17.1 C
New York
Saturday, October 16, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (30 )

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (30 )

✍ശ്രീദേവി സി . നായർ

ഓണം…

ഓണം കേരളത്തിലെ ദേശീയോൽസവമാണ്
ആങ്ഗലേയ കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങമാസത്തിലുമാണ് ഓണം ആഘോഷിക്കുന്നത്.

“വേലനാളെ ജഗത്തിനിന്നുത്സവ വേളയെന്നു വിളംബരം ചെയ്യുക.
വിക്രമിയായ്‌ വിലസും ഋതുകുല ചക്രവർത്തി വസന്ത മെഴുന്നള്ളി
ചിത്രവർണ്ണ കൊടികളിളക്കിക്കൊണ്ടെത്ര
പാറി പുളപ്പൂ പൂമ്പാറ്റകൾ …”

മഹാകവി ജി. മതിമറന്നു പാടുകയാണ്
ഇതിനോട് ചേർന്ന് കവി വീണ്ടും പാടുന്നു
“വീണക്കമ്പി മുറുക്കൂ മുറുക്കൂ മൽ പ്രാണപ്രേയസീ പാടൂ മധുരമായ് “…

ഏതു പ്രതികൂലമായ സാഹചര്യത്തിലും ചില വരികൾ നമ്മെ ഉന്മേഷവാന്മാരാക്കും.

അതു പോലെയാണ് ഓണം വരുന്നു എന്ന് കേൾക്കുമ്പോൾ അത് വരെ കഴിഞ്ഞു പോയ ദൈന്യത നാം മറന്നു പോകുന്നത്

ഒന്നും ഇല്ലായ്‌മയിലും സന്തോഷത്തോടെ മഹാബലിയെയും തൃക്കാക്കരയപ്പനെയും ഒക്കെ വരവേൽക്കാൻ ഒരുങ്ങുന്നതും

ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഒന്നാണ് ഓണം ഓണത്തേക്കുറിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും ഉണ്ട്. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം ഉത്സവമായി കൊണ്ടാടുന്നത് എന്നതാണ് വിശ്വാസം എങ്കിലും.
ആത്യന്തികമായി പറഞ്ഞാൻ ഒരു വിളവെടുപ്പ് അഥവാ കാർഷികോത്സവമാണ് ഓണം

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്.

ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം എന്ന വിശ്വാസംകൊണ്ടാവാം

മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന ഒരു കഥക്ക് പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ കഥ പുരാണങ്ങളിലെവിടേയും പറയുന്നുമില്ല.

ഇന്നു കേൾക്കുന്ന പോലെ അല്ല ബലിയുടെ കഥ. സത്യത്തിൽ മഹാവിഷ്ണു അദ്ദേഹത്തെ രക്ഷിക്കുന്ന കഥയാണ് മഹാബലിയുടേത് എന്നാണ് മുത്തശ്ശി പറഞ്ഞുതന്നിട്ടുളളത്

ഇന്ദ്രനെ ജയിക്കാൻ ബലിക്ക് കഴിയുകയില്ല മഹാബലി തോൽക്കപ്പെടും. പിന്നേയും യുദ്ധം ചെയ്യും ഏറ്റുമുട്ടലിൽ മരിച്ചുപോകാനും സാധ്യതയുണ്ട്. അപ്പോൾ അസുരന്മാരുടെ ഗുരുവായ ശുക്രമഹർഷി പുനർജ്ജീവിപ്പിക്കും. വീണ്ടും ഇന്ദ്രനോട് ഏറ്റുമുട്ടിയാൽ പരാജയം ഉറപ്പാണ് എന്നറിയുന്ന മഹാവിഷ്ണു സഹായിക്കാൻ വരുന്നതായാണ് കഥയുടെ രത്നച്ചുരുക്കം
അങ്ങിനെയാണത്ര മഹാവിഷ്ണു വാമനരൂപം അവതാരമായെടുത്തതും ബലിയുടെ അടുത്തു വരുന്നതും

ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്. അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈ കാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം.

തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. അതാണ് ‘അത്തം പത്തോണം’ എന്ന്‌ ചൊല്ല്‌.

ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്.
ആദ്യത്തെ ദിവസമായ അത്തംനാളിൽ തുമ്പപൂകൊണ്ടുളള ഒരു നിര പൂ മാത്രമേ പാടുള്ളൂ. രണ്ടാം ദിവസമായ
ചിത്തിര നാളിൽ രണ്ടിനം പൂവുകൾ (വെളുത്ത പൂക്കൾ) കൊണ്ട് പൂവിടും
മൂന്നാം ദിവസമായ ചോതിനാളിൽ
മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
മൂലതിരിച്ച് പൂക്കളമിടുന്നരീതിയാണ് ചതുരാകൃതിയിലുള്ള പൂക്കളം.

തിരുവോണനാളിലെ ചടങ്ങുകൾക്ക്
അരിമാവ് കൊണ്ടാണ് കോലമിടുന്നത് ഓണത്തിൻ്റെ ഒരു ആചാരമാണത്
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുമ്പിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. ചുവന്ന കളിമണ്ണിലാണ്‌ രൂപങ്ങൾ ഉണ്ടാക്കുന്നത്‌. പൂരാടത്തിന്റന്നാണ് സാധാരണ രൂപങ്ങൾ ഉണ്ടാക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും തുമ്പക്കുടംകൊണ്ട് മൂടി അദ്ദേഹത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.
ഓലക്കുടചൂടിക്കുകയും വാൽക്കണ്ണാടി അരുകിൽ വയ്ക്കുകയും ചെയ്യുന്നു

ഓണത്തോടനുബന്ധിച്ച് വീട്ടിലുള്ളവർക്ക് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.

ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം ( 26 ലധികം ) വിഭവങ്ങൾ ചേരുന്നതാണ്. ഓണസദ്യ. ചോറ് (കുത്തരിച്ചോർ), ഓലൻ, രസം, ഇഞ്ചിപ്പുളി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശ്ശേരി, കാളൻ, കിച്ചടി, തോരൻ, പായസം. എന്നിവ പ്രധാനമാണ്.
എല്ലാവരും ഒരുമിച്ചിരുന്ന് ഊണുകഴിക്കുന്നു

ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും വരെ സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്.

ഉത്രാടത്തിന്റെയന്ന് രാത്രി അടുക്കളകഴുകിതുടച്ച് തൂശനിലയിൽ ചോറും പപ്പടവും ശർക്കരയും പഴവും അടുപ്പിന്നരുകിൽ വക്കാറുണ്ട്. ഓണമുണ്ടുപോകുന്ന ഉറുമ്പുകൾ പിന്നെ വീടിനുള്ളിൽ വരില്ലെന്നാണ് വിശ്വാസം.

ഓണക്കളികളും അതാതു ദേശത്തിനേറ്റപോലെ വിത്യസ്തമായതാണ്.
പലതരം കളികളാണ് ഓണത്തോടനുബന്ധിച്ചുളളത്. പുലിക്കളി, വള്ളം കളി, വടംവലി, തുമ്പി തുള്ളൽ ഇങ്ങനെ നീണ്ടുപോകുന്നു.

ഓണം കഴിഞ്ഞാൽ, ചതയദിനത്തിൽ മണ്ണു കൊണ്ടുള്ള ഈ തൃക്കാക്കരയപ്പന്റെ രൂപം ജലാശയത്തിൽ നിമജ്ജനം ചെയ്യുന്ന രീതിയാണു പലയിടങ്ങളിലും ഉണ്ടായിരുന്നത്.

✍ശ്രീദേവി സി . നായർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: