17.1 C
New York
Thursday, October 28, 2021
Home Special "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (26)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

✍അനിത സനൽകുമാർ

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന സങ്കല്പത്തിന്റെ ഓർമ്മ പുതുക്കാനായി നമ്മൾ ഇന്നും ചിങ്ങമാസത്തിലെ തിരുവോണനാൾ ആഘോഷമായി കൊണ്ടാടുന്നു.

കഠിനമായ മഴക്കാലം – കർക്കടക മാസം – മലയാളവർഷമായ കൊല്ലവർഷത്തെ അവസാന മാസം – കള്ള കർക്കടകം , പഞ്ഞ കർക്കടകം എന്നിങ്ങനെ അപര നാമങ്ങളും ഉള്ള മാസം . വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങാനാകാതെ കഴിയുന്ന നാളുകൾ – വറുതിക്കാലം.

മഴയെല്ലാം മാറി മാനം തെളിഞ്ഞ് പുതുവർഷപ്പിറവിയായി പൊന്നിൻ ചിങ്ങമെ ത്തുന്നു.പഴുത്തുപാകമായ വിളകളെല്ലാം കൊയ്തെടുക്കുന്ന വിളവവെടുപ്പു കാലമാണ് ചിങ്ങമാസം. നെല്ല് മാത്രമല്ല മറ്റു കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറികളും ഒക്കെ കൂട്ടുണ്ടാകും. വീട്ടിൽ ദാരിദ്ര്യമൊക്കെ മാറി സമൃദ്ധിയുടെ കടന്നുവരവ്.

ഏറെക്കുറെ തെരക്കുകൾ ഒഴിഞ്ഞ് മനുഷ്യർ വിശ്രമത്തിനും വിനോദത്തിനുമായി പലതരം വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. ആകെ ഒരുഉത്സവാന്തരീക്ഷമായ്രുന്നു.
ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളുടെ കടന്നുവരവോടെ ഇത്തരം ആഘോഷ വേളകൾ കുറയുവാൻ തുടങ്ങി.കുടുംബങ്ങളിൽ അംഗസംഖ്യ കൂടിയതോടെ അണുകുടുംബങ്ങൾ ഉണ്ടാവുകയും, സ്വാഭാവികമായി കൃഷി സ്ഥലങ്ങൾ കുറയുകയും ഉള്ള സ്ഥലത്ത് കൃഷി ചെയ്യാനുള്ള താല്പര്യം കുറയുകയും ചെയ്തു.
തൽഫലമായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളങ്ങൾ, ഇടാനുള്ള പൂക്കൾ വരെ വാങ്ങേണ്ടിവരുന്നു. എങ്കിലും നമ്മൾ ആഘോഷം മുടക്കിയിരുന്നില്ല.

ഇപ്പോൾ രണ്ടു വർഷ മായി ഓണം ചടങ്ങു പോലുമായി നടത്താൻ കഴിയുന്നില്ല. ഒരു കുഞ്ഞു വൈറസിനു മുന്നിൽ നാം മുഖം മൂടിയണിഞ്ഞ് ഭയപ്പെട്ട് കഴിയുന്നു. അടുത്ത ഓണമെങ്കിലും നമുക്ക് ആഘോഷമാക്കാൻ കഴിയട്ടെ. കൂട്ടത്തിൽ നമുക്ക് ഒരു കാര്യത്തിൽക്കൂടി ശ്രദ്ധ വയ്ക്കാം. നമ്മുടെ പഴയ കാർഷിക സംസ്ക്കാരം തിരികെ പിടിക്കാം. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികളെങ്കിലും നമുക്ക് സ്വയം ഉല്പാദിപ്പിക്കാം. മുറ്റത്തൊരു കൊച്ചു പൂക്കളമിടാനുള്ള പൂക്കളും ഉണ്ടാക്കാം.

സ്വന്തം വിയർപ്പിന്റെ വില വരുംതലമുറയ്ക്കും പകർന്നു കൊടുക്കാം.
ഇപ്പൊഴേ നമുക്ക് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.
ഇതൊക്കെയാണ് എന്റെ സങ്കല്പത്തിലെ ഓണം.
എല്ലാവർക്കും സ്റേഹം നിറഞ്ഞ ഓണാശംസകൾ.

✍അനിത സനൽകുമാർ

COMMENTS

14 COMMENTS

 1. വളരെ മനോഹരം ആയിട്ടുണ്ട്. ഓർമ്മകൾക്ക് ഒരിക്കൽ കൂടി ചിറക് വച്ച പോലെ

  • ചേച്ചി മനോഹരം ആയി… ചേച്ചിയുടെ പ്രത്യാശകൾ പോലെ പൂത്തുലയട്ടെ .ഇനിയുള്ള ഓണ നാളുകൾ

 2. പൊന്നോണം എന്റെ സങ്കല്പത്തിന്,
  ചിറക് മുളച്ച് ഒരു ചിത്രശലഭമായാരാ-
  മത്തിൽ കൂട്ടരോടൊത്ത് പൂക്കളിറുത്ത്
  പാറിപ്പറക്കാൻ കഴിഞ്ഞെങ്കിൽ
  എന്നു ഞാനും ആശിച്ചുപോയി …
  ഓർമ്മകൾ വളരെ മനോഹരം ചേച്ചീ👍👍👍 നിറഞ്ഞ സ്നേഹത്തോടെ ആശംസകൾ🙏❤️❤️💐💐👏👏🌹🌹

 3. തീർച്ചയായും നമ്മൾക്ക് പ്രത്യാശിക്കാം അടുത്ത ഓണത്തിന് പഴയ പോലെ ആഘോഷിക്കാമെന്നത്. പിന്നെ ചേച്ചി പറഞ്ഞത് പോലെ നമ്മൾക്ക് ആവശ്യമുള്ള പച്ചക്കറികൾ നമ്മൾക്ക് തന്നെ കൃഷി ചെയ്തു ഉണ്ടാകാമെന്ന ദൃഡനിശ്ചയവും മനസ്സിലൂള്കൊണ്ട് മാറ്റത്തിനായി കാത്തിരിക്കാം. നല്ല ചിന്തകൾ , നല്ല വരികൾ. ആശംസകൾ ചേച്ചി 🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: