്ചി അറിയാതെ ഞാൻ രാത്രിയിൽ ലൈറ്റിട്ട് ജനാനലിയിൽ കൂടി മുറ്റത്തേക്ക് പലവട്ടം മാഹാബലി യെ കാണാൻനോക്കിയ കാര്യം മനസ്സിന്റെ മായാ ചെപ്പിൽഇന്നും പതിഞ്ഞു കിടക്കുന്നു.

പക്ഷെ ഇന്ന് അറിവിൽ ഞാൻ അൽപം വളർന്നിരിക്കുന്നു. ഒരു നല്ല ചക്രവർത്തിയെ ദേവൻ മാർ ഇങ്ങനെകടുംകൈ ചെയ്യുമോ? ഈ കെട്ടുകഥകൾ വരും തലമുറക്ക് ഒരു ഗുണപാഠമല്ല കാട്ടിത്തരുന്നത് മറിച്ച് നല്ല കാര്യം ചെയ്ത ഒരു ചക്രവർത്തിയെ ഈശ്വരതുല്യരായ ദേവൻമാർ പതാളത്തിലേക്ക് ചവുട്ടി കൊന്നു കുഴിച്ചുമൂടിയാൽ സത്യസന്ധതക്കും വാക്കു പാലിക്കലിനും എന്താണ് ഒരു വില. മഹാബലികാട്ടിയത് ഒരുബലിയാണ് മഹാബലി തന്റെ ചെങ്കോലും അധികാരവും ഉപേക്ഷിച്ച് ശിരസ്സു കാട്ടി തന്റെ പ്രജകളെ രക്ഷിച്ച നല്ല മനുഷ്യൻ .മഹാബലി വാക്കു പാലിച്ചില്ലായിരുന്നെങ്കിൽ വാമനൻ കേരളത്തിലെ മഹാബലിയുടെ പ്രജകളെ മുഴുവൻ ചുട്ടു ചാമ്പലാക്കുമായിരുന്നില്ലേ?

ഇതെല്ലാം ഐതിഹ്യമാണെങ്കിലും ഇതിൽ ചില യാഥാർത്ഥ്യങ്ങൾ അടങ്ങിയിട്ടുണ്ട് . ശ്രദ്ധിക്കുക.:
ചിങ്ങമാസത്തിൽ പൂർണചന്ദ്രൻ ശ്രാവണനക്ഷത്രത്തിൽ സഞ്ചരിക്കുന്നസുദിനമാണ് തിരുവോണമായി നാം ആഘോഷിക്കുന്നത് . മലയാളികൾക്കെല്ലാം ഹരം പകരുന്ന ഒരു മാസമാണ് പൊന്നും ചിങ്ങമാസം . ഇടവപ്പാതിയെ തുടർന്നു പെയ്യുന്നമഴ ചിങ്ങമാസത്തോടുകൂടി നിൽക്കുന്നു.ഈ മാസങ്ങളിൽ തുമ്പയും മുക്കുറ്റിയും അരളിയും മന്ദാരവുമെല്ലാം പൂത്തുലയുന്നു ശക്തമായ വേനലോ അതിശൈത്യമോ ഇല്ലാത്ത അന്തരീക്ഷം .പൂനിലാവ്ഒഴുകിയെത്തുന്ന സുഖശീതളമായ രാത്രികൾ. പ്രകൃതിയിലെ ഈ മാറ്റങ്ങൾ നവോൻമേഷം പകരുന്നു.

ഓണത്തുമ്പികൾ ആഹ്ലാദഭരിതരായി ആകാശത്തിൽ നൃത്തം വെച്ചു കറങ്ങുന്നു.പുത്തൻ മണികൾ കൊത്തിക്കൊറിക്കാൻ പച്ചക്കിളികൾ പറന്നടുക്കുന്നു . എവിടെ നോക്കിയാലും പുതുമയുള്ള സസ്യഫലങ്ങൾ . കുറഞ്ഞവിലയ്ക്ക് ഭക്ഷ്യസാധനങ്ങൾ ഓണചന്തകളിൽ കുന്നുകൂടുന്നു. കമനീയമായി കടകമ്പോളങ്ങൾ അലങ്കരിക്കപ്പെടുന്നു. അങ്ങനെ അന്തരീക്ഷം ശാന്തമാകുന്നു. കേരളാംബ പച്ചപ്പട്ടിൽ ഉടയാട ചൂടി പവിഴംകണക്കേ പുതുപൂക്കൾ അലങ്കരിക്കുന്നു. അവയുടെ വർണ്ണാഭയായി ഉൻമാദിയായി അവൾ യുവതിയായി ഋതുമതിയായി.

മഹാബലിയെ സ്വീകരിക്കാൻ എന്റെ സങ്ക ൽപത്തിലെ ഓണം വരവായി . ജാതിമതചിന്തകൾക്കതീതമായി പണ്ഡിതപാമര വ്യത്യാസമില്ലാതെ കേരളീയർ ഒന്നടങ്കം ആഘോഷിക്കുന്ന ഒരു ഉത്സവം ഓണമല്ലാതെ മറ്റെന്തുണ്ട്. അതാണ് അമേരിക്കൻ മലയാളികളും ഓണം ആഘോഷിക്കപ്പെടുന്നത്.
എന്നാൽ അനേകംപുസ്തകങ്ങൾ വായിച്ചതിന്റെയും ചില റിസർച്ചു നടത്തിയതിന്റെയും പശ്ചാത്തലത്തിൽ എന്റെ ഓണ സങ്കൽപത്തിനും വിശ്വാസത്തിനും കോട്ടം തിട്ടിയിട്ടുണ്ട്
ഈ കഥയിലെ രണ്ടു കഥാപാത്രങ്ങളാണല്ലോ മഹാബലിയും വാമനനും. ഇത് ഐതിഹ്യമായ ഒന്നാണെങ്കിലും ചില യാഥാർത്ഥ്യങ്ങളുണ്ടെന്നതിന് തെളിവുകളുണ്ട് അതിനേക്കുറിച്ച് നമുക്ക് ഒന്നു ചിന്തിക്കാം.

ഭാരതയുദ്ധത്തിൽ മായാത്ത മുദ്രപതിപ്പിച്ച അശോക ചക്രവർത്തി ബുദ്ധമത വിശ്വാസിമാത്രമല്ല ബുദ്ധമത പ്രചാരകൻകൂടിയായിരുന്നു. കേരളത്തിന്റെ തെക്കുഭാഗത്തുസ്ഥിതിചെയ്യുന്ന ശ്രീലങ്ക എന്ന ദ്വീപ് അക്കാലത്ത് ഈഴം ദ്വീപ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് . അശോകന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഒരു മകനും മകളും ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു. ഈ കാലത്ത് കേരളം ഭരിച്ചിരുന്നത് മാവേലി രാജാക്കൻമാരായിരുന്നു. ഇവരുടെ ആസ്ഥാനം മാവേലിക്കരയായിരുന്നു. മാവേലിയുടെ കര എന്ന അർത്ഥത്തിൽ മാവേലിക്കര എന്ന പേരുണ്ടായി . പഴയ പേര് മാവേലിയുടെ കര എന്നായിരുന്നു . മാവേലി തമ്പുരാക്കൻമാർ ഈഴം ദ്വീപിൽ നിന്നും അനേകം പേരെ പടയാളികളായും സേവകരായും കേരളത്തിൽ കൊണ്ടുവന്ന് പാർപ്പിച്ചു. ഇവർ കൊണ്ടു വന്ന തൈം കായാണ് തേങ്ങയായിമാറിയത് . പിന്നീട് തെങ്ങ് കേരളത്തിൽ അഭിവൃദ്ധിപ്പെട്ടു കേരവൃക്ഷങ്ങളുടെ നാടായി മാറി.

ഓണത്തിന്റെ ആസ്ഥാനമായ തൃക്കാക്കരയുടെ യഥാർത്ഥപേര് തൃക്കാൽക്കര എന്നാണ്. മൂന്ന് ലോകത്തോളം വളർന്ന് ത്രിവിക്രമനായ വാമനന്റെ കാൽ തന്നെ തൃക്കാൽ. തൃക്കാൽക്കര ലോപിച്ച് പിന്നീട് തൃക്കാക്കരയായി.
ഇനി മഹാബിലി മൺമറഞ്ഞ കഥയെന്തെന്ന് നാം ചിന്തിക്കാം. മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയെന്നു പറയുന്നത് ശരിയല്ല. പാതാളത്തിലേക്കല്ല മഹാബലിയെ യുദ്ധത്തിൽ തോൽപ്പിച്ച് ഈഴം ദ്വീപിലേക്കു്നാടുകടത്തു യാണ് ഉണ്ടായത് . കേരളത്തിലെ ഇന്നു കാണുന്ന ഈഴവർ ഈഴത്തു നാട്ടിൽ നിന്നും വന്നവരുടെ പരമ്പരയായി വിശ്വസിക്കുന്നു.
മഹാബലിയെ ആണ്ടിലൊരിക്കൽ പരോൾ എന്ന നിലയിൽ ഈഴം ദ്വീപിൽ നിന്നുംനാട്ടിലേക്കു വിടുമായിരുന്നു . അദ്ദേഹം നാടുകാണാൻ വരുന്നത് ഈ നാട്ടിൽ നിന്നാണ്
മഹാബലി കേരളംഭരിച്ചിരുന്ന കാലത്ത് മഹാരാഷ്ട്രയിൽ നർമദരാജാക്കൻമാർ ഭരിച്ചിരുന്നു.പരശുരാമൻഎന്ന കുലനാമം ആണ് ഈ രാജാക്കൻമാർ ഉ പയോഗിച്ചിരുന്നത് . പരശുരാമൻ കേരളത്തിൽ വാമനനായിട്ടും മഹിഷാസുരനായും ആണ് അറിയപ്പെടുന്നത്.

നർമദാരാജാക്കൻമാർ കേരളത്തെ ബുദ്ധമതത്തിൽനിന്നും വിടുവിക്കാൻ യുദ്ധം പ്രഖ്യാപിച്ചു . സേനകളുമായി വാമനൻ ഗോകർണ്ണത്ത് എത്തി അവിടെ നിന്നുംഅദ്ദേഹത്തിന്റെ പ്രധാന ആയുധമായ മഴു തെക്കോട്ടെറിഞ്ഞു. ആ മഴു കന്യാകുമാരിയിൽ പതിച്ചു .ഈ രണ്ടു സ്ഥാനങ്ങൾക്കിട യിൽ നിന്നും കടൽ മാറി ഉണ്ടായതാണ് കേരളമെന്ന് ഐതിഹ്യംഘോഷിക്കുന്നു. യുദ്ധ മഴു എന്നുപറയുന്നത് യുദ്ധപ്രഖ്യാപനം എന്ന് വാഖ്യാനിക്കാം .മൂന്ന് ചുവട് വെച്ച് മഹാബലിയെ താഴ്ത്തിഎന്നു പറയുന്നത് മൂന്നു യുദ്ധംനടത്തി മഹാബലിയെതോൽപിച്ച് ഈഴംനാട്ടിലേക്ക് നാടുകടത്തിയെന്ന് അർത്ഥമാക്കാം . ഈ മൂന്ന് യുദ്ധങ്ങളിലും മഹാബലി പൂർണമായിതോറ്റുപോയി .വാമനൻ കേരളത്തിന്റെ തെക്കേ അറ്റം വരെ പോയി മഹാബലിയുടെ തിരോധാനം രേഖപ്പെടുത്തി ഒരു സ്ഥലത്ത് തിരികെ വന്ന് തന്റെ മഴുവും വില്ലും വെച്ചു . ഈ സ്ഥലത്തിന് ഇന്ന് വാമനപുരംഎന്ന പേരു കിട്ടി. വാമനന്റെ സ്വന്തക്കാരും അനുയായികളും ഭരണാധികാരികളും ജൻമിമാരുമായും മാറി . മറ്റുള്ളവരെ കുടിയാൻമാരുമായുംകണ്ടു . അങ്ങനെ അന്നു മുതൽ ജൻമി കുടിയാൻപ്രശ്നങ്ങൾ കേരളത്തിൽ ഉടലെടുത്തു. ഈ പ്രശ്നം അഭംഗുരം നടമാടി ക്കൊണ്ടിരിക്കുന്നു . മഹാബലിയുടെ ഭരണകാലങ്ങളിൽ ചിങ്ങത്തിലെ തിരുവോണം നാളിൽ ബുദ്ധോൽസവം എന്ന പേരിൽ ഒരു ഉത്സവംകൊണ്ടാടിയിരുന്നു. ഈ ഉൽസവത്തെ വിളവെടുപ്പു മഹോൽസവം എന്ന പേരിലും അറിയപ്പെട്ടിരുന്നു. മാവേലിതമ്പുരാക്കൻ മാരുടെ ഈ ഉൽസവത്തിന്റെ ചുവടു പിടിച്ചാണ് പിന്നീട് ചിങ്ങമാസത്തിൽ ഇന്നു ആചരിച്ചുവരുന്ന മലയാളികളുടെ ദേശീയ ഉത്സവമായി മാറിയ ഓണാഘോഷം. ചിങ്ങമാസത്തിലെ പ്രധാന ഉത്സവമായ വള്ളംകളി , നാടൻ പന്തുകളി, തുമ്പിതുള്ളൽ, കൈകൊട്ടിക്കളികൾ, തിരുവാതിരകൾ, ഓണത്തല്ല് , ഓണക്കാഴ്ച, ഓണപ്പുടവ, ഈണത്തിൽ പാടുന്ന ഓണപ്പാട്ടുകൾ, ഓണനിലാവ്, ഒക്കെ അറിയാതെ ഓർത്ത് കോൾമയിർ കൊള്ളുന്നു. അതുപോലെ പഴയ കാലത്തെ സ്നേഹവും സാഹോദര്യവും മതസൗഹാർദ്ദതയും .

ഇന്ന് ലോകത്ത് സമാധാനമുണ്ടോ? കള്ളവും , ചതിയും , കള്ളക്കടത്തും മഹാമാരി തിമിർത്താടുമ്പോഴും നടമാടുന്നു. അതുപോലെ നാട്ടിലെങ്ങും പടർന്നുപിടിക്കുന്ന വർഗ്ഗീയ വൈറസുകൾ . എല്ലാം മറക്കുവാൻ നാം പഴയ കാല നല്ല സ്മരണകൾക്കു മുൻപിൽ കൈ കൂപ്പാം ആ ഓർമകളേയും സങ്കൽപങ്ങളേയും താലോലിക്കാം. എന്നും സമ്പൽ സമൃദ്ധിയുടേയും സമാധാനത്തിന്റെയും ശാന്തിയുടേയും പൊന്നോളപൂക്കളങ്ങൾവിരിയട്ടെ . എല്ലാ നൻമകകളും ഭാവിയുടെ വാഗ്ദാനങ്ങളായ പുത്തൻതലമുറക്ക് വെളിച്ചം പകരട്ടെയെന്ന് ആശംസിക്കുന്നു.

✍മോൻസി കൊടുമൺ

COMMENTS

8 COMMENTS

 1. You redirected my memories all the way to my childhood… Well thought and researched, neatly written article, Moncy!! You really did an amazing job!! Keep it up!! 👍👍👍👍👍

 2. A very deep rooted and researched article on Mahabali, Thiruvonam and other cultural activities observed and passed on to generations of our people under the fabled Onam celebrations. The observations and conclusions based on historical events substantiating the common belief of kingdom that was famous for its truth and justice but the fact the King was cheated by Vamanan who is an incarnation of Vishnu does give a bad impression for any one from a moral point of view. Of course how much truth is in the stories behind the observance is not debated by any one observing this cultural event.

 3. Well written article Moncy! I was reminiscing the good old days during my childhood and it brought back many bittersweet memories.

 4. Hi Moncy,

  Good memories which you contributed/shared in this Onam occasion was fantastic .The stated stories were unknown for new generation but was of course enlighten my ancient thoughts .Amazing and enriched experience of your childhood memories with your grandma was marvelous

 5. I read Moncy Kodumon’s “” Ponnonam My Sankalpam” article. Interesting story I never heard or no one ever mentioned. This is the first time I heard the story of Mahabali’s relation to Mavelikkara, Vamana’s connection with Vamanapuram, Trukkal Kara, and the deportation of Mahabali to Eezham , origin of Coconut, the so-called Teim Kai, etc. interesting story and narration.
  Wish you all the best.

  Thomas Koovalloor

 6. I have just finished reading the article you wrote on Onam. I want to tell you how much I appreciated your clearly written and thought-provoking article.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: