17.1 C
New York
Thursday, October 28, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (27)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

✍ശാരിയദു

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്
മാനുഷരെല്ലാരുമൊന്നുപോലെ…
എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.
ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.

പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു മഹാചക്രവര്‍ത്തിയായിരുന്നു മഹാബലി. പ്രജകളുടെ ഐശ്വര്യവാനുമായ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടിലെങ്ങും സന്തോഷവും ഐശ്വര്യവും വിളയാടിയിരുന്നു. ഇതില്‍ അസൂയ പൂണ്ട ദേവന്മാര്‍ ഉപജാപം നടത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനായി വാമനനെ നിയോഗിച്ചു. വാമനന്റെ കുതന്ത്രത്തില്‍ പെട്ട് രാജ്യം വെടിയേണ്ടിവന്ന മന്നനാണ് മഹാബലി. ഈരേഴു ലോകത്തും അഭയം നല്‍കാതെ വാമനന്‍ അവസാനം അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിക്കളഞ്ഞു. പാതാളത്തേക്ക് പോകുമ്പോള്‍ അനുകമ്പ തോന്നി വാമനന്‍ മഹാബലിയോട് അന്ത്യാഭിലാഷം ചോദിച്ചു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുന്നതിനായി കേരളം സന്ദര്‍ശിക്കാൻ അനുവാദം തരണമെന്ന് അദ്ദേഹം വാമനനോട് ചോദിച്ചു. വാമനന്‍ അതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ മഹാബലി തന്റെ ഇരിപ്പിടമായ പാതാളലോകത്തുനിന്നും ഭൂമിയില്‍ കേരളത്തിലെത്തി തന്റെ പ്രജകളെ കാണാൻ ദിവസമാണ് തിരുവോണം. ഇതാണ് തിരുവോണവുമായി ബന്ധപ്പെട്ട പ്രശസ്തമായ കഥ.

തിരുവോണം വിളവെടുപ്പുത്സവം അഥവാ വ്യാപാരോത്സവം ആണെന്നാണ് പൊതുവേയുള്ള ധാരണ. കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം പറയുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. കേരളീയനാണ് ഓണാഘോഷം നടത്തുന്നതെങ്കിലും അതിനേക്കാൾ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെടുന്ന തമിഴ്നാട്ടിൽ ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാല കൃതിയായ മധുരൈകാഞ്ചിയിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കാണുന്നത്. മഹാവിഷ്ണുവിന്റെ ജന്മദിനമായാണ് ഓണം ആഘോഷിക്കുന്നത് എന്നാണ് മധുരൈകാഞ്ചി പറയുന്നത്.

കർക്കിടക മാസത്തിനുശേഷം മാനം തെളിയുന്ന കാലത്ത് വിദേശകപ്പലുകൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ അടുത്തിരുന്നു. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കുന്നു എന്നതാണ് കാരണം.

ഓണത്തിനെ കുറച്ചു ദിവസങ്ങൾക്കു മുന്നേ തന്നെ നിറ എന്നൊരു സമ്പ്രദായമുണ്ട്.വീട്ടിൽ ഐശ്വര്യവും, അറയിലും പത്തായത്തിലും ധാന്യങ്ങൾ നിറയ്‌ക്കുന്ന ചടങ്ങാണ് നിറപുത്തരി. കൊയ്‌ത്തു കഴിഞ്ഞു നെല്ല് പത്തായത്തിൽ നിറയ്‌ക്കും മുൻപു ഗൃഹവും പരിസരവും അറയും പത്താഴവും അതിനൊപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ഈ ചടങ്ങ് ക്ഷേത്രങ്ങളിലും പതിവുണ്ട്.

മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം.കൊയ്‌തെടുത്ത നെൽകറ്റ ഗൃഹത്തിന്റെ വാസ്‌തുവിനു പുറത്തു കൊണ്ടുവന്നു വയ്‌ക്കും. വീട്ടിലെ മുറികളിലെല്ലാം എഴുന്നള്ളിച്ചു കെട്ടിവയ്ക്കും.കാഞ്ഞിരത്തിന്റെ ഇലയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്.ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കറ്റയിൽനിന്ന് ഒന്നോ രണ്ടോ പിടി അറവാതിൽക്കലും പൂമുഖത്തും കെട്ടിത്തൂക്കും. ബാക്കിയുള്ള കറ്റ മെതിച്ചുകുത്തി ആ അരികൊണ്ടു പുത്തരിച്ചോറു തയാറാക്കി കഴിക്കണമെന്നാണു വിധി. ക്ഷേത്രങ്ങളിൽ പലയിടത്തും പുത്തരിപ്പായസം നിവേദിക്കുക പതിവുണ്ട്. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലത്തെയാണു വീട്ടിലേക്ക് എഴുന്നള്ളിക്കുന്നത്. അതുകൊണ്ടുതന്നെ കാർഷികവൃത്തിക്കും കർഷകർക്കും ഉള്ള അംഗീകാരവും ആദരവും കൂടിയാണിത്.


കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ. മലയാളത്തിന്റെ സമൃദ്ധി മുഴുവൻ ഉൾക്കൊള്ളുന്ന വാക്കാണ് ഇല്ലംനിറ. പാടത്തു വിളഞ്ഞ പുന്നെല്ലിനെ വീട്ടിലേക്കു വരവേൽക്കുന്നതാണ് ഇല്ലംനിറ അനുഷ്ഠാനം. നെൽകൃഷിയുള്ള വീടുകളിൽ ഈ ദിവസം ഉമ്മറത്തു നെൽക്കതിർ കെട്ടും. കാലം മാറിയതോടെ ഈ അനുഷ്ഠാനം ക്ഷേത്രങ്ങളിലേക്കു ചുരുങ്ങി.’വാവ് വന്നു വാതിൽ തുറന്ന് നിറ വന്നു തിറം കൂട്ടി പുത്തരി വന്നു പത്തരിവച്ചു ഓണം വന്നു ക്ഷീണം മാറി ‘എന്നതാണ് ചൊല്ല്.

അത്തം മുതൽ പത്തു ദിവസം ഓണം ആഘോഷം ആണ്(അത്തം പത്തിന് പോന്നോണം ). വീടും പരിസരവും വൃത്തിയാക്കി മുറ്റത്ത് പൂക്കളം ഇടുന്നു. സൂര്യോദയത്തിന് മുൻപ് തന്നെ കുട്ടികൾ പൂപറിക്കാൻ പോകും. ഓണത്തെ വരവേൽക്കാൻ ചെടികളെല്ലാം പൂക്കളുമായി കാത്തിരിക്കുന്നുണ്ടാകും. കാക്കപ്പൂവും തുമ്പപ്പൂവും അതിരാണി പൂവവും എല്ലാം മുറ്റത്തെ മനോഹരമാക്കും. ചുരുക്കിപ്പറഞ്ഞാൽ ഓണക്കാലം എന്നത് നമ്മുടെ വസന്തകാലമായിരുന്നു. ഊഞ്ഞാലിലാടി,തിരുവോണം നാൾ വരെ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തും. ഓണത്തല്ലും ഓണക്കോടിയും ഓണസദ്യയുമായി ആഘോഷിക്കുന്ന ഓണം ഇന്ന് ഓർമ്മകളിൽ മാത്രം. ഓണാഘോഷത്തിന് ഒരു മാസം മുന്നേ തന്നെ കൊണ്ടാട്ടം ഉണ്ടാക്കലും അച്ചാർ ഉണ്ടാക്കലും ചക്കവറ്റലുമൊക്കെയായി ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴഞ്ചൊല്ല് സത്യമാകുന്നത് അവിടെ മുതലാണ്.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പണ്ട് ഓണക്കാലത്ത് മുഖത്ത് ചുവപ്പ് പൂശി കിരീടമണിഞ്ഞ കയ്യിൽ ഒരു മണിയും മറുകൈയിൽ ഒരു കുടയും പിടിച്ചുകൊണ്ട് ഓണപ്പൊട്ടൻ വീട് സന്ദർശിച്ചിരുന്നു. അതൊക്കെയും ഇന്ന് അപൂർവ്വ കാഴ്ചകളിൽ ഒന്നായി കാഴ്ചയായി മാറി.

കൂട്ടുകുടുംബത്തിൽ നിന്ന് അണു കുടുംബത്തിലെക്ക് കൈമാറിയപ്പോൾ തന്നെ ഓണാഘോഷം വെട്ടി ചുരുങ്ങി.’ ഉണ്ടെങ്കിൽ ഓണം ഇല്ലെങ്കിൽ പട്ടിണി ‘എന്നതിൽ നിന്നും മാറി ഓണക്കാലം ആകുമ്പോൾ കടകളിൽ പോയി പൂക്കൾ വാങ്ങി പൂക്കളം തീർക്കുകയായിരുന്നു ഇന്നത്തെ പതിവ്. പൂക്കളം എന്നത് ആഘോഷത്തിൽ നിന്ന് മത്സരമായി മാറിയിരിക്കുന്നു. പൂവുകളും റെഡിമെയ്ഡ് ആയി മാറിയിരിക്കുന്നു.. കാലം കഴിയുന്തോറും മാവേലിയുടെ രൂപം ഒരു കോമാളിയെ പോലെ തോന്നി തുടങ്ങി.

എന്നാൽ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ഓണാഘോഷങ്ങൾ ഒന്നുകൂടി ചുരുങ്ങി. കൊറോണയും മറ്റു രോഗങ്ങളും കൂടി നമ്മെ വീട്ടിനുള്ളിൽത്തന്നെ പാർപ്പിക്കുന്നു.എന്നിരുന്നാലും ഇൻസ്റ്റന്റ് സദ്യ ഓണത്തെ കേമമാക്കുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണമെന്ന് ‘പണ്ട് ആരോ പറഞ്ഞത് കൊണ്ട് രുചിയുടെ വൈവിധ്യങ്ങൾ പങ്കുവെക്കുന്നതിനു പകരം ഫോട്ടോകൾ പങ്കുവെക്കുന്നു. ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാരുടെ വെപ്രാളം മാറിക്കിട്ടി.

പഴയ ഓണക്കാലം തിരിച്ചു വരണം. അണുകുടുംബം ഓണനാളില്ലെങ്കിലും കൂട്ടുകുടുംബമാകണം.കൈതോല കൊണ്ടുണ്ടാക്കിയ പൂക്കൂടയുമെടുത്തു പാടവരമ്പിലൂടെ പൂക്കൾ ശേഖരിക്കണം.മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കഥകളിലൂടെ, അനുഭവങ്ങളിലൂടെ അന്നത്തെ ഓണമറിയണം. കളിചിരികളും കുസൃതിയും നിറഞ്ഞ ‘തിരുവോണം തിരുതകൃതി ‘യാകണം.കുടുംബഗങ്ങൾക്കൊപ്പം ഒന്നിച്ചിരുന്നു ഓണസദ്യ കഴിച്ചു ‘ഓണമുണ്ട വയർ ഒരിക്കലെങ്കിലും ചൂളം പാടുന്നത് ‘കേൾക്കണം. ഓണം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ ഒരിറ്റ് കണ്ണുനീർ പൊഴിച്ചു വീണ്ടും വരുമെന്നോതണം.

✍ശാരിയദു

COMMENTS

3 COMMENTS

  1. ശാരിയുടെ ലേഖനം, എനിക്കറിയാത്ത കുറേ അറിവുകൾ പകർന്നുതന്നു. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: