17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (46)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

പ്രമീള ശ്രീദേവി

“‘മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
അപത്തങ്ങാർക്കു മൊട്ടില്ല താനും “

എൻ്റെ സങ്കല്പത്തിലെ ഓണം –

ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ ഈ ധന്യ നിമിഷത്തെ വണങ്ങിക്കൊണ്ട് ഈ ലേഖനം സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ എഴുതിക്കൊള്ളട്ടെ.

മലനാടും, ഇടനാടും, തീരപ്രദേശവും ചേർന്ന പുണ്യ മനോജ്ഞമാം കേരള നാട്.കേരവൃക്ഷ – ങ്ങൾ തിങ്ങിനിറഞ്ഞ ഈ കൊച്ചു കേരള നാട് ആഘോഷങ്ങൾക്കും, ഉത്സവങ്ങൾക്കും കേഴ് വികേട്ട നാടാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ ദേശീയ ഉത്സവമായ ഓണത്തെപ്പറ്റി എൻ്റെ സങ്കല്പത്തിലുള്ള കുറച്ചു
കാര്യങ്ങൾ ഒരു ലേഖനമായി മലയാളി മനസ്സിൽ എഴുതി കൊള്ളട്ടെ’……..

മഹാബലി വാണിരുന്ന മലയാള നാട്ടിലേക്ക് ഇക്കുറിയും ഓണക്കാലവും ഓണത്തപ്പനും വരവായി. കോവിഡ് എന്ന മഹാമാരിയിൽ നിറം മങ്ങി പോകുന്നു ഇന്നിൻ്റെ ഓണാഘോഷം. എന്നാലും നമ്മുടെ കേര നാടിൻ്റെ
ഒരുമയുടെ പ്രതീകമാണ് ഓരോ ഓണക്കാലവും.

എൻ്റെ സങ്കല്പത്തിലെ ഓണത്തിന്മാരിവിൽ ശോഭയാണ്
ഉള്ളത്. പൂവിളിയും പൂക്കളവും ഓണത്തപ്പനും
പുലികളിയും ഉപ്പേരിയും ഓണസദ്യയും പായസവും
ഓണക്കോടിയും ഊഞ്ഞാലാട്ടവും ഓണപ്പാട്ടും തുമ്പി തുള്ളലും വള്ളംകളിയും എല്ലാ മായുള്ള ഓണാഘോഷവും മഹാബലിത്തമ്പുരാൻ്റെ എഴുന്നള്ളത്തും ഒക്കെയായി ഏഴഴകുള്ളൊരു ഓണക്കാലമാണ് എൻ്റെ സങ്കല്പത്തിലുള്ളത്. എൻ്റെ സങ്കല്പത്തിലെ ഈ ഓണക്കാലം ഇനി എന്നെങ്കിലും
മാരിവിൽ ശോഭയോടെ കേരള നാട്ടിലേക്കു എത്തിച്ചേരുമോ ആവോ ……പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.

ഓണക്കാലത്ത് യൗവ്വന യുക്തയാകുന്ന പ്രകൃതി പൂക്കളാൽ ഒരു
വനസുന്ദരിയെ പോലെ മനോഹരിയായിട്ടുണ്ട്. എൻ്റെ സങ്കല്ലത്തിലെ ഓണക്കാലത്ത് ചെത്തി, ചെമ്പരത്തി, മന്ദാരം ,
മുക്കുറ്റി, തുമ്പ മുതലായ പൂക്കളിറുത്ത് അത്തം നാൾ മുതൽ തിരുവോണം നാൾ വരെ മനോഹരങ്ങളായ പത്തു പൂക്കളങ്ങൾ ഞാൻ എൻ്റെ വീട്ടുമുറ്റത്തിടും. വീട്ടുമുറ്റത്തെ പുളിമരത്തിൽ കെട്ടിയ ഊഞ്ഞാലിൽ മാനംമുട്ടെ ചില്ലിയാട്ടം പറക്കണം.
ഉപ്പേരിയുടെ ഉപ്പു നോക്കലിനായി കൂട്ടുകാരുമായി അടുക്കളയിലേക്കോടണം. അച്ഛൻ വാങ്ങിത്തരുന്ന
ഓണക്കോടിയിട്ട് , അമ്പലത്തിൽ പോയി ഓണസദ്യയുണ്ട്, തിരുവാതിര കളിച്ച് ഒരു കൗമാരക്കാരിയായി അങ്ങനെ അങ്ങനെ…..

ഓണത്തിൻ്റെ തുടക്കം തൃപ്പൂണിത്തുറയിലെ
അത്തച്ചമയത്തോടെയാണ്. കൊച്ചീരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി
ബന്ധപ്പെട്ട ചടങ്ങാണ് അത്തച്ചമയം .

നാനാജാതി മതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇതൊരു മതേതര
ആഘോഷമാണ്. തൃക്കാക്കര ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടെയാണ് ഓണാഘോഷത്തിൻ്റെ ഔദ്യോഗിക തുടക്കം. നാടൻ കലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറവാദ്യം താലപ്പൊലി
തുടങ്ങിയവയോടു കൂടിയ ഘോഷയാത്രയും അത്തച്ചമയത്തിൻ്റെ പ്രത്യേകതയാണ്..അത്തച്ചമയത്തിൻ്റെ ആസ്ഥാനം ഇന്ന് കനകകുന്നിലേക്ക് മാറ്റിയിരിക്കയാണ്.

പിള്ളേരോണമായ ഉത്രാടത്തിനും തിരുവോണത്തിനും ചെളിയിൽ ഉണ്ടാക്കിയെടുത്ത തൃക്കാക്കരയപ്പൻ്റെ മൂന്നു
രൂപങ്ങൾ പൂക്കളത്തിനു മുന്നിലായി പ്രതിഷ്ഠിക്കും. ഏഴു തിരിയിട്ട ഐശ്വര്യദായിനിയായ ഉത്രാട വിളക്കും വളരെ
പ്രാധാന്യമേറിയതാണ്. എൻ്റെ സങ്കല്ലത്തിൽ ഞാൻ ഉത്രാട സദ്യയുണ്ട് ഉത്രാട വിളക്കു കൊളുത്തി ഓണപ്പാട്ടും പാടി ഓണത്തപ്പനെ വരവേൽക്കാനായി കാത്തിരിക്കാറുണ്ട്.

മഹാബലിത്തമ്പുരാൻ സ്വന്തം പ്രജകളെ സന്ദർശിക്കാനായി കേരള നാട്ടിൽ എത്തുന്നത്തി രുവോണ ദിവസം ആണ് എന്നാണ് ഐതീഹ്യം. അന്നേ ദിവസം ഉച്ചയക്ക് നെയ് വിളക്ക് കൊളുത്തി
തുമ്പിലയിട്ട് സന്തോഷമായി അദ്ദേഹത്തിനായി സദ്യ വിളമ്പുന്നതും എൻ്റെ സങ്കല്പത്തിലെ ഓണ സന്തോഷങ്ങളിലൊന്നാണ് ‘മഹാബലിത്തമ്പുരാൻ സദ്യയുണ്ട് പോയ ശേഷം കുടുംബാംഗങ്ങൾ ഒന്നിച്ച് ഇരുന്ന് സദ്യ കഴിയ്ക്കും. അത് കുടുംബത്തിൻ്റെ ഒരുമയുടേയും ഐശ്വര്യ
ത്തിൻ്റെയും പ്രതീകമാണ്.

അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി ദിവസങ്ങൾ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഒപ്പമാണ് ഓണം ആഘോഷിക്കുക:. ഉത്രട്ടാതി വള്ളംകളിയോടെ ഓണാ
ഘോഷത്തിനു വിരാമം ഇടും. പിന്നീട് ഓണം പോയതിൻ്റെ സങ്കടമാണ്.എൻ്റെ ഓർമ്മയിലെ ഓണവും എൻ്റെ സങ്കല്പത്തിലെ ഓണവും ഇതാണ്.

സങ്കല്ലത്തിലെ ഓണത്തിലേക്കു മനസ്സും തൂലികയും ചലിപ്പിച്ചപ്പോൾ ഹൃദയം വല്ലാതെ ഉല്ലാസം നിറഞ്ഞതായി തോന്നി. വരും തലമുറയ്ക്കു സന്തോഷം പകരാൻ എൻ്റെ സങ്കല്പത്തിലെ ഓണത്തിനു സാധിക്കുംഎന്ന കാര്യത്തിൽ
തർക്കമില്ല.

കഴിഞ്ഞ വർഷം സന്തോഷമായി ഓണം ആഘോഷിച്ച പലരേയും കോവിഡ് എന്ന മഹാമാരി
കൊണ്ടുപോയിരിക്കയാണ്.. സ്പർദ്ദയും വൈരാഗ്യവും അക്രമവും പണക്കൊതിയും വെടിഞ്ഞ് ഒരുമയുടെ നന്മയുടെ പാതയിൽ ചരിക്കാൻ മനുഷ്യരാശിക്കു സാധിക്കട്ടെ.കോവിഡ്
എന്ന മഹാമാരി കവർന്നെടുത്ത നന്മയുടെ ആത്മാക്കൾക്ക് അശ്രുപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് ഈ ലേഖനം ഞാൻ എഴുതി അവസാനിപ്പിച്ചു കൊള്ളട്ടെ. നന്ദി, സ്നേഹം

പ്രമീള ശ്രീദേവി

COMMENTS

9 COMMENTS

  1. ഓണത്തിൻെറ മധുരയോർമ്മകളിലേക്ക് മനസിനെ പറിച്ചുനട്ട എഴുത്ത്… കടന്ന് പോയകാലത്തിന് പറയാനുളളതും ഈ സങ്കല്പത്തിലെ ഓണത്തിന് കുറിച്ചാണ്… ഇത് സത്യമായിരുന്നു …ഒരുകാലത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...
WP2Social Auto Publish Powered By : XYZScripts.com
error: